പ്രമേഹം; കൃത്യമായ ഇടവേളകളിൽ രക്തപരിശോധന

ഇ​പ്പോ​ഴ​ത്തെ മാ​റി​വ​രു​ന്ന ആ​ഹാ​രരീ​തി​ക​ളും ജീ​വി​ത​ശൈ​ലി​യും കാ​ര​ണം പ്ര​മേ​ഹ​വും അ​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രീ ​ഡ​യ​ബ​റ്റി​ക്‌​സും കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​റെ​പ്പേ​രി​ല്‍ ക​ണ്ടു​വ​രു​ന്നു.

ആ​ഹാ​രം ഒ​ന്നും ക​ഴി​ക്കാ​തെ എ​ട്ടു​മ​ണി​ക്കൂ​ര്‍ ഫാ​സ്റ്റി​ംഗിനു​ശേ​ഷം ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് 100mg/dL നും 125 mg/dL ​നും ഇ​ട​യി​ലാ​ണെ​ങ്കി​ല്‍ പ്രീ ​ഡ​യ​ബ​റ്റി​ക്‌​സും 126 mg/dL നു ​മു​ക​ളി​ലാ​ണെ​ങ്കി​ല്‍ പ്ര​മേ​ഹം ഉ​ണ്ടെ​ന്നും മ​ന​സി​ലാ​ക്കാം.

ആ​ഹാ​രം ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് 200 mg/dL നു മു​ക​ളി​ലാ​ണെ​ങ്കി​ല്‍ പ്ര​മേ​ഹം സ്ഥി​രീ​ക​രി​ക്കാം.

കൗ​മാ​ര​ക്കാ​രി​ല്‍ പ്രീ ​ഡ​യ​ബ​റ്റി​ക്‌​സ് നേ​ര​ത്തെ കാ​ണു​ക​യും 18-20 വ​യ​സാ​കു​മ്പോ​ള്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്കു വ​രു​ന്ന ടൈ​പ്പ് 2 പ്ര​മേ​ഹം ബാ​ധി​ക്കു​ക​യും ചെ​യ്യും.

ഇ​വ​രി​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം, ര​ക്ത​ത്തി​ലെ കൊ​ഴു​പ്പ്, ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക​രോ​ഗ​ങ്ങ​ള്‍, ക​ണ്ണിന്‍റെ റെ​റ്റി​നോ​പ്പ​തി കാ​ര​ണം അ​ന്ധ​ത, കാ​ല്‍​പാ​ദ രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​ന്നു.

പ്ര​മേ​ഹ​ത്തി​ന്‍റെ ABC
A. HbA1c
പ്ര​മേ​ഹ​ത്തി​ന്‍റെ മൂ​ന്നു​മാ​സ​ത്തെ ശ​രാ​ശ​രി നി​യ​ന്ത്ര​ണം മ​ന​സി​ലാ​ക്കു​ന്ന പ​രി​ശോ​ധ​ന എ​ല്ലാ 3-6 മാ​സം ന​ട​ത്തി നി​യ​ന്ത്രി​ച്ചു നി​ര്‍​ത്ത​ണം.

B- Blood Pressure
പ്ര​മേ​ഹ​മു​ള്ള​വ​രി​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം 130നും 80നും താ​ഴെ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്ത​ണം.

C- കൊ​ള​സ്‌​ട്രോ​ള്‍
ര​ക്ത​ത്തി​ലെ കൊ​ഴു​പ്പിന്‍റെ മു​ഴു​വ​ന്‍ പ​രി​ശോ​ധ​ന – രാ​ത്രി ആ​ഹാ​രം ക​ഴി​ഞ്ഞ് 12 മ​ണി​ക്കൂ​റി​നു​ശേ​ഷം ഒ​ന്നും ക​ഴി​ക്കാ​തെ പ​രി​ശോ​ധി​ക്ക​ണം. ഇ​തി​ല്‍ സാ​ധാ​ര​ണ കൊ​ഴു​പ്പ്- ടോ​ട്ട​ല്‍ കൊ​ള​സ്‌​ട്രോ​ള്‍, ചീ​ത്ത കൊ​ഴു​പ്പ് (LDL), ന​ല്ല കൊ​ഴു​പ്പ് (HDL), ട്രൈ ​ഗ്ലി​സ​റൈ​ഡ് എ​ന്നി​വ​യാ​ണു​ള്ള​ത്. ഇ​തി​ല്‍ LDL 100 mg/dL ല്‍ ​താ​ഴെ നി​ര്‍​ത്ത​ണം.

ഇ​പ്പോ​ഴ​ത്തെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് 25 വ​യ​സു ക​ഴി​ഞ്ഞ​വ​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും പ്ര​മേ​ഹ​വും ABC ടെ​സ്റ്റു​ക​ളും ചെ​യ്തി​രി​ക്ക​ണം.

പ്ര​മേ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല സ​ങ്കീ​ര്‍​ണ​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍
രോ​ഗ​നി​ര്‍​ണ​യ സ​മ​യ​ത്ത് കൊ​ഴു​പ്പി​ന്‍റെ മു​ഴു​വ​ന്‍ പ​രി​ശോ​ധ​ന, നേ​ത്ര പ​രി​ശോ​ധ​ന, റെ​റ്റി​നോ​പ്പ​തി സ്‌​ക്രീ​നിം​ഗ്, കാ​ല്‍​പാ​ദ ഡോ​പ്ല​ര്‍ അ​ള്‍​ട്രാ സൗ​ണ്ട്, വൃ​ക്ക പ​രി​ശോ​ധ​ന- മൂ​ത്ര​ത്തി​ലെ മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന, ര​ക്ത​ത്തി​ലെ ക്രി​യാ​റ്റി​ന്‍ പ​രി​ശോ​ധ​ന, ബി.​എം.​ഐ പ​രി​ശോ​ധ​ന, അ​ടി​വ​യ​റി​ന്‍റെ ചു​റ്റ​ള​വ് പ​രി​ശോ​ധ​ന, ഫാ​റ്റി ലി​വ​ര്‍, ലി​വ​ര്‍ ഫം​ഗ്ഷ​ന്‍ ടെ​സ്റ്റ് എ​ന്നി​വ ന​ട​ത്ത​ണം.

കൂ​ടാ​തെ പു​ക​വ​ലി, മ​ദ്യ​പാ​നം, മ​റ്റു ല​ഹ​രി ഉ​പ​യോ​ഗം വി​ല​യി​രു​ത്ത​ല്‍, മാ​ന​സി​ക പി​രി​മു​റു​ക്കം, നാ​ഡീ​ക്ഷ​മ​ത പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്ത​ണം.

വി​വ​ര​ങ്ങ​ൾ –
ഡോ. ​ജി. ഹ​രീ​ഷ്‌​കു​മാ​ര്‍
എം​ബി​ബി​എ​സ്, എം​ഡി, സീനിയർ ഫിസിഷ്യൻ, ഐഎച്ച് എം ഹോസ്പിറ്റൽ, ഭരണങ്ങാനം

Related posts

Leave a Comment