തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖംമിനുക്കൽ ലക്ഷ്യമിട്ട് അവലോകന യോഗങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്പോൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ചു പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം വൈകുന്നത് സൂചിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പോസ്റ്റ് ിട്ടിരിക്കുന്നത്. “കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണത്രേ യാത്ര! ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ!’- ഫേസ്ബുക്കിൽ വി.ഡി.സതീശൻ കുറിച്ചു.
Read MoreDay: September 27, 2023
പഠിക്കാൻ പ്രായമൊരു പ്രശ്നമല്ല; 92-ാം വയസിൽ സ്കൂളിലെത്തിയ മുത്തശിയ്ക്ക് പറയാനുണ്ട് ചിലത്
സ്വപ്നങ്ങൾ സഫലമാക്കാൻ പ്രായമൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 92കാരിയായ മുത്തശി. ഈ പ്രായത്തിൽ മുത്തശി ആദ്യമായി സ്കൂളിൽ പോയി എഴുതാനും വായിക്കാനും പഠിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിക്കുന്നതിന് രണ്ട് വർഷം മുമ്പ് 14-ാം വയസ്സിൽ വിവാഹിതയായ സലീമ ഖാൻ ഏകദേശം 1931-ൽ ജനിച്ചു. വടക്കൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഇവർക്ക് തന്റെ ഗ്രാമത്തിൽ സ്കൂളുകളൊന്നും ഇല്ലാത്തതിനാൽ പഠിക്കാൻ സാധിച്ചില്ലായിരുന്നു. ആറ് മാസം മുമ്പ് അവർ തന്നേക്കാൾ ഇളയ വിദ്യാർഥികളോടൊപ്പം പഠിക്കാൻ തുടങ്ങി. കൂടാതെ അവരുടെ കൊച്ചുമകന്റെ ഭാര്യയും ക്ലാസിലേക്കുള്ള യാത്രയിൽ അവരെ അനുഗമിച്ചു. ഒന്ന് മുതൽ 100 വരെ എണ്ണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷമാണ് സലീമ ഖാന്റെ കഥ പുറത്തുവന്നത്. എനിക്ക് കറൻസി നോട്ടുകൾ എണ്ണാൻ കഴിയാത്തതിനാൽ എന്റെ കൊച്ചുമക്കൾ അധിക പണം വാങ്ങി എന്നെ കബളിപ്പിക്കാറുണ്ടായിരുന്നു ആ ദിവസങ്ങൾ ഇനി…
Read Moreചാപ്പകുത്തൽ നാടകം: സൈനികനെതിരേ ആർമി കടുത്ത നടപടി എടുത്തേക്കും
എസ്.ആർ. സുധീർ കുമാർകൊല്ലം: അജ്ഞാതസംഘം ആക്രമിച്ചശേഷം ശരീരത്തിൽ നിരോധിത സംഘടനയായ പിഎഫ് ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന പേര് പച്ച കുത്തിയെന്ന സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയ സംഭവത്തിൽ സൈനികൻ കടയ്ക്കൽ സ്വദേശി ഷൈനിനെതിരേ ആർമി അച്ചടക്ക നടപടി എടുക്കും. കോടതിയുടെ അനുമതിയോടെ സൈനികന്റെ മിലിട്ടറി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ കോർട്ട് മാർഷൽ നടപടികളിലേയ്ക്ക് കടക്കും. കേസിന്റെ ഗൗരവം പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വിരമിച്ച ആർമി ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെയെങ്കിൽ പിരിച്ചുവിടൽ അടക്കം കടുത്ത നടപടി തന്നെ വന്നേക്കാം. ഇയാളും സുഹൃത്ത് ജോഷിയും ചേർന്ന് വർഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് കൊല്ലം റൂറൽ പോലീസ് മേധാവി ഇന്നലെ വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിരോധിത സംഘടനയോട്…
