വെട്ടിലായി രോഗികൾ; മെഡിക്കൽ കോളജിൽ ഐസിയു, വെന്‍റിലേറ്റർ ഫീസ് വർധിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യു, വെന്‍റിലേറ്റർ ഫീസ് വർധിപ്പിച്ചു. ഐസിയുവിന് 500 രൂപയും വെന്‍റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ ഫീസ്. ബിപിഎൽ വിഭാഗക്കാർ ഒഴികെയുള്ളവർ ഫീസ് അടയ്ക്കണം. 

ഹോസ്‌പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞമാസം ചേർന്ന എച്ച്.ഡി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. നിരക്ക് വർധിപ്പിച്ചതു സംബന്ധിച്ച്  ആശുപത്രി സൂപ്രണ്ട്  ഡോ.നിസാറുദ്ദീൻ വകുപ്പ് മേധാവികൾക്ക്  സർക്കുലർ ആയച്ചു. 

കൊവിഡിന് മുമ്പ് ഐസിയുവിന് 330 രൂപയും വെന്‍റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. രോഗി വെന്‍റിലേറ്ററിലാണെങ്കിൽ 1500 രൂപ അടയ്ക്കണം. ഐസിയുവിൽ മാത്രമാണെങ്കിൽ 500 രൂപ അടക്കണം. 

Related posts

Leave a Comment