മലപ്പുറം: മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. നിരന്തരമായി പീഡിപ്പിച്ചു എന്നാണ് മതപ്രഭാഷകന് എതിരെ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിർ ബാഖവി പിടിയിലായത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് വഴിക്കടവ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിലെ ഷാക്കിർ ബാഖവിയുടെ മതപ്രഭാഷണങ്ങൾ വൈറലാണ്.
Read MoreDay: November 23, 2023
മെലിഞ്ഞ ശരീരമായതിനാൽ ഒരുപാട് കളിയാക്കലുകൾ കേട്ടു; ബോഡി ഷെയിമിംഗ് ജീവിതത്തെ ബാധിച്ചു; അനന്യ പാണ്ഡെ
ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് യുവനായിക അനന്യ പാണ്ഡെ. നടന് ചങ്കി പാണ്ഡെയുടെ മകളായ അനന്യ, കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഡലായിരുന്ന അനന്യ അന്ന് മുതല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. താരപുത്രിയായതിനാല്‍ സ്വജനപക്ഷപാതത്തിന്റെ പേരിലുള്ള വിമർശനങ്ങളും നടിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയിമിംഗും അനന്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ മെലിഞ്ഞ ശരീരത്തിന്റെ പേരിലായിരുന്നു പലപ്പോഴും അനന്യ വിമര്‍ശിക്കപ്പെട്ടിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയായിരുന്നു അനന്യ പാണ്ഡെ. ഇപ്പോഴിതാ ബോഡി ഷെയിമിംഗും മറ്റു പരിഹാസങ്ങളുമൊക്കെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനന്യ. എല്ലെ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. ഹൈസ്കൂൾ എല്ലാവർക്കും ബുദ്ധിമുട്ടുള്ള സമയമാണ്. ഓരോരുത്തർക്കും അവരുടേതായ അരക്ഷിതാവസ്ഥയുണ്ടാകും, അത്…
Read Moreശിക്ഷയായി അധ്യാപിക സിറ്റ് അപ്പ് ചെയ്യിപ്പിച്ചു; കുഴഞ്ഞുവീണ പത്ത് വയസുകാരന് മരണം
ഒറാലി (ഒഡീഷ): അധ്യാപികയുടെ ശിക്ഷ ഏറ്റുവാങ്ങിയ പത്തു വയസുകാരൻ മരിച്ചു. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലുള്ള ജയ്പോരിലാണ് സംഭവം. ഇവിടെ ഒറാലി എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ രുദ്ര നാരായണ്‍ സേതിയാണ് മരിച്ചത്. ചൊവ്വാഴ്ച നടന്ന സംഭവത്തെ പറ്റിയുള്ള വിവരം വൈകിയാണ് പുറത്ത് വന്നത്. ക്ലാസ് നടക്കുന്ന സമയത്ത് രുദ്രയും മറ്റ് നാലു കുട്ടികളും കളിക്കുന്നത് കണ്ട ടീച്ചര്‍ ഇവരോട് ശിക്ഷയായി സിറ്റ് അപ്പ് (ഇരിക്കുകയും എഴുന്നേൽക്കുകയും) ചെയ്യാൻ പറഞ്ഞെന്നും ഇത് ചെയ്യുന്നതിനിടെ രുദ്ര കുഴഞ്ഞ് വീണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. അധ്യാപികയ്ക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Read Moreനമസ്കരിക്കാൻ നേരം ബാഗ് താഴെ വച്ചു; ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷവും മൊബൈലും മോഷണം പോയി
തലശേരി: മസ്ജിദിൽ നമസ്കരിക്കാൻ കയറിയ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷം രൂപയും മൊബൈൽഫോണും കവർന്നു. മാഹിയിലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ തലശേരി സീതി സാഹിബ് റോഡിലെ റിജാസിന്റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗാണ് മോഷണംപോയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപമുള്ള പള്ളിയിൽ സന്ധ്യാ നമസ്കാരത്തിന് കയറിയപ്പോൾ ബാഗ് പള്ളി ഹാളിൽ വച്ചു. നമസ്കാരം കഴിഞ്ഞ് വന്നപ്പോൾ ബാഗ് കാണാനില്ലായിരുന്നു. തുടർന്ന് റിജാസ് ടൗൺ പോലീസിൽ പരാതി നൽകി. സ്വർണം വാങ്ങാനും മറ്റുമായി സൂക്ഷിച്ച പണമാണ് മോഷണംപോയതെന്ന് റിജാസ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സിഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Read Moreഇരട്ടപേര് വിളിക്കുന്നോടീ… പിന്നെ നടന്നത് തല്ലുമാല; ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ അടിയോടടി
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ അടിപിടി. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് സംഘർഷം. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വെെറലായി. പെൺകുട്ടികൾ തമ്മിൽ മുടിയിൽ പിടിച്ചു വലിക്കുന്നതും പുറത്തും കഴുത്തിനും പരസ്പരം ഇടിക്കുന്നതും വീഡിയോയിൽ കാണാം. അടി കണ്ട് നിന്നവർ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. അടിപിടി വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു അത്. സന്തോഷ്കുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ച പ്രകാരം അവര്‍ അവിടെയെത്തി അത് സന്തോഷ്കുമാറാണെന്ന് തിരിച്ചറിഞ്ഞു. സന്തോഷ്കുമാറിന്റെ കഴുത്തില്‍ രണ്ടു പവന്റെ സ്വര്‍ണമാല ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. സന്തോഷ്കുമാറിന്റെ വസ്ത്രങ്ങളും മൊബൈല്‍ഫോണും നഷ്ടമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം ഇന്‍സ്പെക്ടര്‍ ജയകുമാറും സംഘവും സ്റ്റേഷനില്‍ തിരിച്ചെത്തി. നിര്‍ണായക തെളിവായി ആ ഹോട്ടല്‍ ദൃശ്യങ്ങള്‍ സുജിത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. അയാള്‍ ആദ്യം പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് വീണ്ടും പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നേര്യമംഗലത്ത് ഏറെനേരം തുടര്‍ന്നതായി കാണിച്ചു. ഈ തെളിവുകളെല്ലാം കാണിച്ച് ചോദ്യം ചെയ്തെങ്കിലും സുജിത്ത് പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞു മാറി.…
Read Moreനയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് കാർ പൊട്ടിത്തെറിച്ചു 2 മരണം
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം യുഎസ്-കാനഡ അതിർത്തിയിലുള്ള റെയിൻബോ ബ്രിഡ്ജിൽ കാർ പൊട്ടിത്തെറിച്ച് രണ്ടുപേർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് അതിർത്തി അടച്ചു. മരിച്ചവരുടെ വിവരങ്ങൾ അറിവായിട്ടില്ല. കാർ ചെക്ക് പോയിന്റിലെ ബാരിയറിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അമിതവേഗതയിൽ സഞ്ചരിക്കുന്നതായി കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. എൻജിൻ ഒഴികെ എല്ലാം കത്തിനശിച്ചു. കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ക്രോസിംഗുകളിൽ ഒന്നാണ് റെയിൻബോ ബ്രിഡ്ജ്. 24 മണിക്കൂറും തുറന്നിരിക്കുന്ന ഇവിടെ 16 വാഹന പാതകളുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസും എഫ്ബിഐ ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സും സംസ്ഥാനത്തിലേക്കുള്ള പ്രവേശനത്തിന്റെ എല്ലാ പോയിന്റുകളിലും നിരീക്ഷണം ശക്തമാക്കി. അവധിക്കാലം വരുന്ന പശ്ചത്താലത്തിൽ അധികൃതർ സുരക്ഷാ മുന്നറിയിപ്പും നൽകി.
Read Moreഇന്ത്യാക്കാർക്ക് വിസയില്ലാതെ വിയറ്റ്നാമിലേക്കു പറക്കാം
ഹാനോയ്: സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം വരുമാനത്തില്‍ വര്‍ധനയുണ്ടാക്കാൻ വിയറ്റ്നാമും. ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം നല്കാന് വിയറ്റ്നാം തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിയറ്റ്നാമിന്റെ പ്രധാന ടൂറിസം മാര്‍ക്കറ്റുകളാണ് ഇന്ത്യയും ചൈനയും. കോവിഡ് വ്യാപനം മൂലം ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധി ബാധിച്ച രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഏകദേശം ഒരു കോടി സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയതെന്നും 2022നെ അപേക്ഷിച്ച് ഇതിൽ അഞ്ചിരട്ടി വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്, സ്വീഡന്, ഫിന്‍ലന്‍ഡ്, ഡെന്മാര്ക്ക് എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെതന്നെ വിയറ്റ്നാമില്‍ പ്രവേശിക്കാം.
Read Moreബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത: അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ. കല്ലാർകുട്ടി അണക്കെട്ട് കൂടി തുറക്കുമെന്നും കക്കി, പമ്പ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർത്ഥാടന കാലമായതിനാൽ പാതയിൽ പ്രത്യേക ശ്രദ്ധ നൽകും. അവധി ഉണ്ടെങ്കിൽ തലേ ദിവസം തന്നെ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Read Moreസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, നാല് അണക്കെട്ടുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കനത്ത മഴയിൽ പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ചെമ്പഴന്തിയിൽ മതിലിടിഞ്ഞ് വീടിന് കേടുപറ്റി. തിരുവനന്തപുരത്ത് പെയ്ത ശക്തമായ മഴയിൽ മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഗൗരീശപട്ടം പാലം പൂര്‍ണമായും മുങ്ങി. പത്തനംതിട്ട ജില്ലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴയാണ് പെയ്തത്. കോന്നി കൊക്കാത്തോട് മേഖലയിലാണ് ഇന്നലെ വലിയ…
Read More