നായരമ്പലത്ത് വെള്ളപ്പൊക്കവും കടൽക്ഷോഭവും: നാട്ടുകാർ റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു

വൈ​പ്പി​ൻ: മ​ഴ​വെ​ള്ള​ക്ക​പ്പൊ​ക്ക കെ​ടു​തി​ക്കി​ടെ നാ​യ​ര​ന്പ​ലം വെ​ളി​യ​ത്ത് പ​റ​ന്പ് പു​ത്ത​ൻ ക​ട​പ്പു​റ​ത്ത് ക​ട​ൽ വെ​ള്ളം ക​യ​റി. ഇ​തോ​ടെ ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ർ വെ​ളി​യ​ത്ത് പ​റ​ന്പ് ബീ​ച്ച് റോ​ഡി​ൽ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ വേ​ലി​യേ​റ്റ സ​മ​യ​ത്താ​ണ് ക​ട​ൽ ക​വി​ഞ്ഞ് ക​ര​യി​ലേ​ക്ക് ഒ​ഴു​കി​യ​ത്.

നാ​യ​ര​ന്പ​ലം പു​ത്ത​ൻ ക​ട​പ്പു​റം, എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട്, ചാ​ത്ത​ങ്ങാ​ട് തു​ട​ങ്ങി​യ ക​ട​പ്പു​റ​ങ്ങ​ളി​ലും ഇ​ന്ന​ലെ ക​ട​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കി. നാ​യ​ര​ന്പ​ല​ത്താ​യി​രു​ന്നു രൂ​ക്ഷ​ത കൂ​ടു​ത​ൽ. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി മ​ഴ​വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ൽ കെ​ടു​തി അ​നു​ഭ​വി​ച്ചു​വ​രു​ന്ന തീ​ര​ദേ​ശ​ത്തു​കാ​ർ​ക്ക് ഇ​ന്ന​ലെ ക​ട​ൽ വെ​ള്ളം കൂ​ടി ക​യ​റി​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി.

വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക്കും ക​ട​ൽ ക്ഷോ​ഭ​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ന​ടു​റോ​ഡി​ൽ ക​ഞ്ഞി​വ​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന നൂ​റോ​ളം പേ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്നു.

Related posts