ആ​ലി​യ ഭ​ട്ടി​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യും പു​റ​ത്ത്

മും​ബൈ: തെ​ന്നി​ന്ത്യ​ൻ സി​നി​മാ​താ​രം ര​ശ്മി​ക മ​ന്ദാ​ന​യു​ടേ​തെ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ടി​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യും പു​റ​ത്ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വാ​സ​ൻ ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ജി​ഗ്ര എ​ന്ന ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് ആ​ലി​യ ഭ​ട്ട്.

ഡീ​പ് ഫേ​ക്ക് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് മു​ഖം മോ​ർ​ഫ് ചെ​യ്താ​ണ് വ്യാ​ജ വീ​ഡി​യോ ഉ​ണ്ടാ​ക്കു​ന്ന​ത്. ര​ശ്മി​ക​യു​യെ വീ​ഡി​യോ​ക്ക് പി​ന്നാ​ലെ ന​ടി ക​ജോ​ളി​ന്‍റെ എ​ഐ ജ​ന​റേ​റ്റ​ഡ് വീ​ഡി​യോ​യും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ക​ജോ​ൾ വ​സ്ത്രം മാ​റു​ന്ന വീ​ഡി​യോ എ​ന്ന പേ​രി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ൾ​പ്പെ​ടെ ഡീ​പ് ഫേ​ക്കി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment