യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് ഡോ. ബിജു രചനയും സംവിധാനവും നിര്‍വഹിച്ച അദൃശ്യജാലകങ്ങൾ. യുദ്ധവുമായി ബന്ധപ്പെട്ടു സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ആശങ്കകളുമാണു പ്രമേയം. ടോവിനോ, നിമിഷ സജയന്, ഇന്ദ്രന്‍സ് എന്നിവര്‍ മുഖ്യവേഷങ്ങളില്‍. എസ്റ്റോണിയയിലെ താലിന് ബ്ലാക്ക് നൈറ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമ. ഡോ. ബിജു സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു. അദൃശ്യജാലകങ്ങള്‍… ഫാന്റസിയും സറിയലിസവുമൊക്കെ കൂടിക്കുഴഞ്ഞ ജോണറാണു സിനിമയുടേത്. സാധാരണ ജാലകങ്ങള്‍ എല്ലാവര്ക്കും കാണാനാകുന്നതും പ്രകാശവും കാറ്റുമൊക്കെ കടത്തിവിടുകയും ചെയ്യുന്ന ഒന്നാണ്. അത് ഒരിക്കലും അദൃശ്യമാകുന്നില്ല. അദൃശ്യജാലകങ്ങള്‍ ഈ സിനിമയുടെ മൊത്തത്തിലുള്ള പ്രമേയത്തോടു യോജിച്ചുപോകുന്ന കോൺസെപ്റ്റാണ്. അത് യഥാര്‍ഥത്തിലുള്ള ഒന്നല്ല. അതുകൊണ്ടാണ് സറിയലിസ്റ്റിക് കോൺസെപ്റ്റായി ഈ സിനിമയുടെ പേരിനെത്തന്നെ ഉപയോഗിച്ചിരിക്കുന്നത്. യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ അനുഭവം ലോകത്തെവിടെയും ഒരുപോലെയാണല്ലോ. അതിനാൽ ഈ കഥ ആർക്കും ബോധ്യമാകും. യുദ്ധസമയത്തു ദേശീയ ഭീഷണിയെന്നു മുദ്രകുത്തപ്പെടുന്ന…
Read MoreDay: November 30, 2023
നാലാം ദിവസവും കാണാമറയത്ത്… കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെക്കുറിച്ച് ഒരു തുമ്പും ഇല്ല; സ്വിഫ്റ്റ് ഡിസയർ കാറുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു
കൊല്ലം: ഓയൂരിൽനിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന് നാല് ദിവസമാകുമ്പോഴും പ്രതികളെ ക്കുറിച്ച് ഒരു തുമ്പും ലഭിക്കാതെ പോലീസ്. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം വിപുലപ്പെടുത്തിയിട്ടും പ്രതികളിലേക്ക് എത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടുകിട്ടിയിട്ടും പ്രതികൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായിരിക്കുകയാണ്. സംഘം കുട്ടിയുമായി തങ്ങിയ വലിയ വീട് എവിടെയാണെന്നുപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം ഓട്ടോറിക്ഷയുടെ മോഡൽ സംബന്ധിച്ച് ചില സൂചനകൾ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് തെരച്ചിൽകുട്ടിയെ തട്ടിയെടുത്തശേഷം കല്ലുവാതുക്കലിൽ എത്തിയ സംഘം പിന്നീട് പോയത് ചിറക്കരയിലേക്കാണ്. അവിടെനിന്ന് സംഘത്തിലെ സ്ത്രീയും പുരുഷനും പാരിപ്പള്ളി കുളമടയിലെ കടയിൽ എത്തിയത് ഓട്ടോറിക്ഷയിലാണ്. ഇവർ അവിടെ ഏഴ് മിനിറ്റ് ചെലവഴിക്കുകയും ചെയ്തു. സംഘം വരുന്നതും കാത്ത് ചിറക്കരയിൽ ഓട്ടോറിക്ഷ തയാറാക്കി നിർത്തിയിരുന്നു…
Read Moreബംപർ അടിക്കണ്ടായിരുന്നു; കോടികൾ ലോട്ടറിയടിച്ചയാൾക്കു സംഭവിച്ചത്?
