തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ഊർജിതമായി അന്വേഷിക്കുകയാണെന്നും സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇന്നലെ വൈകുന്നേരമാണ് ഓയൂർ കാറ്റാടിമുക്ക് ഓട്ടുമൂല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ സാറാ റെജിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താൻ തീവ്രശ്രമമാണ് പോലീസ് നടത്തുന്നത്. സംഭവം നടന്ന് 18 മണിക്കൂറിലേറെ കഴിഞ്ഞിട്ടും തട്ടിക്കൊണ്ട് പോകലിന് പിന്നിലുള്ളവരെക്കുറിച്ചും സംഘം ഉപയോഗിച്ച കാർ എവിടെയെന്നതിനെക്കുറിച്ചും വ്യക്തമല്ല. കാറിൽ നിന്ന് പിന്നീട് കുട്ടിയെ ഓട്ടോ റിക്ഷയിലേയ്ക്ക് മാറ്റിയതാണ് പോലീസിന്റെ നിഗമനം. ഈ ഓട്ടോറിക്ഷയുടെ വിവരങ്ങളും ലഭ്യമല്ല. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തുണ്ടെങ്കിലും സംഘം കൊല്ലം ജില്ലയിൽ നിന്ന്…
Read MoreDay: November 28, 2023
ഗാസയിൽ രണ്ടുദിവസംകൂടി വെടിനിർത്തൽ
ജറൂസലെം: അന്താരാഷ്ട്ര മധ്യസ്ഥരുടെ ശ്രമത്തിനിടെ ഗാസയിൽ രണ്ടു ദിവസംകൂടി വെടിനിർത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. ഖത്തർ ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലു ദിവസത്തെ വെടിനിർത്തൽ ഇന്നലെയാണ് അവസാനിക്കേണ്ടിയിരുന്നത്. മൂന്നു ദിവസംകൊണ്ട് 40 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. 117 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് ഹമാസ് അറിയിച്ചു. ഒരു ബന്ദിയെ മോചിപ്പിക്കുന്നതിനു പകരം മൂന്നു പലസ്തീനികളെ വിട്ടയയ്ക്കുകയെന്നതാണു നിലവിലുള്ള കരാർ. ഖത്തർ, ഈജിപ്റ്റ്, അമേരിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണു വെടിനിർത്തൽ നീട്ടാൻ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നത്. താത്കാലിക വെടിനിർത്തൽ തുടരണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടെൻബെർഗ്, യൂറോപ്യൻ യൂണിയൻ പോളിസി തലവൻ ജോസഫ് ബോറൽ തുടങ്ങിയവർ ഇന്നലെ ആവശ്യപ്പെട്ടു. ഇസ്രേലി ബന്ദികളെക്കൂടാതെ 17 തായ്ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പീൻകാരനെയും ഹമാസ്…
Read Moreഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിനു ബുക്കർ പുരസ്കാരം
ലണ്ടൻ: ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ ‘പ്രോഫെറ്റ് സോംഗ്’ എന്ന നോവലിന് 2023ലെ ബുക്കർ പുരസ്കാരം. നാൽപ്പത്തിയാറുകാരനായ ലിഞ്ചിന്റെ അഞ്ചാമത്തെ പുസ്തകമാണിത്. 50,000 പൗണ്ട് ആണു പുരസ്കാരം. ഒരു സാങ്കൽപ്പിക സർക്കാർ സേച്ഛാധിപത്യത്തിലേക്കു മാറുന്പോൾ രാജ്യത്തു സംഭവിക്കുന്ന ദുരന്തവും ഒരു കുടുംബം ആ സാഹചര്യത്തെ നേരിടുന്നതുമാണ് പ്രോഫെറ്റ് സോംഗിന്റെ ഇതിവൃത്തം. ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ആറു പുസ്തകങ്ങളിൽനിന്നാണ് പ്രോഫെറ്റ് സോംഗ് തെരഞ്ഞെടുക്കപ്പെട്ടത്. ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ അയർലൻഡുകാരനാണ് ലിഞ്ച്. ഐറിസ് മർഡോക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എന്റൈറ്റ് എന്നിവരാണു മുന്‍പ് ബുക്കർ പുരസ്കാരം നേടിയ ഐറിഷ് എഴുത്തുകാർ. റെഡ് സ്കൈ ഇൻ മോണിംഗ് ആണ് ലിഞ്ചിന്റെ ആദ്യ നോവൽ. ദി ബ്ലാക്ക് സ്നോ, ഗ്രേസ് ബിയോണ്ട് ദ സീ എന്നിവയാണു മറ്റു നോവലുകൾ. നേരത്തേ ഇദ്ദേഹം അയർലൻഡിലെ സൺഡേ ട്രിബ്യൂൺ പത്രത്തിൽ സിനിമാ…
Read Moreസ്റ്റൈലിഷ് നവ്യ; ഏത് വേഷവും നന്നായി ചേരുമെന്ന് ആരാധകർ
മലയാളത്തിലെ എക്കാലത്തേയും മികച്ച നായികമാരിലൊരാളാണ് നവ്യ നായർ. വലിയൊരു ഇടവേളയ്ക്കുശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് താരമിപ്പോൾ. സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയകളിലും മിനി സ്ക്രീനിലുമെല്ലാം തിളങ്ങുകയാണ് താരം. താരത്തിന്റ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. ലാവണ്ടർ കളർ സാരിയിൽ അതീവ സുന്ദരിയായാണ് നടി ഇൻസ്റ്റയിൽ വന്നിരിക്കുന്നത്. ഇൻ ഡ്രീംസ് ഓഫ് ലാവണ്ടർ ഫീൽഡ്സ് എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിമിഷനേരം കൊണ്ടാണ് നടിയുടെ പുത്തൻ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾക്ക് ലൈക്കും കമന്റും ഏറുകയാണ്. യുവനായികമാരെക്കാളും സ്റ്റൈലിഷായാണ് നവ്യ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടാറുളളത്.
Read Moreകുഞ്ഞിനെ വളര്‍ത്തുന്നത് ഒറ്റയ്ക്കല്ല; ഇല്യാന ഡിക്രൂസ്
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള പ്രിയപ്പെട്ട നടിയാണ് ഇല്യാന ഡിക്രൂസ്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താരം ഒരാണ്കുഞ്ഞിന് ജന്മം നല്‍കിയത്. കോവ ഫീനിക്സ് ഡോളന്‍ എന്നാണ് കുഞ്ഞിനു പേര് നൽകിയിരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ അച്ഛനെക്കുറിച്ചുളള വിവരങ്ങള്‍ നടി ഇതുവരെ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ താന്‍ സിംഗിൾ പേരന്റല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്സ്റ്റഗ്രാമിലൂടെയുളള ആരാധകന്റെ ചോദ്യത്തിനായിരുന്നു ഇല്യാനയുടെ മറുപടി. കുഞ്ഞിനെ എങ്ങനെയാണ് ഒറ്റയ്ക്ക് നോക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. തന്റെ പങ്കാളി മൈക്കിള്‍ ഡോളിനൊപ്പമുളള ചിത്രത്തിനൊപ്പം താന്‍ സിംഗിള്‍ പേരന്റല്ലെന്ന് താരം വ്യക്തമാക്കി. താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇല്യാന രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതാണ് വിമർശനങ്ങൾക്കു കാരണമായത്. എന്നാല്‍ ഇതൊന്നും താരത്തെ ബാധിച്ചിരുന്നില്ല. തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ ഇല്യാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
