പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ക്രൂരമായ് മർദിച്ചു. ഡൽഹിയിലെ യമുന വിഹാർ പ്രദേശത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര പോലീസ് സ്റ്റേഷനിൽ നാല് അധ്യാപകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നാലുപേർക്കെതിരെ കേസെടുത്തത്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയതിന് ഒരു അധ്യാപിക മാപ്പ് പറയാൻ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറഞ്ഞിട്ടും ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കി. പിന്നീട് അതേ അധ്യാപകൻ വിളിച്ചുവരുത്തി സ്കൂളിലെ മറ്റ് മൂന്ന് അധ്യാപകരും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതിയിൽ കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പതിനാറുകാരൻ പറഞ്ഞത്, “ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു, സാർ വന്ന് എന്നെ തല്ലി, വേദനിച്ചെന്ന് പറഞ്ഞപ്പോൾ എന്നെ മൂന്ന് തവണ അടിച്ചു. അഞ്ച് മിനിറ്റ് ഞാൻ ക്ഷമാപണം നടത്തി. പക്ഷേ എന്നെ വീണ്ടും അടിച്ച്…
Read MoreDay: September 25, 2023
വെട്ടിലായി രോഗികൾ; മെഡിക്കൽ കോളജിൽ ഐസിയു, വെന്‍റിലേറ്റർ ഫീസ് വർധിപ്പിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യു, വെന്‍റിലേറ്റർ ഫീസ് വർധിപ്പിച്ചു. ഐസിയുവിന് 500 രൂപയും വെന്‍റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ ഫീസ്. ബിപിഎൽ വിഭാഗക്കാർ ഒഴികെയുള്ളവർ ഫീസ് അടയ്ക്കണം. ഹോസ്‌പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞമാസം ചേർന്ന എച്ച്.ഡി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. നിരക്ക് വർധിപ്പിച്ചതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.നിസാറുദ്ദീൻ വകുപ്പ് മേധാവികൾക്ക് സർക്കുലർ ആയച്ചു. കൊവിഡിന് മുമ്പ് ഐസിയുവിന് 330 രൂപയും വെന്‍റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. രോഗി വെന്‍റിലേറ്ററിലാണെങ്കിൽ 1500 രൂപ അടയ്ക്കണം. ഐസിയുവിൽ മാത്രമാണെങ്കിൽ 500 രൂപ അടക്കണം.
Read Moreവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല പകരം ഹൈദരാബാദിൽ നിന്ന് മത്സരിക്കാമോ; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി
കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല പകരം ഹൈദരാബാദിൽ നിന്ന് മത്സരിക്കാമോയെന്നും, വലിയ പ്രസ്താവനകൾ നടത്താതെ ഹൈദരാബാദിൽ ഇറങ്ങി തനിക്കെതിരെ മത്സരിക്കാമോയെന്ന് വെല്ലുവിളിച്ച് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒവൈസിയുടെ വെല്ലുവിളി പ്രസ്താവന. ‘നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കാതെ ഈ ഹൈദരാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്. നിങ്ങൾ വലിയ വലിയ പ്രസ്താവനകൾ ആണല്ലോ നടത്തുന്നത്? എങ്കിൽ ഈ മൈതാനത്തിൽ വരൂ, എനിക്കെതിരെ മത്സരിക്കൂ’എന്ന് ഒവൈസി പറഞ്ഞു.
