ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം; എ​ട്ട് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്കി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി​ സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. 18, 19 തീയതികളിൽ മാവേലി എക്സ്പ്രസ് ഉൾപ്പെടെ എട്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 12 ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​. പു​തു​ക്കാ​ട് -ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ക്ഷ​നി​ൽ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍– 16603 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്‌​സ്പ്ര​സ്, 06018 എ​റ​ണാ​കു​ളം- ഷൊ​ര്‍​ണ്ണൂ​ര്‍ മെ​മു, 06448 എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷല്‍,


ന​വം​ബ​ര്‍ 19-ന് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍– 16604 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- മം​ഗ​ളൂ​രു മാ​വേ​ലി എ​ക്‌​സ്പ്ര​സ്,
06017 ഷൊ​ര്‍​ണൂര്‍- എ​റ​ണാ​കു​ളം മെ​മു, 06439 ഗു​രു​വാ​യൂ​ര്‍- എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷല്‍, 06453 എ​റ​ണാ​കു​ളം- കോ​ട്ട​യം എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷൽ, 06434 കോ​ട്ട​യം- എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷൽ.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍- 17-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 22656 ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍- എ​റ​ണാ​കു​ളം വീ​ക്ക്‌​ലി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് ഷൊ​ര്‍​ണ്ണൂ​രി​നും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി. 17-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16127 ചെ​ന്നൈ എ​ഗ്മോ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ള​ത്തി​നും ഗു​രു​വാ​യൂ​രി​നു​മി​ട​യി​ല്‍ റ​ദ്ദാ​ക്കി.

18-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16128 ഗു​രു​വാ​യൂ​ര്‍- ചെ​ന്നൈ എ​ഗ്മോ​ര്‍ എ​ക്‌​സ്പ്ര​സ് ഗു​രു​വാ​യൂ​രി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ റ​ദ്ദാ​ക്കി. 18-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16630 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സ് ഷൊ​ര്‍​ണൂരി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി.

19-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16629 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഷൊ​ര്‍​ണൂരി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി. 17-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 12978 അ​ജ്മീ​ര്‍- എ​റ​ണാ​കു​ളം മ​രു​സാ​ഗ​ര്‍ എ​ക്‌​സ്പ്ര​സ് തൃ​ശൂരി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ റ​ദ്ദാ​ക്കി. 18-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16342 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- ഗു​രു​വാ​യൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ള​ത്തി​നും ഗു​രു​വാ​യൂ​രി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി. 19-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16341 ഗു​രു​വാ​യൂ​ര്‍- തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് ഗു​രു​വാ​യൂ​രി​നും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി.

18-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16187 കാ​ര​യ്ക്ക​ല്‍- എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് പാ​ല​ക്കാ​ടി​നും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി. 19-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16328 ഗു​രു​വാ​യൂ​ര്‍- മ​ധു​ര എ​ക്‌​സ്പ്ര​സ് ഗു​രു​വാ​യൂ​രി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി. 18-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16327 മ​ധു​ര- ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് ആ​ലു​വ​യ്ക്കും ഗു​രു​വാ​യൂ​രി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി. 19-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 16188 എ​റ​ണാ​കു​ളം- കാ​ര​യ്ക്ക​ല്‍ എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ള​ത്തി​നും പാ​ല​ക്കാ​ടി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി.

വ​ഴി തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ള്‍- 17-ന് ​ആ​രം​ഭി​ക്കു​ന്ന 16335 ഗാ​ന്ധി​ധാം ബി.​ജി.- നാ​ഗ​ര്‍​കോ​വി​ല്‍ എ​ക്‌​സ്പ്ര​സ് ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന് പൊ​ള്ളാ​ച്ചി, മ​ധു​ര, നാ​ഗ​ര്‍​കോ​വി​ല്‍ വ​ഴി തി​രി​ച്ചു​വി​ടും. തൃ​ശൂര്‍, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​റ്റോ​പ്പു​ണ്ടാ​വി​ല്ല. 17-ന് ​ആ​രം​ഭി​ക്കു​ന്ന 16381 പു​ണെ- ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സ് പാ​ല​ക്കാ​ടു​നി​ന്ന് പൊ​ള്ളാ​ച്ചി, ക​ന്യാ​കു​മാ​രി വ​ഴി തി​രി​ച്ചു​വി​ടും.

ഒ​റ്റ​പ്പാ​ലം, തൃ​ശൂർ‍, അ​ങ്ക​മാ​ലി, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ര്‍​ത്ത്, തൃ​പ്പൂ​ണി​ത്തു​റ, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കാ​യ​ങ്കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം, പ​ര​വൂ​ര്‍, വ​ര്‍​ക്ക​ല ശി​വ​ഗി​രി, ക​ട​ക്കാ​വൂ​ര്‍, ചി​റ​യി​ന്‍​കീ​ഴ്, തി​രു​വ​ന​ന്ത​പു​രം പേ​ട്ട, തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍, നെ​യ്യാ​റ്റി​ന്‍​ക​ര, പാ​റ​ശ്ശാ​ല, കു​ഴി​ത്തു​റ, എ​ര​ണി​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ടാ​വി​ല്ല.

സ​മ​യം പു​ന​ക്ര​മീ​ക​രി​ച്ച​വ- 18-ന് ​ഉ​ച്ച​യ്ക്ക് 2.25-ന് ​യാ​ത്ര​യാ​രം​ഭി​ക്കേ​ണ്ട 16348 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ എ​ക്‌​സ്പ്ര​സ് ഏ​ഴു​മ​ണി​ക്കൂ​ര്‍ വൈ​കി രാ​ത്രി 9.25-ന് ​മാ​ത്ര​മേ യാ​ത്ര ആ​രം​ഭി​ക്കു​ക​യു​ള്ളൂ.

 

Related posts

Leave a Comment