മെ​ലി​ഞ്ഞ ശ​രീ​ര​മാ​യ​തി​നാ​ൽ ഒ​രു​പാ​ട് ക​ളി​യാ​ക്ക​ലു​ക​ൾ കേ​ട്ടു; ബോ​ഡി ഷെ​യി​മിം​ഗ് ജീ​വി​ത​ത്തെ ബാ​ധി​ച്ചു; അ​ന​ന്യ പാ​ണ്ഡെ

ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​ണ് യു​വ​നാ​യി​ക അ​ന​ന്യ പാ​ണ്ഡെ. ന​ട​ന്‍ ച​ങ്കി പാ​ണ്ഡെ​യു​ടെ മ​ക​ളാ​യ അ​ന​ന്യ, ക​ര​ൺ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ര്‍ ടു​വി​ലൂ​ടെ​യാ​ണ് ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. മോ​ഡ​ലാ​യി​രു​ന്ന അ​ന​ന്യ അ​ന്ന് മു​ത​ല്‍ നി​ര​ന്ത​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്കും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും ഇ​ര​യാ​കാ​റു​ണ്ട്.

താ​ര​പു​ത്രി​യാ​യ​തി​നാ​ല്‍ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ന​ടി​ക്ക് കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ നി​ര​ന്ത​ര​മു​ള്ള ബോ​ഡി ഷെ​യി​മിം​ഗും അ​ന​ന്യ​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

ത​ന്‍റെ മെ​ലി​ഞ്ഞ ശ​രീ​ര​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു പ​ല​പ്പോ​ഴും അ​ന​ന്യ വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ത​നി​ക്കെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളെ​യെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി കൊ​ണ്ട് ബോ​ളി​വു​ഡി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അ​ന​ന്യ പാ​ണ്ഡെ.

ഇ​പ്പോ​ഴി​താ ബോ​ഡി ഷെ​യി​മിംഗും മ​റ്റു പ​രി​ഹാ​സ​ങ്ങ​ളു​മൊ​ക്കെ ത​ന്നെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ന​ന്യ. എ​ല്ലെ മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി മ​ന​സു​തു​റ​ന്ന​ത്‌.

ഹൈ​സ്‌​കൂ​ൾ എ​ല്ലാ​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ള്ള സ​മ​യ​മാ​ണ്. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടേ​താ​യ അ​ര​ക്ഷി​താ​വ​സ്ഥ​യു​ണ്ടാ​കും, അ​ത് ഒ​രി​ക്ക​ലും മെ​ച്ച​പ്പെ​ടി​ല്ല. എ​ന്‍റെ ശ​രീ​ര​ത്തെ​ക്കു​റി​ച്ച് എ​നി​ക്ക് ഇ​പ്പോ​ഴും അ​ര​ക്ഷി​താ​വ​സ്ഥ തോ​ന്നാ​റു​ണ്ട്. അ​ത് ചി​ല​പ്പോ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തെ​ക്കു​റി​ച്ചും ആ​രെ​ങ്കി​ലും പ​റ​ഞ്ഞ ക​മ​ന്‍റി​നെ​ത്തു​ട​ർ​ന്നാ​കാം.

അ​ല്ലെ​ങ്കി​ൽ ഒ​രു ദി​വ​സം ന​മു​ക്ക് സ്വ​യം തോ​ന്നു​ന്ന​താ​കാം. അ​ങ്ങ​നെ ഏ​ത് വി​ധ​ത്തി​ലു​മാ​കാം. സോ​ഷ്യ​ൽ മീ​ഡി​യ എ​ത്ര​ത്തോ​ളം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യി​ല്ല.

അ​ത് മെ​ല്ലെ മെ​ല്ലെ നി​ങ്ങ​ളെ ബാ​ധി​ക്കും, അ​തി​ലെ നെ​ഗ​റ്റി​വി​റ്റി വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് ഉ​ത്ക​ണ്ഠ​യോ സ​ങ്ക​ട​മോ അ​സ​ന്തു​ഷ്ടി​യോ തോ​ന്നു​ന്ന പേ​ജു​ക​ൾ ഒ​ഴി​വാ​ക്കാ​നും അ​വ അ​ൺ​ഫോ​ളോ ചെ​യ്യാ​നു​മൊ​ക്കെ തു​ട​ങ്ങി​യ​ത്- അ​ന​ന്യ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment