ന​മ​സ്ക​രി​ക്കാ​ൻ നേരം ബാഗ് താഴെ വച്ചു; ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ഒ​ന്ന​ര​ല​ക്ഷ​വും മൊ​ബൈ​ലും മോഷണം പോയി


ത​ല​ശേ​രി: മസ്ജിദി​ൽ ന​മ​സ്ക​രി​ക്കാ​ൻ ക​യ​റി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ​ഫോ​ണും ക​വ​ർ​ന്നു. മാ​ഹി​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ല​ശേ​രി സീ​തി സാ​ഹി​ബ് റോ​ഡി​ലെ റി​ജാ​സി​ന്‍റെ പ​ണ​വും മൊ​ബൈ​ൽ​ഫോ​ണും അ​ട​ങ്ങി​യ ബാ​ഗാ​ണ് മോ​ഷ​ണം​പോ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള പ​ള്ളി​യി​ൽ സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് ക​യ​റി​യ​പ്പോ​ൾ ബാ​ഗ് പ​ള്ളി ഹാ​ളി​ൽ വ​ച്ചു. ന​മ​സ്കാ​രം ക​ഴി​ഞ്ഞ് വ​ന്ന​പ്പോ​ൾ ബാ​ഗ് കാ​ണാ​നി​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് റി​ജാ​സ് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്വ​ർ​ണം വാ​ങ്ങാ​നും മ​റ്റു​മാ​യി സൂ​ക്ഷി​ച്ച പ​ണ​മാ​ണ് മോ​ഷ​ണം​പോ​യ​തെ​ന്ന് റി​ജാ​സ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

സി​ഐ എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ള്ളി​യി​ലെ​യും പ​രി​സ​ര​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment