കോട്ടയം: ന്യൂഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ വനിതകളുടെ 72 കിലോ ഗുസ്തിയില്‍ കോട്ടയം ആര്‍ടി ഓഫീസിലെ ക്ലര്‍ക്ക് അഞ്ജുമോള്‍ ജോസഫിന് സ്വര്‍ണം. ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഡല്‍ഹി താരത്തെ തോല്‍പ്പിച്ചാണ് അഞ്ജു കേരളത്തിന് വേണ്ടി ചരിത്രവിജയം കൊയ്തത്. കോട്ടയം തീക്കോയി കിളിരൂപറമ്പില്‍ ജോസഫിന്റെയും സിനി ജോസഫിന്റെയും മകളും മെലന് വര്‍ഗീസിന്റെ ഭാര്യയുമാണ്.
Read MoreDay: October 20, 2023
തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യണം; ഈ തീരുമാനം മനുഷ്യന്റെ അന്തസ് നിലനിര്‍ത്താന്‍ ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. തോട്ടിപ്പണി നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ തീരുമാനം മനുഷ്യന്റെ അന്തസ് നിലനിര്‍ത്താന്‍ വേണ്ടിയാണെന്നും കോടതി പറഞ്ഞു. ആധുനികകാലത്തും രാജ്യത്ത് ഈ തൊഴില്‍രീതി തുടരുന്നത് അപമാനകരമാണ്. ഈ സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതില്‍ ഉള്‍പ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 14 നിര്‍ദേശങ്ങള്‍ നല്കി. അഴുക്കുചാലുകളുടെയും മാന്‍ഹോളുകളുടെയും ശുചീകരണത്തിനിടെ മരണം സംഭവിക്കുന്നവരുടെ കുടുംബംങ്ങള്‍ക്കുള്ള സഹായധനം 30 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് കോടതി പറഞ്ഞു. ജോലിക്കിടെ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 20 ലക്ഷവും മറ്റ് അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് 10 ലക്ഷവും നല്‍കണം. തൊഴില്‍ അവസാനിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 60000ത്തോളം ആളുകളാണ് രാജ്യത്ത് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. രാജ്യസഭയില്‍ നല്കിയ…
Read Moreകറങ്ങുന്നതിനിടെ ജയന്റ് വീലിന്റെ പ്രവർത്തനം നിലച്ചു; കുടുങ്ങിയത് 50 പേർ
സാങ്കേതിക തകരാർ കാരണം ഒരു ജയന്റ് വീൽ റൈഡ് പ്രവർത്തനം നിന്നു. ഡൽഹിയിലെ നരേല ഏരിയയിൽ നടന്ന നവരാത്രി മേളയിൽ 50 പേർ ഇരുന്ന ജയന്റ് വീലാണ് പ്രവർത്തനം മുടക്കിയത്. രാത്രി 10.30 ഓടെ ചക്രം കറങ്ങുന്നത് നിർത്തി. തുടർന്ന് മുകളിലെ കൂടുകളിലുള്ളവർ അരമണിക്കൂറോളം അവിടെ കുടുങ്ങിയിരുന്നു. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും സാങ്കേതിക ജീവനക്കാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റൈഡിൽ ഉണ്ടായിരുന്ന 20പേരെയും രക്ഷപ്പെടുത്തിയതായ് പോലീസ് അറിയിച്ചു. ഇതിൽ നാല് പുരുഷന്മാരും പന്ത്രണ്ട് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. തുടർന്ന് സംഘാടകനെതിരെ നിയമനടപടി എടുത്തതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞയിടയ്ക്ക് ഗുജറാത്തിലെ ഒരു പ്രാദേശിക മേളയിൽ പെൺകുട്ടിയുടെ മുടി ഫെറിസ് ചക്രത്തിൽ കുടുങ്ങിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. ദേവഭൂമി ദ്വാരക…
Read Moreപരിക്ക്: പാണ്ഡ്യയ്ക്ക് ന്യൂസിലൻഡിനെതിരായ മത്സരം നഷ്ടമായേക്കും
പൂന: ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത മത്സരം നഷ്ടമായേക്കും. ഞായറാഴ്ച ധരംശാലയിലാണ് ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം. പാണ്ഡ്യയോട് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിച്ചേരാൻ ബിസിസിഐ മെഡിക്കൽ സംഘം നിർദേശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ താരത്തെ പരിശോധിക്കും. വ്യാഴാഴ്ച ബംഗ്ലാദേശ് താരം തൻസിദ് ഹസന്റെ സ്ട്രെയ്റ്റ് ഡ്രൈവ് തടയാനുള്ള ശ്രമത്തിനിടെയാണ് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. ബാൻഡേജ് ചുറ്റി കളി തുടർന്നെങ്കിലും വേദന അസഹനീയമായതോടെ താരത്തിന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു. തുടർന്ന് നടത്തിയ സ്കാനിംഗിൽ താരത്തിന് ഗുരുതര പരിക്കില്ലെന്നാണ് വ്യക്തമായത്. എങ്കിലും അടുത്ത മത്സരം നഷ്ടമാകാനാണ് സാധ്യത. ചികിത്സയ്ക്ക് ശേഷം 29ന് ലക്നോയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുമ്പായി പാണ്ഡ്യ ടീമിനൊപ്പം ചേരും.
Read Moreനാടൻ പശുക്കളുടെ സ്വന്തം ഹരി; മഹാലക്ഷ്മി ഗോശാലയിൽ പതിനഞ്ച് ഇനങ്ങളിൽപ്പെട്ട മുപ്പതോളം പശുക്കൾ
കോട്ടയം ജില്ലയിലെ ആനിക്കാട് മഹാലക്ഷ്മി ഗോശാല നാടൻ പശുക്കളുടെ അപൂർവ സംരക്ഷണ കേന്ദ്രമാണ്. പതിനഞ്ച് ഇനങ്ങളിൽപ്പെട്ട മുപ്പതോളം പശുക്കളും 12 കാളകളും. കൂട്ടായി വി. ഹരി എന്ന ചെറുപ്പക്കാരനും. അദ്ദേഹത്തിന്റെ ഊണും ഉറക്കവും അവയ്ക്കൊപ്പമെന്നു പറഞ്ഞാൽ അതിശോക്തിയാവില്ല. അത്രയ്ക്കാണ് അവയുമായുള്ള പാരസ്പര്യം. ചെറുപ്പം മുതൽതന്നെ കൃഷിയോടും വളർത്തുമൃഗങ്ങളോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന ഹരി, പരിസ്ഥിതി സംരക്ഷണത്തിനു ഏറെ പ്രാധാന്യം നൽകുന്നു. വള്ളിപ്പടർപ്പുകളും വൻമരങ്ങളുമെല്ലാം അവക്കിഷ്ടമുള്ള രീതിയിൽ വളർന്നു നിൽക്കുന്ന അദ്ദേഹത്തിന്റെ ആറേക്കർ പുരയിടം അതിനു മകുടോദാഹരണം. മഹാലക്ഷ്മി ഗോശാല ശരിക്കും പശുക്കായുള്ള വീട് തന്നെയാണ്. അല്ലലറിയാതെ തിന്നും കുടിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്ന പശുക്കൾ. അവയുടെ ആഹ്ലാദം ഇരട്ടിയാക്കാൻ പാട്ടുകളും. പശുക്കളുടെ കരച്ചിലിൽപ്പോലും സംഗീതം കണ്ടെത്തുന്ന ഹരി, ഗോശാലയിൽ പശുക്കൾക്കായി ഒരു മ്യൂസിക്ക് സിസ്റ്റം തന്നെ ഒരുക്കിയിട്ടുണ്ട്. റെഡ് സിന്ധി ഇനത്തിൽപെട്ട പശുക്കുട്ടിയാണ് ഹരിയുടെ തൊഴുത്തിൽ ആദ്യമെത്തിയത്. മഹാലക്ഷ്മി…
Read Moreഭാര്യയെ കൊലപ്പെടുത്തിയശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു
ആലപ്പുഴ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. തിരുവമ്പാടി കല്ലുപുരക്കൽ പൊന്നപ്പൻ വർഗീസ് (73) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളിൽ ചെന്ന നിലയിലും കണ്ടെത്തിയ വർഗീസ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് തിരുവമ്പാടിയിലെ വീട്ടിൽ പൊന്നപ്പന്റെ ഭാര്യ ലിസി (65)യെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളിൽ ചെന്ന നിലയിലും കണ്ടെത്തിയത്. ഇരുമ്പു കമ്പി കൊണ്ട് തലക്കടിയേറ്റാണ് ലിസി മരിച്ചത്. ദമ്പതികളുടെ മകൻ വിനയ് പി. വർഗീസും ഭാര്യയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസിയും പൊന്നപ്പനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൻ മാതാപിതാക്കൾക്കുള്ള ഉച്ചഭക്ഷണം ഓൺലൈൻ ആയി ഓർഡർ ചെയ്തിരുന്നു. ഡെലിവറി ബോയ് ഭക്ഷണവുമായി…
Read Moreലോകത്തിലെ ഏറ്റവും വിലകൂടിയ വിസ്കികളിൽ ഒന്ന് ലേലത്തിന്; 12 കോടി രൂപ വരെ കിട്ടാൻ സാധ്യത
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്കോച്ച് വിസ്കികളിൽ ഒന്നായാണ് മക്കാലൻ അദാമി 1926 പരക്കെ കണക്കാക്കപ്പെടുന്നത്. 96 വർഷം പഴക്കമുള്ള ഈ സിംഗിൾ മാൾട്ട് വിസ്കിയുടെ മറ്റൊരു കുപ്പി 2023 നവംബറിൽ വിപണിയിലെത്തുമെന്ന് അടുത്തിടെ ലേല സ്ഥാപനമായ സോഥെബി പ്രഖ്യാപിച്ചിരുന്നു. ഇതിന് 1.2 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി രൂപ) വരെ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ലേലക്കാരനും വിൽക്കാൻ ആഗ്രഹിക്കുന്നതും ആളുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതുമായ ഒരേയൊരു വിസ്കിയാണ് മക്കാലൻ 1926. 2019-ൽ അതേ പെട്ടിയിൽ നിന്നുള്ള ഒരു കുപ്പിക്ക് 1.5 ദശലക്ഷം പൗണ്ട് (നിലവിലെ നിരക്കുകൾ പ്രകാരം 15 കോടിയിലധികം) ലഭിച്ചു. ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വിലകൂടിയ സ്കോച്ച് വിസ്കി എന്ന റെക്കോർഡ് ഇത് തകർത്തിരുന്നു. വിസ്കിയുടെ “ഹോളി ഗ്രെയ്ൽ” എന്ന് 263-ാം നമ്പർ കാസ്ക്കിൽ നിന്നുള്ള ദി മക്കാലൻ 1926-നെ സോത്ത്ബി വിശേഷിപ്പിച്ചിരുന്നു. സ്പിരിറ്റിന്റെ…
