ദേവഗൗഡയുടെ പ്രസ്താവന: കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീം; കെ. മുരളീധരൻ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: ജെ​ഡി​എ​സ് ദേ​ശീ​യ​ത​ല​ത്തി​ല്‍ എ​ന്‍​ഡി​എ​ക്കൊ​പ്പം ചേ​ര്‍​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ന്ന ദേ​വ​ഗൗ​ഡ​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി.​

കേ​ര​ള​ത്തി​ൽ സി​പി​എം ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണെ​ന്നും ജെ​ഡി​എ​സി​ന്‍റെ അ​ഖി​ലേ​ന്ത്യ ഘ​ട​കം ബി​ജെ​പിക്ക് ​ഒ​പ്പം ചേ​ർ​ന്ന​പ്പോ​ൾത​ന്നെ അ​വ​രെ എ​ൽ​ഡി​എ​ഫ് ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യെ മ​ന്ത്രി​സ​ഭ​യി​ൽനി​ന്ന് പു​റ​ത്താ​ക്കാ​ൻ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യെ പ​രോ​ക്ഷ​മാ​യി പി​ന്തു​ണ​യ്ക്കു​ക​യാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. കേ​ര​ള​ത്തി​ന് പു​റ​ത്ത് സി​പി​എം സ്വീ​ക​രി​ക്കു​ന്ന ന​യ​മ​ല്ല ഇ​വി​ടെ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​ത്തി​ൽ ജെ​ഡി​എ​സ് എ​ൻ​ഡി​എ​യു​മാ​യി സ​ഖ്യം ചേ​രു​ന്ന​തി​ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന് എ​ച്ച്ഡി ദേ​വ​ഗൗ​ഡ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് വി​വാ​ദ​മാ​യ​ത്.

Related posts

Leave a Comment