പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി സംബന്ധിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അടൂർ സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അടൂര്‍ സ്വദേശികള്‍ പുതിയ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളെന്നു റിപ്പോർട്ട്. സമീപവാസികളായ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ പോകുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളായ ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് അഭയംവീട്ടില്‍ അഭിവിക്രമന്‍, ഏഴംകുളം തൊടുവക്കാട് പുളിക്കുന്ന് കുഴിയില്‍ ബിനില്‍ ബിനു, ഫെനി, വികാസ് കൃഷ്ണന് എന്നിവരാണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലായത്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയക്കും. അന്വേഷണത്തിനോട് യാതൊരു തരത്തിലും പ്രതിരോധിക്കില്ലെന്നും പക്ഷേ അതിനു പുറകിലുള്ള രാഷ്ട്രീയത്തിനോട് എതിർത്തു നിൽക്കുമെന്നും രാഹുൽ പ്രതികരിച്ചു. പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. ഒരുപാടു നേതാക്കളുടെ…
Read MoreDay: November 22, 2023
തെലുങ്കാനയിൽ അധികാരത്തിൽ വന്നാൽ മുസ്ലിം സംവരണം ഇല്ലാതാക്കുമെന്ന് അമിത് ഷാ
ഹൈദരാബാദ്: തെലുങ്കാനയിൽ ബിജെപി അധികാരത്തിലേറിയാൽ സംസ്ഥാനത്ത് മുസ്ലിം സമുദായത്തിനു നൽകിവരുന്ന നാലു ശതമാനം സംവരണം ഇല്ലാതാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലുങ്കാനയിലെ ജംഗോണിൽ നടന്ന തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രാജ്യത്തെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ ബിആർഎസ് സർക്കാർ നടത്തിയ അഴിമതികളെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിൽനിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നും അയോധ്യയിലെ രാമക്ഷേത്രത്തിൽ സൗജന്യമായി ദർശനം സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നവംബർ 30നാണ് തെലുങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
Read Moreതൃഷയ്ക്കെതിരായ വിവാദ പരാമർശം; മൻസൂർ അലിഖാനെതിരേ കേസ്
ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദപരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരേ കേസ്. തൃഷയുടെ പരാതിയിലാണു നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. നേരത്തെ, വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷന് ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നതുപോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായെന്നുമായിരുന്നു പരാമർശം. താരങ്ങളായ ചിരഞ്ജീവി, ഖുശ്ബു, സംവിധായകന് ലോകേഷ് കനകരാജ്, ഗായിക ചിന്മയി എന്നിവരുള്‍പ്പെടെ നിരവധി പേർ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
Read Moreഉത്തരകാശി തുരങ്ക അപകടം; രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്
ഡെറാഡൂൺ; ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്. മറ്റ് തടസങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുഭവാർത്ത കേൾക്കാനാകും എന്നാണ് രക്ഷാപ്രവർത്തന സംഘം അറിയിച്ചിരിക്കുന്നത്. തുരങ്കത്തിലേക്കുള്ള പൈപ്പ് ഘടിപ്പിക്കൽ പ്രക്രിയ 48 മീറ്ററോളം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. ഇനി ഏകദേശം പതിനഞ്ച് മീറ്റർ കൂടെയാണ് അവശേഷിക്കുന്നത്. ഇത് വിജയകരമായ് പൂർത്തീകരിച്ചാൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മണിക്കൂറിനുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുന്നതാണ്. റോഡിന് വീതി കുറവായതിനാൽ കഴിഞ്ഞദിവസം കുടുങ്ങിയ യന്ത്രവും ഇപ്പോൾ സ്ഥലത്തെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്നു പത്തു ദിവസമായ ഇന്നലെ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. തുരങ്കത്തിനുള്ളിലേക്ക് എൻഡോസ്കോപിക് ഫ്ളെക്സി കാമറ എത്തിച്ചാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയത്. തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ നൽകുന്നതിനായി ഘടിപ്പിച്ച പൈപ്പിലൂടെയാണ് കാമറ കടത്തിവിട്ടത്. വോക്കി ടോക്കി വഴി തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ സംസാരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. തൊഴിലാളികൾ സുരക്ഷിതരായി തുടരുന്നുവെന്ന് ദൃശ്യങ്ങൾ…
Read Moreഭർത്താവ് ആത്മഹത്യ ചെയ്തു; സംസ്കാരത്തിനു മുൻപ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സംഭവം കൊല്ലത്ത്
കൊല്ലം: ഭർത്താവ് ആത്മഹത്യ ചെയ്ത നടുക്കം മാറുന്നതിനു മുൻപ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കൊല്ലം ജില്ലയിലാണ് സംഭവം. രണ്ട് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പംയുവതി പോയത്. ആ സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വർഷങ്ങളായി യുവതിയും കാമുകനും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തിയിട്ട് അഞ്ച് ദിവസം ആയിട്ടുള്ളു. തന്റെ ഭാര്യക്ക് മറ്റൊരാളുമായുള്ള ബന്ധമറിഞ്ഞ ഇയാൾ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ഇതിനെ തുടർന്ന് അവർ തമ്മിൽ ചില അസ്വാരസ്വങ്ങൾ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പക്ഷേ യുവതി കാമുകനൊപ്പം പോകണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. മാനസികമായി തകർന്ന ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു.
Read Moreശബരിമല സ്പെഷൽ: സൗത്ത് സെൻട്രൽ റെയിൽവേ അനുവദിച്ചത് 66 ട്രെയിനുകൾ
കൊല്ലം: ശബരിമല തീർഥാടകരുടെ തിരക്ക് പ്രമാണിച്ച് സൗത്ത് സെൻട്രൽ റെയിൽവേ ഇതുവരെ കേരളത്തിലേയ്ക്ക് അനുവദിച്ചത് 66 ട്രെയിനുകൾ. ആദ്യം അനുവദിച്ചതിന് പുറമേ 40 സ്പെഷൽ സർവീസുകൾ കൂടി ആരംഭിക്കാൻ സൗത്ത് സെൻട്രൽ റെയിൽവേ ഇന്നലെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം അനുവദിച്ചത് 22 ട്രെയിനുകൾ ആയിരുന്നു. ശ്രീകാകുളം റോഡ് -കൊല്ലം, വിശാഖപട്ടണം – കൊല്ലം റൂട്ടിലും തിരികെയുമാണ് പുതിയ 40 സർവീസുകളെന്ന് സൗത്ത് സെൻട്രൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ രാകേഷ് അറിയിച്ചു. ശ്രീകാകുളം റോഡ് – കൊല്ലം സർവീസ് 25-നും വിശാഖപട്ടണം – കൊല്ലം സർവീസ് 29 -നും ആരംഭിക്കും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഫസ്റ്റ് ഏസി, സെക്കൻഡ് ഏസി, തേർഡ് ഏസി, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് ജനറൽ എന്നീ കോച്ചുകൾ…
Read Moreഅക്കൗണ്ട് എടുക്കാൻ ബാങ്ക് ജീവനക്കാരനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പ്
കണ്ണൂർ: നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപെടുത്തി പണവും കംപ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ചു. തെക്കീബസാർ മക്കാനിക്കടുത്ത വാടക ക്വാർട്ടേഴ്സിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനെത്തിയ ഉദ്യോഗസ്ഥന്റെ അരലക്ഷം രൂപയും അക്കൗണ്ട് ഓപ്പണിംഗ് ടാബ്, ബയോമെട്രിക് സ്കാനർ എന്നിവയാണു തട്ടിയെടുത്തത്. ക്വാർട്ടേഴ്സിലെ താമസക്കാരായ ശ്യാംസുന്ദർ, ഇയാളുടെ ഭാര്യയെന്നു പറയപ്പെടുന്ന നിജിഷ എന്ന യുവതി, സഹായിയായ മറ്റൊരാൾ എന്നിവർ ചേർന്നാണു തട്ടിപ്പ് നടത്തിയത്. ഇസാഫ് ബാങ്കിന്റെ കണ്ണൂർ ശാഖയിലെ ഡവലപ്പ്മെന്റ് ഓഫീസറായ വടകര മുയിപ്പോത്ത് സ്വദേശി സി.വി. ബെഞ്ചമിൻ കാസ്ട്രോയാണ് (30) ഹണിട്രാപ്പിന് ഇരയായത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ താത്പര്യമുണ്ടെന്നും ബാങ്കിൽ വരാൻ കഴിയാത്ത സാഹചര്യമാണെന്നും ഫോണിൽ ഇവർ ബെഞ്ചമിനെ അറിയിക്കുകയായിരുന്നു. അക്കൗണ്ട് തുറക്കാൻ ആവശ്യമായ ടാബും സ്കാനറും എടുത്ത് 11 ഓടെ മക്കാനിക്കടുത്ത ക്വാർട്ടേഴ്സിലെത്തിയ ബെഞ്ചമിനെ വൈകുന്നേരം…
Read Moreയുഎസിൽ വിമാനം റൺവേയില്‍ നിന്ന് തെന്നി കടലില്‍ വീണു
യുഎസ്: നാവികസേനയുടെ ഒരു വലിയ നിരീക്ഷണ വിമാനം മറൈൻ കോർപ്സ് ബേസ് ഹവായിയിലെ റൺവേയില്‍നിന്ന് തെന്നി നീങ്ങി ഒവാഹു ദ്വീപിന് സമീപത്തെ കടലില്‍ വീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബോയിംഗ് പി -8 എ പോസിഡോൺ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പുറത്ത് വിട്ട ചിത്രങ്ങളില്‍ കനോഹേ ബേയിലെ ആഴം കുറഞ്ഞ കടലില്‍ ഇരട്ട എഞ്ചിൻ നിരീക്ഷണ ജെറ്റ് വിമാനം പൊങ്ങിക്കിടക്കുന്നതായിരുന്നു ഉണ്ടായിരുന്നത്.
Read Moreക്രിമിനലുകളെ തോൽപിക്കുന്ന നികൃഷ്ട മനസുള്ള മുഖ്യമന്ത്രി രാജി വെക്കുക;ഡിവൈഎഫ്ഐ നടത്തിയത് വധശ്രമം;കലാപാഹ്വാനം നടത്തുന്ന നവകേരള സദസെന്ന്; വി.ഡി സതീശന്
കൊച്ചി: അക്രമത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കലാപ ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയത്. അതുകൊണ്ട് ഇനി ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്. ക്രിമിനൽ മനസുള്ള മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണം. നികൃഷ്ട മനസിനുടമയാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശന് പറഞ്ഞു. ഉടനടി മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന് രാജിവയ്ക്കണം. അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയാണെങ്കില്‍ പൊതുമാപ്പ് പറയണമെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. പഴയങ്ങടി സംഘര്‍ഷത്തിന് പിന്നാലെയുള്ള തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടേത് ക്രൂരമനസാണ്. കേരളത്തില്‍ രാജഭരണമല്ല. മുഖ്യമന്ത്രി ക്രിമിനലും നികൃഷ്ടനുമാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടിയിരിക്കുകയാണെന്നും സതീശന് വിമര്‍ശിച്ചു. നാട്ടുകാരുടെ…
Read Moreഅണ്ടർ-19 ലോകകപ്പ് ; ശ്രീലങ്കയ്ക്കു വേദി നഷ്ടം
അഹമ്മദാബാദ്: ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേക്കു മാറ്റി.ശ്രീലങ്കൻ ക്രിക്കറ്റിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്താണു തീരുമാനം. ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ ക്രിക്കറ്റിനെ ഐസിസി സസ്പെൻഡ് ചെയ്തിരുന്നു. വിലക്കുണ്ടെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റിനു സാധാരണപോലെ മുന്നോട്ടുപോകാം. ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ശ്രീലങ്കയുടെ അണ്ടർ-19 ടീം പങ്കെടുക്കും. ജനുവരി 13 മുതൽ ഫെബ്രുവരി നാലു വരെ അണ്ടർ 19 ലോകകപ്പ് നടത്താനാണു നിശ്ചയിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയിലും ഈ സമയക്രമം പാലിക്കും. അതേസമയം, എസ്എ20 (ട്വന്റി 20) ലീഗിന്റെ രണ്ടാം പതിപ്പ് നടക്കുന്നതും ഇതേ സമയത്താണ്. ട്വന്റി 20 ലീഗിന്റെ മേൽനോട്ടം ഒരു സ്വതന്ത്രബോഡി നടത്തുന്നതിനാൽ രണ്ടും സമാന്തരമായി കൊണ്ടുപോകാൻ കഴിയുമെന്നു ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ) സിഇഒ പറഞ്ഞു.
Read More