Read Moreഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു. ഇവര്‍ക്കുള്ള നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ഇവരെ പിന്‍വലിക്കുന്നതെന്നും ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കാനഡ പ്രതികരിച്ചു. ഇതിന് പിന്നാലെ മൂന്നിടങ്ങളില്നിന്നുള്ള കാനഡയുടെ വിസ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി കാനഡ അറിയിച്ചു. മുംബൈ, ബംഗളൂരു, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ഡല്‍ഹിയിലെ കാനഡയുടെ ഹൈക്കമ്മീഷനില്‍നിന്ന് മാത്രമാണ് തത്ക്കാലം വിസ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. ഇതിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യയും കനേഡിയന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി.
Read Moreസ്വന്തം ലഹരിക്കും വിൽപനയ്ക്കും കൊണ്ടുവന്നതാണ് സാറേ; നൈട്രോസെപാം ഗുളികകളുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 45 നൈട്രോസെപാം ഗുളികകളുമായി യുവാവ് അറസ്റ്റില്‍. മട്ടാഞ്ചേരി സൗദി കോളനിയില്‍ താമസിക്കുന്ന ജോസഫി(35)നെയാണ് എറണാകുളം സൗത്ത് എസ്ഐ സി. ശരത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ മട്ടുമ്മല്‍ വിദ്യാവിഹാര്‍ റോഡില്‍ ലഹരി ഗുളിക വില്‍ക്കാനായി നിൽക്കുമ്പോള് പോലീസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണ് നൈട്രോസെപ്പാം ഗുളികകള്‍ കണ്ടെത്തിയത്. വില്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായി സൂക്ഷിച്ച ലഹരി ഗുളികകളാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ജോസഫിനെതിരേ നേരത്തെ തോപ്പുപടി പോലീസ് സ്റ്റേഷനില്‍ ലഹരിക്കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreഇവിടെ ഒരു ദിവസം ഉണ്ടാക്കുന്നത് 10,000 സമൂസകൾ; വീഡിയോ വൈറലാകുന്നു
ദിവസവും 10,000 സമൂസകൾ തയ്യാറാക്കുന്ന ഒരു തെരുവ് കച്ചവടക്കാരന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഹൈദരാബാദിലെ ഒരു കടയിൽ നിന്നുള്ള വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. ചിലർ ഈ പാചക നേട്ടത്തെ അഭിനന്ദിക്കുമ്പോൾ, മറ്റുചിലർ ഇതൊരു വലിയ നേട്ടമായി കണക്കാക്കാതെ സമൂസ കടയിലെ ശുചിത്വ സാഹചര്യങ്ങളെ ചോദ്യം ചെയ്തു. ഈ സമോസകൾ സൃഷ്ടിക്കുന്ന പ്രക്രിയ ആരംഭിക്കുന്നത് എല്ലാ ആവശ്യത്തിനും വേണ്ടിയുള്ള മാവ് കുഴച്ചതു മുതൽ വലിയ ഉരുളകൾ രൂപപ്പെടുത്തുന്നതിലൂടെയാണ്. ബോളുകൾ കട്ടിയുള്ള റൊട്ടികളാക്കി പരത്തുന്നു. അവ ഒന്നിലധികം പാളികൾ സൃഷ്ടിക്കുന്നു. ഈ പാളികളുള്ള റൊട്ടികൾ ഒരു റോളിംഗ് പിൻ ഉപയോഗിച്ച് കനം കുറഞ്ഞതും വലിപ്പമുള്ളതുമായ റൊട്ടികളാക്കി മാറ്റുന്നു. അടുത്തതായി, അവ ഒരു വലിയ ഗ്രിഡിൽ സ്ഥാപിച്ചിരിക്കുന്നു. ഒരു പാളി പാകം ചെയ്തുകഴിഞ്ഞാൽ അത് ഓരോന്നായി സ്റ്റാക്കിൽ നിന്ന് തൊലികളഞ്ഞു. ഈ വേവിച്ച റൊട്ടികൾ വീണ്ടും ഒന്നിച്ച് കൂട്ടിയിട്ട്…
Read More