ഗാ​സ​യി​ൽ ര​ണ്ടു​ദി​വ​സം​കൂ​ടി വെ​ടി​നി​ർ​ത്ത​ൽ

ജ​റൂ​സ​ലെം: അ​ന്താ​രാ​ഷ്‌​ട്ര മ​ധ്യ​സ്ഥ​രു​ടെ ശ്ര​മ​ത്തി​നി​ടെ ഗാ​സ​യി​ൽ ര​ണ്ടു ദി​വ​സം​കൂ​ടി വെ​ടി​നി​ർ​ത്ത​ലി​ന് ഇ​സ്ര​യേ​ലും ഹ​മാ​സും ധാ​ര​ണ​യി​ലെ​ത്തി.

ഖ​ത്ത​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച നാ​ലു ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ഇ​ന്ന​ലെ​യാ​ണ് അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന​ത്. മൂ​ന്നു ദി​വ​സം​കൊ​ണ്ട് 40 ഇ​സ്രേ​ലി ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ച്ചു. 117 പ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്ര​യേ​ലും വി​ട്ട​യ​ച്ചു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ചു. ഒ​രു ബ​ന്ദി​യെ മോ​ചി​പ്പി​ക്കു​ന്ന​തി​നു പ​ക​രം മൂ​ന്നു പ​ല​സ്തീ​നി​ക​ളെ വി​ട്ട​യ​യ്ക്കു​ക​യെ​ന്ന​താ​ണു നി​ല​വി​ലു​ള്ള ക​രാ​ർ.

ഖ​ത്ത​ർ, ഈ​ജി​പ്റ്റ്, അ​മേ​രി​ക്ക, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​ണു വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​ൻ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ തു​ട​ര​ണ​മെ​ന്നു യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്, നാ​റ്റോ ത​ല​വ​ൻ ജെ​ൻ​സ് സ്റ്റോ​ൾ​ട്ടെ​ൻ​ബെ​ർ​ഗ്, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പോ​ളി​സി ത​ല​വ​ൻ ജോ​സ​ഫ് ബോ​റ​ൽ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്രേ​ലി ബ​ന്ദി​ക​ളെ​ക്കൂ​ടാ​തെ 17 താ​യ്‌​ല​ൻ​ഡ് പൗ​ര​ന്മാ​രെ​യും ഒ​രു ഫി​ലി​പ്പീ​ൻ​കാ​ര​നെ​യും ഹ​മാ​സ് വി​ട്ട​യ​ച്ചി​രു​ന്നു. ര​ണ്ടാം ദി​വ​സം മാ​ത്ര​മാ​ണു ബ​ന്ദി​മോ​ച​നം വൈ​കി​യ​ത്.

ഇ​സ്ര​യേ​ൽ ക​രാ​ർ ലം​ഘ​നം ന​ട​ത്തു​ക​യാ​ണെ​ന്ന ഹ​മാ​സി​ന്‍റെ ആ​രോ​പ​ണ​മാ​ണ് ബ​ന്ദി​മോ​ച​നം വൈ​കി​പ്പി​ച്ച​ത്.​ഈ​ജി​പ്റ്റി​ൽ​നി​ന്ന് ഭ​ക്ഷ​ണം, അ​വ​ശ്യ​വ​സ്തു​ക്ക​ൾ, ഇ​ന്ധ​നം എ​ന്നി​വ​യു​മാ​യി ട്ര​ക്കു​ക​ൾ ഇ​ന്ന​ലെ ഗാ​സ​യി​ലെ​ത്തി.

Related posts

Leave a Comment