കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പൊളളലേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ച മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന് പ്രവീണിന്റെ സംസ്കാരം നാളെ നടക്കും. നാളെ രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരിലെ വീട്ടില്‍ എത്തിക്കും. 11 വരെ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് 12 ന് കൊരട്ടി ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.40 നാണ് മരിച്ചത്. ഇതോടെ കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. സ്ഫോടനത്തില്‍ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ സാലി(45), സഹോദരി ലിബ്ന(12) എന്നിവര്‍ മരിച്ചിരുന്നു. ലിബ്ന സംഭവ ദിവസവും റീന കഴിഞ്ഞ 11 നുമാണ് മരിച്ചത്. പ്രവീണിന്റെ മരണത്തോടെ ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് നഷ്ടമായത്. പ്രദീപിന്റെ മറ്റൊരു മകന് രാഹുലിനും സ്ഫോടനത്തില്‍ പൊളളലേറ്റിരുന്നു. ചികിത്സയിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
Read MoreDay: November 17, 2023
ലോട്ടറി വില്പനയുടെ മറവില്‍ അനാശാസ്യം; തമിഴ്നാട്, ഉത്തരേന്ത്യന്‍ സ്വദേശിനികളെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിയുമായി പോലീസ്
കൊച്ചി: കൊച്ചി നഗരത്തില്‍ ലോട്ടറി വില്പനയുടെ മറവില്‍ അനാശാസ്യം നടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോട്ടറി വില്‍പനക്കാരികളായ തമിഴ്നാട്, ഉത്തരേന്ത്യന്‍ സ്വദേശിനികളെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്കൊരുങ്ങി കൊച്ചി സിറ്റി പോലീസ്. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ലോട്ടറി വില്പനയ്ക്കെന്നു പറഞ്ഞ് എത്തുന്ന അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ അവിടെയുള്ള ഉത്തരേന്ത്യക്കാരായ ചില സ്ത്രീകളാണ് ലോട്ടറി വില്പനയുടെ മറവില്‍ നഗരത്തില്‍ അനാശാസ്യം നടത്തുന്നത്. ബീഹാര്‍, വെസ്റ്റ് ബംഗാള്‍, ഝാര്‍ഖണ്ട്, ഉത്തര്‍പ്രദേശ് സ്വദേശിനികളായ 22 മുതല്‍ 50 വയസുവരെയുള്ള സ്ത്രീകളാണ് ഇക്കൂട്ടത്തിലുള്ളത്. തമിഴ്നാട് സ്വദേശിനികള്‍ മുപ്പതു വയസിനു മുകളിലുള്ളവരാണ്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയുള്ള സമയത്ത് സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരം, കാരയ്ക്കാമുറി, കച്ചേരിപ്പടി, കടവന്ത്ര, പാലാരിവട്ടം, കലൂര്‍ ഭാഗങ്ങളിലാണ് ഇക്കൂട്ടര്‍ തമ്പടിച്ചിരിക്കുന്നത്. ആലുവയില്‍ നിന്ന് മെട്രോ…
Read Moreകുക്ക് തവ തൂക്കാൻ ചൂലോ? വൈറലാണ് ഈ ദോശ
ആരാധകരേറെയുള്ള ഒരു ഭക്ഷണമാണ് ദോശ. തെരുവോര സ്റ്റാളുകൾ മുതൽ റെസ്റ്റോറന്റുകൾ വരെ വിവിധ സ്ഥാപനങ്ങൾ ഈ ദക്ഷിണേന്ത്യൻ വിഭവം മാസ്റ്റർ ചെയ്യാൻ ലക്ഷ്യമിടുന്നു. ചില സ്ഥലങ്ങൾ പലതരം ദോശകൾ ഉണ്ടാക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അടുത്തിടെ, ബാംഗ്ലൂരിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ള വൈറൽ വീഡിയോ ഇന്റർനെറ്റിൽ തരംഗമായിരുന്നു. വീഡിയോയിൽ റെസ്റ്റോറന്റിന്റെ തുറന്ന അടുക്കളയിൽ ഒരു വലിയ തവയ്ക്ക് മുന്നിൽ പാചകക്കാരനെ കാണാം. അവരുടെ ഓർഡറുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കളുടെ കൂട്ടം അദ്ദേഹത്തിന് പിന്നിൽ ദൃശ്യമാണ്. അയാൾ ദോശ ഉണ്ടാക്കാൻ തവ തയ്യാറാക്കാൻ തുടങ്ങുന്നു. അതിൽ വെള്ളം തളിക്കുകയും തൂക്കുകയും ചെയ്യുന്നു. ചൂടുള്ള തവയിൽ വെള്ളം നീരാവിയായി മാറുന്നു. അടുത്തതായി അവൻ ദോശകൾ ഉണ്ടാക്കുന്നതിനായി വൃത്താകൃതിയിൽ മാവ് വിതറാൻ തുടങ്ങുന്നു. ഒരു തവ 12 ദോശ ഉണ്ടാക്കാൻ മതിയാകും. ഓരോ ദോശയിലും വിദഗ്ധമായ രീതിയിൽ നെയ്യ് പമ്പ് ചെയ്യാൻ അയാൾ…
Read Moreട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; എട്ട് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 18, 19 തീയതികളിൽ മാവേലി എക്സ്പ്രസ് ഉൾപ്പെടെ എട്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 12 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. പുതുക്കാട് -ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ റദ്ദാക്കിയ ട്രെയിനുകള്‍– 16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു, 06448 എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷല്‍, നവംബര്‍ 19-ന് റദ്ദാക്കിയ ട്രെയിനുകള്‍– 16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്സ്പ്രസ്,06017 ഷൊര്‍ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ് സ്പെഷല്‍, 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷൽ. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍- 17-ന് യാത്രയാരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീന്‍- എറണാകുളം വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്…
Read Moreഎടയപ്പുറത്ത് പെൺകുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിച്ച കേസ്; പഴുതടച്ച കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എസ്പി
ആലുവ: എടയപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന ബീഹാർ സ്വദേശിനിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്കെതിരേ പഴുതടച്ച കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. അടുത്ത ദിവസം തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്പി പറഞ്ഞു.ആലുവ കൊലപാതക കേസിലെ പ്രതിയെ വധശിക്ഷക്ക് വിധിച്ച അതേ കോടതിയിൽ തന്നെയാണ് ഈ കേസും വിചാരണയ്ക്ക് വരുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 2.15നായിരുന്നു എടയപ്പുറത്തെ ക്രൂരത. കേസിലെ ഏക പ്രതി നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ ക്രിസ്റ്റൽരാജ് (27) ഇപ്പോഴും ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചികിത്സാ സൗകര്യം കൂടി പരിഗണിച്ച് ജയിൽ മാറണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല. എടയപ്പുറം ചാത്തൻപുറത്ത് വാടക വീട്ടിലെ ഹാളിൽ ജ്യേഷ്ഠ സഹോദരനൊപ്പം…
Read Moreഇനി ഭരണചക്രം ബസിലിരുന്നു തിരിക്കും; നവകേരളസദസിനു നാളെ കാസർഗോഡ് തുടക്കം, പ്രതിപക്ഷം ബഹിഷ്കരിക്കും
തിരുവനന്തപുരം: നവകേരള സദസിന് നാളെ തുടക്കം. ഇനിയുള്ള ഒരുമാസത്തോളം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആകും സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം. നയപരമായ തീരുമാനങ്ങളും ഭരണപരമായ തീരുമാനങ്ങളുമെല്ലാം ബസിൽ സഞ്ചരിച്ചു കൊണ്ടായിരിക്കും കൈക്കൊളളുക. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മന്ത്രിസഭ നേരിട്ടെത്തി പരാതികൾ കേൾക്കുന്ന നവകേരള സദസിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർഗോഡ് എത്തും. നാളെ രാവിലെ മുഖ്യമന്ത്രി കാസർഗോഡ് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തുടക്കത്തിൽ ചുരുക്കം ഉന്നത ഉദ്യോഗസ്ഥർ മാത്രമേ മന്ത്രിമാർക്ക് ഒപ്പമുണ്ടാകു. ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി ഡോ. വി. വേണു മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളിൽ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം ഏകദേശം 120 ഉദ്യോഗസ്ഥരെങ്കിലും സ്ഥിരമായി യാത്രചെയ്യും. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടർ…
Read Moreപൂജപ്പുര സെൻട്രൽ ജയിൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു; അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരെ മാറ്റി പുരുഷ തടവുകാരെ പാർപ്പിക്കും
എം. സുരേഷ്ബാബു തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കാൻ ഇടമില്ലാതായതോടെ ഇവരെ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റും. പുജപ്പുര സെൻട്രൽ ജയിലിലെ പുരുഷ തടവുകാരെയാണ് അട്ടക്കുളങ്ങര ജയിലിൽ പാർപ്പിക്കുക. ദക്ഷിണ മേഖലാ ജയിൽ ഡിഐജി ടി. സുധീറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ നടപടികൾക്ക് നിർദേശം നൽകി. 700 തടവുകാരെ പാർപ്പിക്കാൻ മാത്രം സൗകര്യമുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ നിലവിൽ 1400 -ഓളം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. തടവുകാരുടെ എണ്ണത്തിലെ വർധനയും സ്ഥലപരിമിതിയും തടവുകാർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നത് കുറയ്ക്കാൻ ജയിൽമാറ്റം ഗുണം ചെയ്യുമെന്നാണ് ദക്ഷിണ മേഖലാ ജയിൽ ഡിഐജി നൽകിയിരിക്കുന്ന റിപ്പോർട്ട്. 300 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാ ജയിലിൽ നിലവിൽ അറുപതിൽ താഴെയുള്ള വനിതാ തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള വനിതാ തടവുകാരെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക്…
Read Moreകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍. ഭാസുരാംഗന് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റി(ഇഡി)നു മുന്നില്‍ ഇന്ന് ഹാജരായേക്കില്ല. ചില അസൗകര്യങ്ങള്‍ കാരണം മറ്റൊരു ദിവസം നല്‍കണമെന്ന് ഭാസുരാംഗന് ഇഡിയോട് ആവശ്യപ്പെട്ടതായാണ് സൂചന. വീണ്ടും ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഇന്ന് ഹാജരാകാന്‍ ഇഡി ഭാസുരാംഗന് നിര്‍ദേശം നല്‍കിയിരുന്നു. സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നല്‍കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഭാസുരാംഗനെയും മകന് അഖില്‍ ജിത്ത്, മകള്‍ ഡോ. അഭിമ എന്നിവരെയും ഇഡി പത്തു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.ബാങ്കില്‍ നടന്ന 101 കോടി രൂപയുടെ തട്ടിപ്പിലെ ബന്ധം സംബന്ധിച്ചാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്. ബാങ്കില്‍ നടന്ന സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ച വ്യക്തമായ…
Read Moreട്രെയിന്‍ യാത്രക്കാര്‍ക്കെല്ലാം 2027ഓടെ സീറ്റ് ഉറപ്പാക്കും
ന്യൂഡല്‍ഹി: 2027 ആകുമ്പോഴേയ്ക്കും രാജ്യത്തെ എല്ലാ ട്രെയിന്‍ യാത്രക്കാര്‍ക്കും സീറ്റ് ഉറപ്പാക്കാൻ റെയില്‍വേയുടെ നീക്കം. ദീപാവലിയോട് അനുബന്ധിച്ച് തിങ്ങിനിറഞ്ഞ റെയില്‍വേ പ്ലാറ്റ്ഫോമിന്റെയും ട്രെയിനുകളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയും ഏറെ വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിനു പിന്നാലെയാണ് റെയില്‍വേ ഇത്തരത്തിലുള്ള നീക്കത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്. ബിഹാറില്‍ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ 40കാരന് മരിച്ച സംഭവവും റെയില്‍വേയ്ക്കെതിരേ വ്യാപക വിമര്‍ശനത്തിന് കാരണമായിയുന്നു. പ്രതിദിനം 10,748 ട്രെയിൻ സർവീസുകളാണ് രാജ്യത്തുള്ളത്. ഇത് 13,000 ആയി ഉയര്‍ത്തുകയാണു ലക്ഷ്യമെന്നും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. രാജ്യത്തെ പാസഞ്ചര്‍ കപ്പാസിറ്റി എന്നത് നിലവില്‍ പ്രതിവര്‍ഷം 800 കോടി യാത്രക്കാരാണ്. ഇത് 1,000 കോടിയായി ഉയര്‍ത്തും. പ്രതിവര്‍ഷം 4,000 മുതല്‍ 5,000 കിലോമീറ്റര്‍ വരെ ദൂരം പുതിയ ട്രാക്കുകള്‍ ഒരുക്കാനും നീക്കമുണ്ട്.
Read Moreഫുട്ബോൾ ലോകകപ്പ് യോഗ്യത; ഇന്ത്യയ്ക്കു ജയം
കുവൈത്ത് സിറ്റി: ഫുട്ബോൾ ലോകകപ്പ് ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ എതിരാളികളായ കുവൈത്തിനെ പരാജയപ്പെടുത്തിയത്. 75ാം മിനിറ്റിൽ മൻവീർ സിംഗ് ഇന്ത്യക്കുവേണ്ടി ഗോൾ നേടി. ഇടത് വിങ്ങിലൂടെ ചീറ്റയെപോലെ കുതിച്ച ലാലിയൻസുവാല ചാങ്തെ ബോക്സിനകത്തേക്ക് നൽകിയ കിടിലൻ ക്രോസ് കുവൈത്ത് പ്രതിരോധ നിരയെ മറികടന്ന് മൻവീർ വലയിലാക്കുകയായിരുന്നു. 94-ാം മിനിറ്റിൽ കുവൈത്ത് താരം അൽ ഹർബി, ചാങ്തെയെ ഫൗൾ ചെയ്തതിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. സുനിൽ ഛേത്രി, സഹൽ അബ്ദുൾ സമദ്, സന്ദേശ് ജിങ്കൻ, കെ.പി. രാഹുൽ തുടങ്ങിയ പ്രമുഖരെല്ലാം കളിക്കാനിറങ്ങിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ‘എ’യിൽ ഇന്ത്യയും കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത…
Read More