ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; ഈ ​മാ​സം 30 ന​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ഡി

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ഈ ​മാ​സം 30 ന​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി). ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ്വ​കാ​ര്യ പ​ണ​മി​ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​ര​ന്‍ പി. ​സ​തീ​ഷ് കു​മാ​ര്‍, പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​ന്‍, ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് മു​ന്‍ അ​ക്കൗ​ണ്ട​ന്‍റ് സി.​കെ. ജി​ല്‍​സ് എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​മാ​ണ് ഈ ​മാ​സം 30 ന​കം സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ഡി ഒ​രു​ങ്ങു​ന്ന​ത്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ കി​ര​ണ്‍, സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ ജാ​മ്യ നീ​ക്ക​ങ്ങ​ള്‍ ത​ട​യി​ടു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ത​ട്ടി​പ്പി​ന്‍റെ പി​ന്നി​ലെ സൂ​ത്ര​ധാ​ര​ന്മാ​ര്‍ ഇ​വ​രാ​ണെ​ന്നും ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​റി​വോ​ടെ 150 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം ഇ​ട​പാ​ട് ന​ട​ന്നെ​ന്നു​മാ​കും റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​വു​ക. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ക​ള്ള​പ്പ​ണം ഇ​ട​പാ​ടി​ലെ വ​മ്പ​ന്മാ​ര്‍​ക്കെ​തി​രാ​യ റി​പ്പോ​ര്‍​ട്ട് പി​ന്നാ​ലെ വ​രു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. സ​തീ​ഷ് കു​മാ​റും പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​നും…

Read More

വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് വീട് കൊള്ളയടിച്ചു; ഒ​മ്പ​ത് പ​വ​നും 15,000 രൂ​പ​യും കവർന്നു, കവർച്ച നടന്നത് ഡോക്ടർ ദമ്പതികളുടെ വീട്ടിൽ

പരിയാരം (കണ്ണൂർ): പ​രി​യാ​രം ചി​ത​പ്പി​ലെ​പൊ​യി​ലി​ല്‍ വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് ഡോക്ടർ ദന്പതികളുടെ വീട്ടിൽനിന്നു ഒ​മ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യും ക​വ​ര്‍​ച്ച ചെ​യ്തു. പൊ​യി​ല്‍ പെ​ട്രോ​ള്‍​പ​മ്പി​ന് സ​മീ​പ​ത്തെ ഡോ.​ കെ.​എ. ഷ​ക്കീ​ര്‍ അ​ലി​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ നാ​ടി​നെ ന​ടു​ക്കി​യ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഡോ. ഷ​ക്കീ​ർ അ​ലി​യും ഭാ​ര്യ പ​രി​യാ​രം ആ​യു​ര്‍​വേ​ദ കോ​ള​ജി​ലെ അ​സി.​പ്ര​ഫ​സ​ര്‍ ഡോ.​ കെ. ​ഫ​ര്‍​സീ​ന​യും ഇ​ന്ന​ലെ രാ​ത്രി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ജ​ന​ലി​ന്‍റെ ഗ്രി​ല്‍​സ് മു​റി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 65 കാ​രി കെ.​ ആ​യി​ഷ​യെ കെ​ട്ടി​യി​ട്ടാ​ണ് ഇ​വ​രു​ടെ ഒ​മ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്. ഫ​ര്‍​സീ​ന​യു​ടെ ഉ​മ്മ​യു​ടെ സ​ഹോ​ദ​രി​യാ​ണ് അ​യി​ഷ. വീ​ടി​ന്‍റെ എ​ല്ലാ മു​റി​ക​ളും അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധി​ച്ച മോ​ഷ്ടാ​ക്ക​ള്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം സ​മ​യം ക​വ​ര്‍​ച്ച ന​ട​ന്ന വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ല്‍ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​താ​യാ​ണ് വി​വ​രം. പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.​ ഹി​ന്ദി​യും മ​ല​യാ​ള​വും…

Read More

ജെ​ഫി​ന്‍റെ കൊ​ല​പാ​ത​കം; ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​വ​സാ​ന പ്ര​തി​യും അ​റ​സ്റ്റി​ല്‍

