രാ​ജാ​വി​നോ​ട് മു​ട്ടാ​ൻ ആ​രു​ണ്ട് ഇ​നി? പെ​ൺ​സിം​ഹ​ത്തെ ക​ഴു​ത​പ്പു​ലി​ക്കൂ​ട്ട​ത്തി​ൽ നി​ന്നും ര​ക്ഷി​ച്ച് ആ​ൺ​സിം​ഹം, വൈ​റ​ലാ​യ് വീ​ഡി​യോ

കാ​ട്ടി​ലെ ക​ഥ​ക​ളി​ൽ രാ​ജാ​വ് സിം​ഹ​മാ​ണ്. ന​മ്മ​ൾ കേ​ട്ട് വ​ള​ർ​ന്ന ക​ഥ​ക​ളി​ലെ നാ​യ​ക​നും സിം​ഹ​മാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ സിം​ഹ​ത്തി​ന് ആ​രാ​ധ​ക​രേ​റെ​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ മാ​സ് ബി​ജി​എം ഇ​ട്ടു​ള്ള സിം​ഹ​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ എപ്പോഴും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​ങ്ങ​നെ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ ഒ​രു സിം​ഹ​വും ക​ഴു​ത​പ്പു​ലി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. ക​ഴു​ത​പ്പു​ലി​യി​ൽ നി​ന്നും പെ​ൺ​സിം​ഹ​ത്തെ ര​ക്ഷി​ക്കാ​നാ​യെ​ത്തു​ന്ന ഒ​രു ആ​ൺ സിം​ഹ​വും വീ​ഡി​യോ​യി​ലു​ണ്ട്. ഒ​രു ക​ഴു​ത​പ്പു​ലി​ക്കു​ട്ടി​യെ പെ​ൺ സിം​ഹം ഓ​ടി​ക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നാ​ലെ ക​ഴു​ത​പ്പു​ലി വെ​ള്ള​ത്തി​ലേ​ക്ക് ര​ക്ഷ​തേ​ടി ഇ​റ​ങ്ങു​ന്നു.

എ​ന്നാ​ൽ ഇ​ത് കാ​ണു​ന്ന ക​ഴു​ത​പ്പു​ലി​ക​ളു​ടെ ഒ​രു സം​ഘം അ​വി​ടേ​ക്ക് ഓ​ടി എ​ത്തു​ന്നു. തു​ട​ർ​ന്ന് പെ​ൺ സിം​ഹ​ത്തെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങു​ന്നു. എ​ങ്കി​ൽ ഇ​വി​ടെ ഒ​രു ട്വി​സ്റ്റ് ഉ​ണ്ട്. ക​ഴു​ത​പ്പു​ലി കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പെ​ട്ടു​പോ​യ പെ​ൺ സിം​ഹ​ത്തി​നെ ര​ക്ഷി​ക്കാ​നാ​യ് ഒ​രു ആ​ൺ സിം​ഹം ഓ​ടി​യെ​ത്തു​ക​യാ​ണ്.

ക​ഴു​ത​പ്പു​ലി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ആ​ൺ സിം​ഹം പെ​ൺ സിം​ഹ​ത്തെ ര​ക്ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. maasai sightning എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​സാ​യ് മാ​ര നാ​ഷ​ണ​ൽ ഗെ​യിം റി​സ​ർ​വ് ൽ ​നി​ന്നാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment