മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യം കാ​ണിച്ച് അയാള്‍..! ​ ബ​ന്ധു​വാ​യ 11 കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സംഭവം; പ്രതി കോടതിയിൽ കീഴടങ്ങി

മ​യ്യി​ൽ: മ​ല​പ്പ​ട്ട​ത്ത് ബ​ന്ധു​വാ​യ 11 കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

മ​ല​പ്പ​ട്ടം കാ​പ്പാ​ട്ടു​കു​ന്ന് സ്വ​ദേ​ശി​യും വി​വാ​ഹി​ത​നു​യു​മാ​യ 38 കാ​ര​നാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ഒ​രു മാ​സം മു​മ്പ് മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

2021 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്ന് ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യം കാ​ണി​ച്ചും മ​റ്റു​മാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു.

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ട​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളാ​യ കൂ​ട്ടു​കാ​ർ ചോ​ദി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment