പാട്ടുപോലെ തന്നെ മോ​ഡ​ലിം​ഗും അ​ഭി​ന​യ​വും ഇ​ഷ്ടം; വി​ജ​യ് യേ​ശു​ദാ​സ്

മോ​ഡ​ലിം​ഗും അ​ഭി​ന​യ​വു​മൊ​ക്കെ പ​ണ്ടെ ഇ​ഷ്ട​മു​ള്ള കാ​ര്യ​മാ​യി​രു​ന്നു. അ​വ​സ​രം വ​ന്ന​പ്പോ​ള്‍ അ​ത് സ്വീ​ക​രി​ച്ചു. 16 വ​യ​സു​ള്ള സം​വി​ധാ​യി​ക ചി​ന്‍​മ​യി, ക്ലാ​സ് ബൈ ​സോ​ൾ​ജി​യ​റി​ന്‍റെ ക​ഥ പ​റ​ഞ്ഞ​പ്പോ​ള്‍​ത​ന്നെ ചെ​യ്യാ​നാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

എ​ങ്ങ​നെ​യാ​ണ് ക്യാ​ര​ക്ട​റി​ന്‍റെ ലു​ക്ക് എ​ന്നൊ​ക്കെ തു​ട​ക്ക​ത്തി​ലെ പ​റ​ഞ്ഞി​രു​ന്നു. മീ​നാ​ക്ഷി​ക്ക് നേ​ര​ത്തെ ചി​ന്‍​മ​യി​യെ അ​റി​യാം, ബെ​സ്റ്റ് ഫ്ര​ണ്ട്‌​സാ​ണ്. എ​ന്നെ വി​ക്രു എ​ന്നാ​ണ് മീ​നാ​ക്ഷി വി​ളി​ക്കു​ന്ന​ത്. തി​രി​ച്ച് ഞാ​ന്‍ മി​ക്രു എ​ന്നും വി​ളി​ക്കും.

കു​ട്ടി​ക​ള​ല്ലേ… ഞാ​ന്‍ വ​ള​രെ ഫ്രീ​യാ​യാ​ണ് ഇ​ട​പെ​ട്ട​ത്. ആ​ക്ഷ​നെ​ന്ന് പ​റ​ഞ്ഞാ​ലാ​ണ് സീ​രി​യ​സാ​വു​ന്ന​ത്. ഇ​വി​ടെ ഇ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ മീ​നാ​ക്ഷി അ​ത​നു​സ​രി​ച്ച് ചെ​യ്യും. ചി​ന്മ​യി​യു​ടെ പ്രാ​യ​മൊ​ന്നും ഞാ​ന്‍ നോ​ക്കി​യി​രു​ന്നി​ല്ല. ഷോ​ര്‍​ട്ട് ഫി​ലി​മൊ​ക്കെ ചെ​യ്ത് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു.

ചെ​യ്ത് തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ മി​ക​ച്ച​താ​യി തോ​ന്നി​യി​രു​ന്നു. നേ​ര​ത്തെ പോ​ലീ​സ് വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴാ​ണ് മി​ലി​ട്ട​റി ക്യാ​ര​ക്ട​ര്‍ കി​ട്ടു​ന്ന​ത്.

ന​ട​പ്പി​ലും ലു​ക്കി​ലും പെ​രു​മാ​റ്റ​ത്തി​ലു​മെ​ല്ലാം ക്യാ​ര​ക്ട​റാ​യി മാ​റാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഓ​ഫ് കാ​മ​റ​യി​ല്‍ എ​ന്‍റെ മ​ക്ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ഞാ​ന്‍ ഇ​വ​രോ​ട് സം​സാ​രി​ക്കാ​റു​ള്ള​ത്. -വി​ജ​യ് യേ​ശു​ദാ​സ്

Related posts

Leave a Comment