കൊ​ച്ചി: തേ​വ​ര പെ​രു​മാ​നൂ​രി​ല്‍​നി​ന്ന് കാ​ണാ​താ​യ ജെ​ഫ് ജോ​ണ്‍ ലൂ​യീ​സി​നെ ഗോ​വ​യി​ലെ​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​ടി​യി​ലാ​കാ​നു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന പ്ര​തി​യും പി​ടി​യി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി കേ​ശ​വ​നെ(30)​യാ​ണ് പാ​ല​ക്കാ​ടു​നി​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ വ​യ​നാ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​ന്ന സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി താ​ഴ​മു​ണ്ട മ​ണി​ക്കു​ന്ന് മു​ത്ത​പ്പ​നെ (രാ​ജ​മു​ത്തു- 27) ബ​ന്ധു​വാ​ണ് ഇ​യാ​ള്‍. ഗോ​വ​യി​ലെ അ​ഞ്ചു​ന​യി​ലെ​ത്തി​ച്ച് ജെ​ഫി​നെ കൊ​ല​പ്പെ​ടു​ത്തു​മ്പോ​ള്‍ സം​ഘ​ത്തി​ല്‍ കേ​ശ​വ​നും ഉ​ണ്ടാ​യി​രു​ന്നു. കൊ​ല ന​ട​ത്തു​മ്പോ​ള്‍ പ്ര​ദേ​ശ​ത്ത് ആ​രെ​ങ്കി​ലും വ​രു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കാ​ന്‍ നി​ന്നി​രു​ന്ന​ത് കേ​ശ​വ​നും മു​ത്ത​പ്പ​നു​മാ​യി​രു​ന്നു. കൊ​ല ന​ട​ത്തി​യ ക​ഴി​ഞ്ഞ സ​മ​യ​ത്ത് അ​തു​വ​ഴി ഒ​രു വാ​ഹ​നം വ​ന്ന​പ്പോ​ള്‍ ആ ​വി​വ​രം സം​ഘ​ത്തെ അ​റി​യി​ച്ച​ത് കേ​ശ​വ​നാ​യി​രു​ന്നു. ആ​ക്രി പെ​റു​ക്ക​ലും ചെ​റി​യ മോ​ഷ​ണ​വു​മൊ​ക്കെ​യാ​യി​ട്ടാ​ണ് ഇ​യാ​ള്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു താ​മ​സം. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ല​ഹ​രി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ ഒ​രു…

Read More

നൂറിന്‍റെ നിറവിൽ വിഎസ്; പായസം വിളമ്പിയും കേക്ക് മുറിച്ചും ആഘോഷം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വി​പ്ല​വ സൂ​ര്യ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ നൂ​റി​ന്‍റെ നി​റ​വി​ൽ. കേ​ക്ക് മു​റി​ച്ചും പാ​യ​സം ഉ​ണ്ടാ​ക്കി​യു​മാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ബ​ന്ധു​ക്ക​ൾ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ക​ൻ ഡോ. ​വി.​എ. അ​രു​ണ്‍​കു​മാ​ർ പ​റ​ഞ്ഞു. അ​ച്ഛ​ന് ഇ​ൻ​ഫെ​ക്ഷ​ൻ ഉ​ണ്ടാകാ​തെ നോ​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു കൊ​ണ്ട് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കാ​തെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് വി​എ​സി​നൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ച്ഛ​ന് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന കാ​ര്യ​ത്തി​ലൊ​ന്നും താ​ൽ​പ്പ​ര്യ​മി​ല്ലാ​യി​രു​ന്നു. ഞ​ങ്ങ​ൾ കേ​ക്ക് മു​റി​യ്ക്കു​ക​യും പാ​യ​സം ഉ​ണ്ടാക്കി ​ന​ൽ​കു​ന്പോ​ഴും ക​ഴി​യ്ക്കു​ന്ന​താ​ണ് പ​തി​വ്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​ച്ഛ​നു​ണ്ടെ ങ്കി​ലും ടി​വി ക​ണ്ടും പ​ത്രം വാ​യി​ച്ചും ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ളും അ​ദ്ദേ​ഹം അ​റി​യു​ന്നു​ണ്ടെ ന്നും ​അ​രു​ണ്‍​കു​മാ​ർ വ്യ​ക്ത​മാ​ക്കി. അ​രു​ണ്‍​കു​മാ​റി​ന്‍റെ ബാ​ർ​ട്ട​ൻ ഹി​ല്ലി​ലെ വീ​ട്ടി​ലാ​ണ് വി​എ​സ്. ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് കൊ​ണ്ട ് സി​പി​എം…

Read More

‘ഗണപത്: എ ഹീറോ ഈസ് ബോൺ’; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനിൽ ചോർന്നു

ടൈഗർ ഷ്രോഫ്, കൃതി സനോൻ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘ഗണപത്: എ ഹീറോ ഈസ് ബോൺ’ ഇന്ന് തിയേറ്ററുകളിൽ എത്തി. ഒരു ആക്ഷൻ ത്രില്ലർ സിനിമ പോലെയാണ് ‘ഗണപത്’ എന്ന സിനിമയുടെ ഇതിവൃത്തം. . എന്നാൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ‘ഗണപത്’ ഓൺലൈനിൽ ചോർന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. മുഴുവൻ സിനിമയും നിരവധി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.’ഗണപത്’ എന്നതിന്‍റെ ഫുൾ എച്ച്ഡി പ്രിന്‍റ് ടോറന്‍റ് വെബ്‌സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും ചോർന്നിരിക്കുകയാണ്.  ഫിൽമിവാപ്, ഓൺലൈൻ മൂവി വാച്ചസ്, 123മൂവീസ്, ഫിൽമിസില്ല, 123 മൂവി റൂൾസ് കൂടാതെ എച്ച്‌ഡിയിൽ സീരീസിന്‍റെ മറ്റ് പൈറേറ്റഡ് പതിപ്പുകൾ (1080p, 720p, HD ഓൺലൈനിൽ 300MB സൗജന്യ ഡൗൺലോഡ്)  ഇപ്പോൾ ലഭ്യമാണ്. ചിത്രം ഓൺലൈനിൽ ചോർന്നതോടെ, ഗണപത് ഫ്രീ ഡൗൺലോഡ്, ഗണപത് എംപി4 എച്ച്ഡി ഡൗൺലോഡ്, ഗണപത് തമിഴ് റോക്കേഴ്സ്, ഗണപത് ടെലിഗ്രാം ലിങ്കുകൾ,…

Read More

എ​നി​ക്ക് സെറ്റുകളിൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല, എ​ൻ​ജോ​യ് ചെ​യ്യാ​റാ​ണ് പ​തി​വ്

മ​റ്റെ​ല്ലാ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ലും ന​ട​ക്കു​ന്ന​ത്. സി​നി​മ ലൈം ​ലൈ​റ്റി​ൽ ആ​യ​ത് കൊ​ണ്ട് പ്ര​ശ്ന​ങ്ങ​ൾ ഫോ​ക്ക​സ് ചെ​യ്യ​പ്പെ​ടു​ന്ന​ത്.​ എ​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. ഞാ​ൻ സി​നി​മ സെ​റ്റു​ക​ളി​ൽ എ​ൻ​ജോ​യ് ചെ​യ്യാ​റാ​ണ് പ​തി​വ്. ന​മ്മു​ടെ സ​മ​യ​മാ​കു​മ്പോ​ൾ പോ​യി അ​ഭി​ന​യി​ക്കും. അ​ല്ലാ​ത്ത സ​മ​യം സെ​റ്റി​ലു​ള്ള​വ​രോ​ടൊ​ക്കെ സം​സാ​രി​ക്കും. ഇ​ട​ക്ക് ചാ​യ​കു​ടി​ക്കും. ന​ല്ല ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കാം. രു​ചി​ക​ര​മാ​യ ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാം. അ​ങ്ങ​നെ എ​നി​ക്ക് ലൊ​ക്കേ​ഷ​ൻ എ​ന്ന​ത് ഒ​രു ട്രി​പ് മോ​ഡാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യൊ​രു മേ​ഖ​ലത​ന്നെ​യാ​ണ് സി​നി​മ. എ​നി​ക്ക് സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ അ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. ചി​ല​ർ​ക്ക് തോ​ന്നി സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം ഉ​ണ്ടെ​ന്ന്, അ​പ്പോ​ൾ തീ​ർ​ച്ച​യാ​യും അ​ത് ആ​രം​ഭി​ക്കു​കത​ന്നെ വേ​ണം. -ഗാ​യ​ത്രി സു​രേ​ഷ്

Read More

നോ ​പ​റ​യാ​ൻ അ​റി​യാ​മെ​ങ്കി​ൽ വ​ള​രെ സേ​ഫാ​യ ഇ​ട​മാ​ണ് സിനിമ

സി​നി​മ​യെ കു​റി​ച്ചും ഒ​ട്ടും അ​റി​വി​ല്ലാ​ത്ത കു​ടും​ബ​ത്തി​ൽനി​ന്നു​മാ​ണ് ന​മ്മ​ൾ അ​ഭി​ന​യി​ക്കാ​ൻ വ​രു​ന്ന​തെ​ങ്കി​ൽ ഫാ​മി​ലി​ക്ക് ന​മ്മ​ളെ ക്കുറി​ച്ച് ഭ​യ​മു​ണ്ടാ​കും. എ​ന്‍റെ പേ​ര​ന്‍റ്സി​ന് സി​നി​മ പു​തി​യ ലോ​ക​മ​ല്ല. അ​വ​ർ​ക്ക് ഞാ​ൻ എ​ന്താ​ണെ​ന്നും ന​ന്നാ​യി അ​റി​യാം. അ​തു​പോ​ലെ ത​ന്നെ ന​മു​ക്ക് ഇ​ത്ര​ത്തോ​ളം സേ​ഫാ​യി വ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന ഇ​ൻ​ഡ​സ്ട്രി വേ​റെ ഇ​ല്ല. ന​മ്മ​ൾ സേ​ഫാ​യി നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ന​മു​ക്ക് നോ ​പ​റ​യാ​ൻ അ​റി​യാ​മെ​ങ്കി​ലും സി​നി​മ ജോ​ലി ചെ​യ്യാ​ൻ വ​ള​രെ സേ​ഫാ​യ ഇ​ട​മാ​ണ്. പി​ന്നെ ഏ​റ്റ​വും വ​ലി​യ ഗു​ണം ന​മു​ക്ക് ന​മ്മു​ടെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൂ​ടെ കൊ​ണ്ടു​പോ​കാം എ​ന്നു​ള്ള​താ​ണ്. അ​തു​പോ​ലെ ത​ന്നെ രാ​ത്രി​യി​ൽ വ​ർ​ക്ക് ചെ​യ്യ​ണ​മെ​ങ്കി​ലും പേ​ര​ന്‍റ്സി​നെ ഒ​പ്പം കൂ​ട്ടാം. മ​റ്റ് ഒ​രു ജോ​ലി​ക്കും അ​ത് സാ​ധ്യ​മ​ല്ല. ന​മ്മു​ടെ ഇ​ഷ്ട​മാ​ണ് അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൊ​ണ്ടു​പോ​ക​ണോ വേ​ണ്ട​യോ എ​ന്ന​ത്. ന​മു​ക്ക് ന​മ്മ​ളെ ഒ​റ്റ​യ്ക്ക് നോ​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ അ​വ​രെ കൊ​ണ്ടു​പോ​കേ​ണ്ട കാ​ര്യ​മി​ല്ല. മാ​താ​പി​താ​ക്ക​ളെ കൊ​ണ്ടു​വ​ര​രു​തെ​ന്ന് പ​റ​ഞ്ഞാ​ൽ ആ ​പ്രോ​ജ​ക്ട്…

Read More

സു​ഹൃ​ത്തു​ക്ക​ളു​ടെ പ​ന്ത​യം; പ്രണ​യം ന​ടി​ച്ച് അ​വ​നെ​ന്നെ ച​തി​ച്ചു

രാ​ജ്യ​മാ​കെ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് ന​ടി​യാ​ണ് ശി​ല്പ ഷെ​ട്ടി. മ​ന​സ് വേ​ദ​നി​പ്പി​ച്ച പ്ര​ണ​യ​ത്തെ​പ്പ​റ്റി ശി​ല്പ അ​ടു​ത്ത​യി​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണി​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര​വി​ഷ​യം. ചെ​റു​പ്പ​കാ​ല​ത്തു​ണ്ടാ​യ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചാ​ണ് താ​രം തു​റ​ന്നു പ​റ​ഞ്ഞ​ത്. അ​തു ശി​ൽ​പ്പ​യ്ക്ക് നി​രാ​ശ​യാ​ണ് ന​ൽ​കി​യ​ത്. പ​ന്ത​യ​ത്തി​ന്‍റെ പു​റ​ത്ത് ഒ​രു പ​യ്യ​ൻ ശി​ൽ​പ്പ​യു​മാ​യി പ്ര​ണ​യം ന​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ആ ​പ​യ്യ​നു​മാ​യി പ​ന്ത​യം വച്ചു. ഞാ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​താ​യി​രു​ന്നു പ​ന്ത​യം. കേ​ൾ​ക്കു​മ്പോ​ൾ സി​നി​മാ​ക്ക​ഥപോ​ലെ തോ​ന്നാം. പ​ക്ഷെ സ​ത്യ​മാ​ണ്. പി​ന്നീ​ട് ആ ​കാ​മു​ക​ൻ ഞാ​നു​മാ​യി ബ്രേ​ക്ക​പ്പാ​യി. കാ​ര​ണം അ​വ​ന്‍റെ ല​ക്ഷ്യം പ​ന്ത​യ​ത്തി​ൽ ജ​യി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു. അ​ന്നു ഞാ​ൻ ഞാ​ൻ വി​ഷാ​ദ​ത്തി​ലാ​യെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല, പ​ക്ഷെ കു​റ​ച്ചുനാ​ൾ എ​ന്നെ അ​ത് വേ​ദ​നി​പ്പി​ച്ചി​രു​ന്നു- ശി​ല്പ ഷെ​ട്ടി പ​റ​ഞ്ഞു. ന​ട​ൻ അ​ക്ഷ​യ് കു​മാ​റു​മാ​യി ശി​ൽ​പ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ഈ ​ബ​ന്ധം ബ്രേ​ക്ക​പ്പി​ൽ അ​വ​സാ​നി​ച്ചു. മാ​ന​സി​ക​മാ​യി താ​ൻ ത​ക​ർ​ന്നുപോ​യ ഘ​ട്ട​മാ​യി​രു​ന്നു അ​തെ​ന്ന് ശി​ൽ​പ്പ മു​മ്പ് തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.​അ​ക്ഷ​യ് കു​മാ​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ലും ശി​ല്പ…

Read More

വീഡിയോ കോൾ ചെയ്തശേഷം യുവാവ് ജീവനൊടുക്കി; സുഹൃത്തിന്‍റെ വാടകവീട്ടിലെത്തി മരിക്കാനുണ്ടായ കാരണം തേടി പോലീസ്

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യു​ടെ ബ​ന്ധു​വി​നെ വാ​ട്സ് ആ​പ് വ​ഴി വീ​ഡി​യോ കോ​ൾ ചെ​യ്ത ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് പേ​രു​മ​ല സ്വ​ദേ​ശി റി​യാ​സ് (38) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ വ​ച്ചാ​ണ് റി​യാ​സ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ വ​രു​ക​യും ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സു​ഹൃ​ത്ത് ഉ​റ​ങ്ങി. രാ​ത്രി 8 ന് ​റി​യാ​സി​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​വി​നെ വീ​ഡി​യോ കോ​ൾ വി​ളി​ച്ച​ശേ​ഷം വീ​ടി​ന​ക​ത്ത് ഹാ​ളി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യോ​ടെ ഉ​ണ​ർ​ന്ന സു​ഹൃ​ത്ത് വാ​ർ​ഡ് മെ​മ്പ​റെ​യും നാ​ട്ടു​കാ​രെ​യും വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി. ഫോ​റ​ൻ​സി വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് കൊ​ണ്ട് പോ​കും. മീ​ൻ ക​ച്ച​വ​ട​ക്കാ​ര​നാ​ണ് റി​യാ​സ്. സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു.

Read More

ദേവഗൗഡയുടെ പ്രസ്താവന: കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീം; കെ. മുരളീധരൻ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: ജെ​ഡി​എ​സ് ദേ​ശീ​യ​ത​ല​ത്തി​ല്‍ എ​ന്‍​ഡി​എ​ക്കൊ​പ്പം ചേ​ര്‍​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ന്ന ദേ​വ​ഗൗ​ഡ​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി.​ കേ​ര​ള​ത്തി​ൽ സി​പി​എം ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണെ​ന്നും ജെ​ഡി​എ​സി​ന്‍റെ അ​ഖി​ലേ​ന്ത്യ ഘ​ട​കം ബി​ജെ​പിക്ക് ​ഒ​പ്പം ചേ​ർ​ന്ന​പ്പോ​ൾത​ന്നെ അ​വ​രെ എ​ൽ​ഡി​എ​ഫ് ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യെ മ​ന്ത്രി​സ​ഭ​യി​ൽനി​ന്ന് പു​റ​ത്താ​ക്കാ​ൻ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ബി​ജെ​പി​യെ പ​രോ​ക്ഷ​മാ​യി പി​ന്തു​ണ​യ്ക്കു​ക​യാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. കേ​ര​ള​ത്തി​ന് പു​റ​ത്ത് സി​പി​എം സ്വീ​ക​രി​ക്കു​ന്ന ന​യ​മ​ല്ല ഇ​വി​ടെ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​ത്തി​ൽ ജെ​ഡി​എ​സ് എ​ൻ​ഡി​എ​യു​മാ​യി സ​ഖ്യം ചേ​രു​ന്ന​തി​ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന് എ​ച്ച്ഡി ദേ​വ​ഗൗ​ഡ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് വി​വാ​ദ​മാ​യ​ത്.

Read More