Read Moreയുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം; അടുത്ത മാസം തുറക്കുന്നു
അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം അടുത്ത മാസം തുറക്കും.ന്യൂജേഴ്സിയിലെ ടൈംസ് സ്ക്വയറിന് 90 മീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന BAPS സ്വാമിനാരായണ അക്ഷരധാം ഒക്ടോബർ 8 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 183 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്രം നിർമ്മിക്കാൻ ഏകദേശം 12 വർഷമെടുത്തു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ യുഎസിൽ നിന്നുള്ള 12,500-ലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. ന്യൂജേഴ്സിയിലെ റോബിൻസ്വില്ലെ ടൗൺഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 500 ഏക്കറിൽ പരന്നുകിടക്കുന്ന യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ കംബോഡിയയിലെ അങ്കോർ വാട്ടിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമാണ്. യുഎസിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം പുരാതന ഇന്ത്യൻ സംസ്കാരത്തിനനുസരിച്ചാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സംഗീതോപകരണങ്ങളുടെയും നൃത്തരൂപങ്ങളുടെയും പതിനായിരത്തിലധികം പ്രതിമകളും കൊത്തുപണികളും ക്ഷേത്രത്തിലുണ്ട്. ഒരു പ്രധാന ആരാധനാലയം കൂടാതെ, ക്ഷേത്രത്തിന് 12 ഉപക്ഷേത്രങ്ങളും ഒമ്പത് ശിഖരങ്ങളും ഒമ്പത് പിരമിഡൽ ശിഖരങ്ങളുമുണ്ട്.…
Read Moreസൗദി യുവതി നല്‍കിയ പീഡന പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍
മല്ലു ട്രാവലർ എന്നറിയപ്പെടുന്ന യൂട്യൂബർ ഷാക്കിറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഇയാൾക്കെതിരെ പീഡനശ്രമത്തിനു സൗദി യുവതി പരാതി നൽകിയിരുന്നു. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും എന്നാൽ ഹോട്ടലിലെത്തിയപ്പോൾ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് യുവതിയുടെ പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. പരാതി നൽകിയിട്ടും ഷാക്കിര്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ഷാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പോലീസ് നിര്‍ദേശം. അതേസമയം പരാതി വ്യാജമാണെന്ന് പറഞ്ഞ് ഷാക്കിർ രംഗത്തെത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നും പറഞ്ഞു. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഷാക്കിറിന്‍റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ് പരാതിക്കാരി മറ്റൊരു വിഡിയോ ഇട്ടിരുന്നു. സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
Read Moreപതിനഞ്ചാം നിലയിൽ നിന്ന് വീണ് പത്താം ക്ലാസുകാരൻ മരിച്ചു
പതിനഞ്ചാം നിലയിൽ നിന്ന് വീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പതിനഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി വീണത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സെക്ടർ -113 പോലീസ് സ്റ്റേഷൻ പരിധിയിലെ കേപ്ടൗൺ സൊസൈറ്റിയുടെ 15-ാം നിലയിൽ നിന്ന് വീണാണ് ആൺകുട്ടി മരിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക് സമയത്ത് ആൺകുട്ടിക്ക് പിതാവിനെ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയതായും പ്രാദേശിക ഉദ്യോഗസ്ഥർ ഇക്കാര്യം അന്വേഷിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോയിഡ) ഹരീഷ് ചന്ദർ പറഞ്ഞു. നേരത്തെ ജനുവരി 26 ന് ഇതേ സൊസൈറ്റിയുടെ 15-ാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ നിന്ന് 27 കാരിയായ അഭിഭാഷക വീണ് മരിച്ചിരുന്നു.
Read Moreഗണപതിക്കു നേദിച്ച 11 കിലോ ലഡു അപ്രത്യക്ഷമായി; ഗണേശ സൂത്രമാണോയെന്ന് സംശയിച്ച് ഭക്തർ
ഉത്തരേന്ത്യയിൽ വളരെ ആഘോഷപൂർവം നടത്താറുള്ള ചടങ്ങാണ് ഗണേശ ചതുർഥി. പത്ത് ദിവസത്തോളം നീണ്ടു നിൽക്കാറുള്ള ഈ ആഘോഷത്തിൽ ഗണപതിയുടെ ഇഷ്ട ഭക്ഷണമായ മോദകം, ലഡു എന്നിവ നിവേദ്യമായി അർപ്പിക്കാറുണ്ട്. ഗണേശ ചതുർഥി ആഘോഷങ്ങൾ ഗംഭീരമായി അരങ്ങേറുമ്പോഴാണ് ഭക്തരെ ഒന്നടങ്കം ഞെട്ടിച്ച സംഭവമുണ്ടായത്. പ്രാദേശിക യുവജന സംഘമായ ഓംകാർ സേവാ സമിതി’ മദീനഗുഡ ദേശീയ പാതയിൽ നടത്തിയ ആഘോഷങ്ങൾക്കിടെ ഗണപതിക്ക് പുണ്യ നിവേദ്യമായി സംഘാടകർ 11 കിലോഗ്രാം തൂക്കമുള്ള ലഡ്ഡു സമർപ്പിച്ചിരുന്നു. എന്നാൽ ഗണപതിക്ക് സമർപ്പിച്ച 11 കിലോഗ്രാം ഭാരമുള്ള ലഡ്ഡു അപ്രത്യക്ഷമായി. ഭക്തർ അമ്പരന്നു. ഭഗവാൻ അത് ഭോജിച്ചതാകാം എന്ന് ഭക്തരിൽ ചിലർ പറഞ്ഞു. മൂഷികൻ കൊണ്ടു പോയതാകാമെന്ന് മറ്റു ചിലരും അടക്കം പറഞ്ഞു. എന്നാൽ കാര്യത്തിന്‍റെ നിജ സ്ഥിതിയെ കുറിച്ച് സംഘാടകർ അന്വേഷണം ആരംഭിച്ചു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം പുറത്തു വന്നത്.…
Read More