സൗദി യുവതി നല്‍കിയ പീഡന പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

മല്ലു ട്രാവലർ എന്നറിയപ്പെടുന്ന യൂട്യൂബർ ഷാക്കിറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഇയാൾക്കെതിരെ പീഡനശ്രമത്തിനു  സൗദി യുവതി പരാതി നൽകിയിരുന്നു.

അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും എന്നാൽ ഹോട്ടലിലെത്തിയപ്പോൾ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് യുവതിയുടെ പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്.

പരാതി നൽകിയിട്ടും  ഷാക്കിര്‍  വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ഷാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പോലീസ് നിര്‍ദേശം.

അതേസമയം പരാതി വ്യാജമാണെന്ന് പറഞ്ഞ് ഷാക്കിർ രംഗത്തെത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നും പറഞ്ഞു. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ ഷാക്കിറിന്‍റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ് പരാതിക്കാരി മറ്റൊരു വിഡിയോ ഇട്ടിരുന്നു. സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. 

Related posts

Leave a Comment