Read Moreഎന്താണ് ഗുഡ് ടച്ചും ബാഡ് ടച്ചും; ക്ലാസ് എടുത്ത് അധ്യാപിക; വീഡിയോ വൈറല്‍
ഇന്നത്തെ കാലത്ത് പെൺകുട്ടികളെയും ആൺ കുട്ടികളെയും ഒരുപോലെ പഠിപ്പിക്കേണ്ട കാര്യമാണ് ഗുഡ് ടച്ചും ബാഡ് ടച്ചും. നിരന്തരം പീഡന കഥകളാണ് വാർത്തകളിൽ ഇടം തേടുന്നത്. ഇത്തരം സാഹചര്യം നില നിൽക്കുമ്പോൾ തീർച്ചയായും കുട്ടികൾക്ക് ഇതിനെ കുറിച്ച് ക്ലാസ് നൽകേണ്ടത് അത്യാവശ്യമാണ്. വിദ്യാർഥികൾക്ക് ‘ഗുഡ് ടച്ച്’ഉം ‘ബാഡ് ടച്ച്’ഉം എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന അധ്യാപികയുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മോശമായ രീതിയില്‍ തന്നെ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അരുത് എന്ന് ഉറച്ചുപറയാനും പെട്ടെന്ന് തന്നെ അവിടെ നിന്നും മാറിപ്പോകാനുമാണ് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. എന്നാൽ ആരോഗ്യകരമായ സ്പര്‍ശമാണെങ്കില്‍ അനിഷ്ടം കാണിക്കാതെ തുടരാനും അധ്യാപിക കുട്ടികളെ പരിശീലിപ്പിക്കുന്നു. എല്ലാ കുട്ടികള്‍ക്കും ഈ അറിവ് ഉണ്ടായിരിക്കണമെന്നും, സമൂഹത്തിനു വളരെ നല്ല സന്ദേശമാണ് ഈ വീഡിയോ നൽകുന്നതെന്നും കുറിച്ചുകൊണ്ട് ഡോ. ആര്. സ്റ്റാലിൻ ഐപിഎസ് ആണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ…
Read Moreപാർലമെന്റ് തെരഞ്ഞെടുപ്പ്: കോട്ടയത്തും ആലപ്പുഴയിലും യുഡിഫിനു പുതുമുഖങ്ങൾ വരുമോ?
സ്വന്തം ലേഖകൻതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി ചർച്ചകൾ ഇരുമുന്നണികളിലും അനൗദ്യോഗികമായി ആരംഭിച്ചു. തെരഞ്ഞെടുപ്പിനു ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഏതു സമയത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സ്ഥാനാർഥി പ്രഖ്യാപനം അതിവേഗംതന്നെ നടത്താനാണ് മുന്നണികളുടെ നീക്കം. യുഡിഎഫിൽ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് നിലവിലുള്ള എംപിമാർക്കു വീണ്ട ും മത്സരിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയിലും കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണി വിട്ടുപോയതിനെ തുടർന്ന് നഷ്ടമായ കോട്ടയം സീറ്റിലുമാവും പുതുതായി സ്ഥാനാർഥികളെ കണ്ടെ ത്തേണ്ട ത്. ഇതിൽ കോട്ടയം സീറ്റിന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കും. എന്നാൽ മാണി വിഭാഗത്തെപ്പോലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ശക്തിയില്ലെന്ന വാദമാണ് കോണ്‍ഗ്രസിലെ പല നേതാക്കളും മുന്നോട്ടു വയ്ക്കുന്നത്. കോണ്‍ഗ്രസ് ഈ സീറ്റിൽ മത്സരിക്കണമെന്ന അഭിപ്രായവും മുന്നോട്ടുവയ്ക്കുന്നു.മുൻ മന്ത്രി കെ.സി. ജോസഫ്, ജോസഫ്…
Read Moreകോഴിക്കോട് റൂറലില്‍ 40 കേസുകൾ ; ലോണ്‍ ആപ്പുകള്‍ ഫോണില്‍നിന്നു നീക്കണമെന്നു പോലീസ്
വടകര: ലോൺ ആപ്പ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ ജില്ലയിൽ 40 കേസുകൾ രജിസ്റ്റര്‍ ചെയ്തു നിരവധി പേർ തട്ടിപ്പിനിരയായി. വയനാട്ടിൽ ലോൺ ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കുടുംബം ആത്മഹത്യ ചെയ്ത പാശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. വടകരയിലെ ഒരു വ്യാപാരി ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം 5 ശതമാനം പലിശയും സർവ്വീസ് ചാർജും, ടാക്സും അടക്കം 40,000 രൂപ ആദ്യം വേണമെന്ന് ആവശ്യപ്പെട്ട പ്രകാരം നൽകിയിരുന്നു. പിന്നീട് ലോൺ തുക നൽകാതെ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി പെടുത്തി ശല്യം ചെയ്തതോടെയാണ് പരാതി നൽകിയത്. പുതുപ്പണത്തെ ഒരു യുവതിയിൽ നിന്നും 2,12,000 രൂപയും, മറ്റൊരു റിട്ട. അധ്യാപികയിൽനിന്നു ബാങ്കിൽനിന്നു വിളിക്കുന്നതാണെന്ന് പറഞ്ഞ് പാൻകാർഡ് അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒടിപി കരസ്ഥമാക്കിയ ശേഷം അക്കൗണ്ടിലെ 25,000 രൂപ തട്ടിയെടുത്തു. ഇതേ പോലെ…
Read Moreഗർബ കളിക്കുന്നതിനിടെ 19കാരൻ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം നവരാത്രിയ്ക്കായുള്ള പരിശീലനത്തിനിടെ
നൃത്ത പരിശീലനത്തിടെ 19കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗർബ കളിക്കുന്നതിനിടെയാണ് വിനിത് മെഹുൽഭായ് വീണത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നൃത്ത പ്രേമിയായ വിനീത് വരുന്ന നവരാത്രി ഉത്സവത്തിനുള്ള തയാറെടുപ്പിലാരുന്നു. ഉത്സവത്തിന് അവതരിപ്പിക്കാൻ പട്ടേൽ പാർക്ക് പ്രദേശത്തുള്ള ഗർബ ക്ലാസിൽ പരിശീലനം ചെയ്യുന്നതിനിടെയാണ് സംഭവം. ആദ്യ റൗണ്ട് പരിശീലനം പൂർത്തിയാക്കിയ ശേഷം അപ്രതീക്ഷിതമായി വിനിത് നിലത്ത് വീണു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ചെങ്കിലും പിന്നീട് ജിജി ഹോസ്പിറ്റലിലേക്ക് വിനിതിനെ കൊണ്ടുപോയി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. എന്നാൽ കുട്ടിയ്ക്ക് മറ്റ് രോഗങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗം പറഞ്ഞു.
Read Moreപണ്ട് ടാക്സി സർവീസ്, ഇപ്പോൾ ‘പാർട്ടി ബിനാമി’ സർവീസ്’ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അറസ്റ്റിലായ പി.ആർ അരവിന്ദാക്ഷന്റെ ഒരു ചെറിയ മീനില്ല…
തൃശൂര്‍: ബാങ്ക് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും അറസ്റ്റിനുമൊക്കെ മുന്‍പ് സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ഭൂതകാലം ചികഞ്ഞപ്പോൾ ആൾ ഒരു ചെറിയ മീൻ അല്ലെന്ന് ഇഡിക്ക് വ്യക്തമാകുകയായിരുന്നു. ഒരു ചെറു ചൂണ്ടയിൽ കുരുങ്ങില്ല ഈ മീനെന്നും അവർക്കു ബോധ്യപ്പെട്ടു. അരവിന്ദാക്ഷൻ ബിനാമികളുടെ തമ്പുരാനാണെന്ന വിശേഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന ആദ്യ പ്രമുഖ സിപിഎം നേതാവാണ് സിപിഎം വടക്കാ ഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കൂടിയായ പി.ആർ. അരവിന്ദാക്ഷന്. പണ്ട് വടക്കാഞ്ചേരിയിലും അത്താണിയിലും ടാക്സി കാർ ഓടിച്ചിരുന്ന അരവിന്ദാക്ഷൻ പിന്നീട് സിപിഎമ്മിലെ പ്രമുഖരുടെ ബിനാമി ബിസിനസുകളുടെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്ന പ്രമുഖനായി. രണ്ട് കരിങ്കൽ ക്വാറികൾ അരവിന്ദാക്ഷന് ഉണ്ടായിരുന്നു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിനാമി ഇടപാടിൽ ഹോട്ടലുകളും പ്രവർത്തിച്ചിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തും അരവിന്ദാക്ഷന് ഒരു…
Read More‘മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശമായ കമന്റ് ഇട്ടു; സൈബർ ബുള്ളിയിങ് നടത്തുന്ന ആളെ കണ്ടുപിടിച്ച് സുപ്രിയ മേനോൻ
സോഷ്യൽ മീഡിയ വഴി നിരന്തരം തന്നെ അപമാനിച്ചിരുന്ന സ്ത്രീയെ കണ്ടു പിടിച്ചെന്ന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും വളരെ മോശമായ രീതിയിലാണ് അപമാനിച്ചിരുന്നത്. മരിച്ചു പോയ അച്ഛനെ കുറിച്ച് പോലും മോശമായി കമന്റിട്ടതോടെയാണ് സെെബർ ബുള്ളിങ് ചെയ്തയാളെ കണ്ടെത്തണമെന്ന് തീരുമാനിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടതിനു പിന്നാലെ അവര്‍ ഇട്ടിരുന്ന കമന്റുകള്‍ നീക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇനി എത്ര ചെയ്താലും കാര്യമില്ല, കാരണം തന്റെ കൈവശം മതിയായ തെളിവുകളുണ്ടെന്നു സുപ്രിയ കുറിച്ചു. ‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിലേറ്റവും തമാശ ആ സ്ത്രീ…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇടിവെട്ട് നടപടികളുമായി ഇഡി;‘ഷോക്കേറ്റ്’സിപിഎം; നേതാക്കളെ സംരക്ഷിക്കാൻ സിപിഎം കച്ചമുറുക്കുന്നു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവ് പി. ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സർജിക്കൽ സ്ട്രൈക്ക് വഴി കൊണ്ടുപോയതോടെ ഇനിയെന്ത്, ആരിലേക്ക് എന്ന ആശങ്കയിലാണ് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ. അരവിന്ദാക്ഷന്റെ അറസ്റ്റ് മുൻകൂട്ടി കാണാനോ മുൻകൂർ ജാമ്യത്തിനുള്ള നടപടികൾ സ്വീകരിക്കാനോ പാർട്ടി നേതൃത്വത്തിന് സാധിച്ചിരുന്നില്ല. ഇന്നലെ നട്ടുച്ചയ്ക്ക് സഖാക്കളുടെ നിരീക്ഷണ വലയം ഭേദിച്ച് അരവിന്ദാക്ഷനെ ഇഡി കൊത്തിയെടുത്തു കൊണ്ടുപോകുകയായിരുന്നു. കൊച്ചിയിൽനിന്ന് ഇഡി സംഘം വടക്കാഞ്ചേരിയിലെ പാർളിക്കാടുള്ള വീട്ടിലെത്തി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത് അറിയാൻ വൈകിയത് വലിയ പാളിച്ചയായാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. ഇഡിയുടെ അടുത്ത ലക്ഷ്യം എ.സി. മൊയ്തീൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനുമാണെന്നു സിപിഎം തിരിച്ചറിയുന്നു. അരവിന്ദാക്ഷന്റെ കാര്യത്തിലുണ്ടായ വീഴ്ച ഈ നേതാക്കളുടെ കാര്യത്തിൽ ഉണ്ടാകരുതെന്ന് സംസ്ഥാന നേതൃത്വം കർശന നിലപാടെടുത്തു കഴിഞ്ഞു.…
Read More