Read Moreപോലീസ് ഊർജിതമായി അന്വേഷിക്കുന്നു; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ഊർജിതമായി അന്വേഷിക്കുകയാണെന്നും സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്അറിയിക്കുക: 9946923282, 9495578999. കണ്ട്രോള് റൂം നമ്പര്‍: 112 തിരുവനന്തപുരത്ത് മൂന്നുപേരെ ചോദ്യം ചെയ്യുന്നു കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് എന്ന് കരുതുന്ന കാറുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നു. വേളമാനൂർ നിന്ന് കല്ലുവാതുക്കൽ ഭാഗത്തേക്ക് അതിവേഗത്തിൽ വെളുത്ത കാർ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വഴിയിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇത് അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. കല്ലുവാതുക്കലും വേളമാനൂരും കേന്ദ്രീകരിച്ച് അന്വേഷണം…
Read Moreപാട്ടുപോലെ തന്നെ മോഡലിംഗും അഭിനയവും ഇഷ്ടം; വിജയ് യേശുദാസ്
മോഡലിംഗും അഭിനയവുമൊക്കെ പണ്ടെ ഇഷ്ടമുള്ള കാര്യമായിരുന്നു. അവസരം വന്നപ്പോള്‍ അത് സ്വീകരിച്ചു. 16 വയസുള്ള സംവിധായിക ചിന്മയി, ക്ലാസ് ബൈ സോൾജിയറിന്റെ കഥ പറഞ്ഞപ്പോള്‍തന്നെ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. എങ്ങനെയാണ് ക്യാരക്ടറിന്റെ ലുക്ക് എന്നൊക്കെ തുടക്കത്തിലെ പറഞ്ഞിരുന്നു. മീനാക്ഷിക്ക് നേരത്തെ ചിന്മയിയെ അറിയാം, ബെസ്റ്റ് ഫ്രണ്ട്സാണ്. എന്നെ വിക്രു എന്നാണ് മീനാക്ഷി വിളിക്കുന്നത്. തിരിച്ച് ഞാന്‍ മിക്രു എന്നും വിളിക്കും. കുട്ടികളല്ലേ… ഞാന്‍ വളരെ ഫ്രീയായാണ് ഇടപെട്ടത്. ആക്ഷനെന്ന് പറഞ്ഞാലാണ് സീരിയസാവുന്നത്. ഇവിടെ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞാല്‍ മീനാക്ഷി അതനുസരിച്ച് ചെയ്യും. ചിന്മയിയുടെ പ്രായമൊന്നും ഞാന്‍ നോക്കിയിരുന്നില്ല. ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്ത് പരിചയമുണ്ടായിരുന്നു. ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ മികച്ചതായി തോന്നിയിരുന്നു. നേരത്തെ പോലീസ് വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മിലിട്ടറി ക്യാരക്ടര്‍ കിട്ടുന്നത്. നടപ്പിലും ലുക്കിലും പെരുമാറ്റത്തിലുമെല്ലാം ക്യാരക്ടറായി മാറാന്‍ ശ്രമിച്ചിരുന്നു. ഓഫ് കാമറയില്‍ എന്റെ മക്കളോട് സംസാരിക്കുന്നത് പോലെയാണ്…
Read Moreആരാണ് ആ ബോസ്? മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തത് സ്ത്രീ; കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്ക്കുന്നു; സിസിടിവിയിൽ കണ്ടയാളെ തേടി പോലീസ്
കൊല്ലം/തിരുവനന്തപുരം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത സ്ത്രീ സൂചിപ്പിച്ച ബോസ് ആരെന്ന അന്വേഷണത്തിലാണ് പോലീസ്. ഇന്നലെ വൈകിട്ട് അബിഗേലും സഹോദരനും വീടിനടുത്തുള്ള ട്യൂഷൻ ക്ലാസിലേക്ക് പോകുന്പോഴാണ് കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. സഹോദരനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറിയോടിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിനുശേഷം ഇന്നലെ രാത്രിയോടെ ഒരു സ്ത്രീയാണ് കുട്ടിയുടെ ബന്ധുക്കളെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ആദ്യം അഞ്ചുലക്ഷം ആവശ്യപ്പെട്ടെങ്കിലും പിന്നീട് പത്തുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. പണം കിട്ടിയാൽ ഇന്ന് രാവിലെ 10ന് കുട്ടിയെ വിട്ടുതരാമെന്നാണ് അവർ പറഞ്ഞത്. പണം തരാമെന്നും സ്ഥലം പറഞ്ഞാൽ എത്തിക്കാമെന്നും ബന്ധു പറഞ്ഞപ്പോൾ നിങ്ങൾ പണം അറേഞ്ച് ചെയ്താൽ മതി കുട്ടിയെ വീട്ടിൽ എത്തിച്ചോളാമെന്നും ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് രാവിലെ 10നു കൊടുക്കണമെന്നുമാണെന്ന് സ്ത്രീ ബന്ധുവിനോട് പറഞ്ഞു. പോലീസിനെ അറിയിക്കരുതെന്ന് താക്കീത് നൽകിയ ശേഷം ഫോൺ കട്ടായി. മോചനദ്രവ്യം…
Read Moreആലിയ ഭട്ടിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്
മുംബൈ: തെന്നിന്ത്യൻ സിനിമാതാരം രശ്മിക മന്ദാനയുടേതെന്ന പേരിൽ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. വാസൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ആക്ഷൻ ചിത്രത്തിന്റെ തിരക്കിലാണ് ആലിയ ഭട്ട്. ഡീപ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് മുഖം മോർഫ് ചെയ്താണ് വ്യാജ വീഡിയോ ഉണ്ടാക്കുന്നത്. രശ്മികയുയെ വീഡിയോക്ക് പിന്നാലെ നടി കജോളിന്റെ എഐ ജനറേറ്റഡ് വീഡിയോയും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. കജോൾ വസ്ത്രം മാറുന്ന വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഡീപ് ഫേക്കിനെതിരേ രംഗത്തെത്തിയിരുന്നു.
Read Moreമലയാളികളെ മാത്രമല്ല ചൈനാക്കാരെയും പറ്റിക്കാം; ഭാഗ്യമുണ്ടാകാൻ ചൈനാക്കാരൻ നൽകിയത് കോടികൾ
ഷാങ്ഹായി (ചൈന): തട്ടിപ്പുകൾക്കു തല വച്ചു കൊടുക്കുന്നവരാണ് മലയാളികൾ എന്നൊരു ദുഷ്പേരുണ്ട്. എന്നാൽ ചൈനാക്കാരും ഇതിൽനിന്നു വിഭിന്നരല്ലെന്നാണു അവി ടെനിന്നുള്ള വാർത്തകൾ. ഭാഗ്യം വർധിപ്പിക്കുന്നതിനായി ഒരു തട്ടിപ്പുകാരന്റെ വാക്കുകള്‍ കേട്ട ചൈനാക്കാരന് നഷ്ടമായത് രണ്ട് മില്യൺ യുവാൻ (ഏകദേശം രണ്ടരക്കോടി രൂപ) ആണ്. ഷാങ്ഹായി പ്രവിശ്യയിൽ നിന്നുള്ള വാങ് എന്നയാളാണ് തട്ടിപ്പിനിരയായത്. 2021 ൽ ആയിരുന്നു തട്ടിപ്പുകളുടെ തുടക്കം. സ്വന്തമായി രണ്ടു കടകളും സ്ഥിരവരുമാനവും സന്തോഷകരമായ കുടുംബജീവിതവും നയിച്ചുവരികയായിരുന്നു വാങ്. ഈ സമയത്താണ് അയാൾ ഷൂ എന്ന് പേരുള്ള ഒരു സുഹൃത്തിനെ പരിചയപ്പെടുന്നത്. ഇയാൾ വാങ്ങിനോട് അത്ഭുതകരമായ സിദ്ധികളുള്ള മാസ്റ്റർ എന്ന് വിളിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് പറഞ്ഞു. ഓൺലൈനിൽ മാത്രം ദർശനം നൽകിയിരുന്ന മാസ്റ്ററുടെ നിർദേശപ്രകാരം, വാങ് ആദ്യം 4,00,000 യുവാൻ (45,82,311 രൂപ) ബുദ്ധ കുംഭങ്ങൾക്കായി സംഭാവന നൽകി. പിന്നീട് നിരവധി വിചിത്രമായ ആചാരങ്ങൾ അനുഷ്ഠിക്കണമെന്നു…
Read More