വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് തലക്ക് മർദനമേറ്റ് മരിച്ച നിലയില്‍. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് 22 വയസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറിനാണ് സംഭവം. കോടാലി കൊണ്ട് തലക്ക് അടിയേറ്റ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിതാവ് ശിവദാസൻ ഒളിവിലാണ്.
Read MoreDay: October 16, 2023
കാഴ്ചക്കാരാകി കൈയുംകെട്ടി നോക്കിയിരിക്കില്ല: ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാൻ: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരാകില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഗാസയിൽ പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഹമാസിനെതിരേ ശക്തമായ കരയാക്രമണത്തിന് ഇസ്രയേൽ തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്. നാസികൾ ചെയ്തത് ഇസ്രയേൽ ആവർത്തിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ആവശ്യപ്പെട്ടു. സയണിസ്റ്റ് ആക്രമണങ്ങൾ അവസാനിച്ചില്ലെങ്കിൽ മേഖലയിലെ എല്ലാ പാർട്ടികളുടെയും കൈകൾ ട്രിഗറിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സാഹചര്യം നിയന്ത്രിക്കാനും സംഘർഷങ്ങൾ വഷളാകാതിരിക്കാനും ആർക്കും ഉറപ്പ് നൽകാൻ കഴിയില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിന്റെയും പ്രതിസന്ധിയുടെയും വ്യാപ്തി വികസിക്കുന്നത് തടയാൻ താത്പര്യമുള്ളവർ, ഗാസയിലെ പൗരന്മാർക്കും സാധാരണക്കാർക്കും എതിരായ നിലവിലെ പ്രാകൃത ആക്രമണങ്ങൾ തടയേണ്ടതുണ്ടെന്നും ഇറാൻ അറിയിച്ചു. ഗാസയിൽ തുടർച്ചയായി ഇസ്രയേൽ നടത്തിയ…
Read Moreരാജാവിനോട് മുട്ടാൻ ആരുണ്ട് ഇനി? പെൺസിംഹത്തെ കഴുതപ്പുലിക്കൂട്ടത്തിൽ നിന്നും രക്ഷിച്ച് ആൺസിംഹം, വൈറലായ് വീഡിയോ
കാട്ടിലെ കഥകളിൽ രാജാവ് സിംഹമാണ്. നമ്മൾ കേട്ട് വളർന്ന കഥകളിലെ നായകനും സിംഹമാണ്. വന്യമൃഗങ്ങളിൽ സിംഹത്തിന് ആരാധകരേറെയാണ്. സോഷ്യൽ മീഡിയകളിൽ മാസ് ബിജിഎം ഇട്ടുള്ള സിംഹത്തിന്റെ വീഡിയോകൾ എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീഡിയോയിൽ ഒരു സിംഹവും കഴുതപ്പുലിയും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കാണിക്കുന്നത്. കഴുതപ്പുലിയിൽ നിന്നും പെൺസിംഹത്തെ രക്ഷിക്കാനായെത്തുന്ന ഒരു ആൺ സിംഹവും വീഡിയോയിലുണ്ട്. ഒരു കഴുതപ്പുലിക്കുട്ടിയെ പെൺ സിംഹം ഓടിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ കഴുതപ്പുലി വെള്ളത്തിലേക്ക് രക്ഷതേടി ഇറങ്ങുന്നു. എന്നാൽ ഇത് കാണുന്ന കഴുതപ്പുലികളുടെ ഒരു സംഘം അവിടേക്ക് ഓടി എത്തുന്നു. തുടർന്ന് പെൺ സിംഹത്തെ ആക്രമിക്കാൻ തുടങ്ങുന്നു. എങ്കിൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. കഴുതപ്പുലി കൂട്ടത്തിന്റെ ആക്രമണത്തിൽ പെട്ടുപോയ പെൺ സിംഹത്തിനെ രക്ഷിക്കാനായ് ഒരു ആൺ സിംഹം ഓടിയെത്തുകയാണ്. കഴുതപ്പുലികളുടെ ആക്രമണത്തിൽ നിന്നും…
Read Moreതലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം;2018ന്റെ തിരക്കഥാകൃത്ത് അഖിൽ.പി.ധർമജൻ പാമ്പ് കടിയേറ്റു ചികിത്സയിൽ
2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍.പി.ധര്മജന് പാമ്പുകടിയേറ്റു. തലസ്ഥാനത്ത് പെയ്ത കനത്ത മഴയിലാണ് പാമ്പ് കടിച്ചത്. വെള്ളായനിയില്‍ പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അഖില്‍. പക്ഷേ അപ്രതീക്ഷിതമായ മഴയില്‍ കുടുങ്ങി പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന സഥലത്ത് വെള്ളം കയറി. വെള്ളം കയറിയ വീഡിയോ അഖിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നിലവിൽ തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങി എത്താം എന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്…വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല.ആരോഗ്യത്തോടെ മടങ്ങിയെത്താം.
Read Moreകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു; വിദേശത്തുള്ള ഭാര്യയുമായി ഏറെ സംസാരിച്ചു; പുലർച്ചെ വീട്ടുകാർ കണ്ടത് മരിച്ചുകിടക്കുന്ന പേരക്കുട്ടിയേയും അച്ഛനേയും
മാന്നാർ (ആലപ്പുഴ): കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാറാ (ജോൺ-35) ണ് നാലു വയസുകാരൻ മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷംആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ 11 ഓടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. രാവിലെ ജോണിന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കണ്ടില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ കിടപ്പു മുറിയിൽ കട്ടിലിൽ കുഞ്ഞ് കിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ഫാനിൽ മിഥുൻ കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയിൽ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയുമായി ദീർഘനേരം സംസാരിച്ചതായി ഇയാളുടെ മാതാപിതാക്കൾ പറഞ്ഞു. മാന്നാർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More