യുഎസ്: ലോട്ടറിയടിച്ചു കോടികൾ കിട്ടിയതുകൊണ്ടു മാത്രം കാര്യമില്ല, അതനുഭവിക്കാനും വേണം യോഗം. ജാക്പോട്ട് ലഭിച്ച ജോൺ ഡോ എന്ന അമേരിക്കൻ യുവാവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞാൽ ലോട്ടറി എടുക്കുന്നതുതന്നെ ആളുകൾ നിർത്തും! നികുതിയെല്ലാം കഴിച്ച് 6,030 കോടിയിലധികം രൂപയാണ് ജോണിനു ലോട്ടറിയടിച്ചു കിട്ടിയത്. അമേരിക്കയുടെ ചരിത്രത്തിൽ ലോട്ടറിയിലൂടെ ഒരാൾക്കു ലഭിക്കുന്ന നാലാമത്തെ വലിയ തുകയാണിത്. ലോട്ടറിയടിച്ച വിവരം ഭാര്യ സാറ സ്മിത്തിനോടു മാത്രമാണു ജോൺ പറഞ്ഞത്. ഇത് മറ്റാരോടും പറയരുതെന്നു ഭാര്യയെ വിലക്കുകയുംചെയ്തു. 2032 ജൂൺ ഒന്നിന് മകൾക്ക് 18 വയസ് തികയുമെന്നും അപ്പോൾ മകളോട് ഇക്കാര്യം പറയാമെന്നും പറഞ്ഞ് ഭാര്യയെക്കൊണ്ട് ഒരു കരാറിൽ ഒപ്പും വയ്പിച്ചു. രഹസ്യം സൂക്ഷിക്കുന്നതിൽ സ്ത്രീകൾ പൊതുവേ പിന്നിലാണല്ലോ. അതുതന്നെ ഇവിടെയും സംഭവിച്ചു. കരാർ ലംഘിച്ച് ജോണിന്റെ അച്ഛനെയും രണ്ടാനമ്മയെയും ഭാര്യ ലോട്ടറിയടിച്ച വിവരമറിയിച്ചു. അതു കാട്ടുതീപോലെ നാടാകെ പടർന്നു. ഇതോടെ…
Read Moreഗൂഗിൾ അക്കൗണ്ടുകൾ സൂക്ഷിച്ചോ; നിഷ്ക്രിയ അക്കൗണ്ടുകൾ നാളെ മുതൽ നീക്കംചെയ്യും
കലിഫോർണിയ: രണ്ടു വർഷത്തിലേറെയായി ഉപയോഗിക്കാതിരുന്ന ഗൂഗിൾ അക്കൗണ്ടുകൾ നാളെ മുതൽ നീക്കം ചെയ്യും. ഈ വർഷം മേയിൽ ഗൂഗിൾ പ്രഖ്യാപിച്ച പുതുക്കിയ അക്കൗണ്ട് നയമനുസരിച്ചാണു നടപടി. ഇതുപ്രകാരം ജി മെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങളടക്കം, നിഷ്ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ നീക്കം ചെയ്യും. നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിലെ സുരക്ഷാപ്രശ്നങ്ങളാണു പുതിയ നീക്കത്തിനു കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇവയിൽ പഴയതും പതിവായി ഉപയോഗിച്ചിരുന്നതുമായ പാസ്വേഡുകൾ ഉണ്ടാവാനാണു സാധ്യത. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോകുന്നുവെന്ന് ഇവയുടെ ഉടമകൾക്ക് മെസേജ് അയയ്ക്കും. ഇതിന് കൃത്യമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ ഒരു മാസത്തിനകം അക്കൗണ്ടുകൾ നീക്കം ചെയ്യും.
Read Moreചൂലിനു മുന്നിൽ തോക്കിനെന്താ കാര്യം; വെടിയുതിർത്ത അക്രമികളെ സ്ത്രീ ചൂലിന് അടിച്ചോടിച്ചു
ഭിവാനി (ഹരിയാന): എത്ര ധൈര്യശാലിയായാലും തോക്കുമായി വരുന്ന അക്രമിയെ നേരിടാൻ ശ്രമിക്കാറില്ല. എന്നാൽ, ഹരിയാനയിൽ തോക്കുമായി കൊലവിളി നടത്തിയ നാലംഗസംഘത്തെ ഒരു സ്ത്രീ നിർഭയയായി നേരിട്ടു. അതും ചൂലുകൊണ്ട്! സ്ത്രീയുടെ ചൂൽ പ്രയോഗത്തിൽ വിരണ്ടുപോയ അക്രമിസംഘം സ്ഥലംവിടുകയുംചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭിവാനി ജില്ലയിലെ ഡാബർ കോളനിയിൽ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. രണ്ടു ബൈക്കുകളിലായെത്തിയ അക്രമിസംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഹരികിഷൻ എന്ന യുവാവിനുനേരേ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഇയാൾ പ്രാണരക്ഷാർഥം വീടിനുള്ളിലേക്ക് ഓടിക്കയറിയപ്പോൾ പിന്നാലെ ചെന്നു വീണ്ടും വെടിവച്ചു. ഇതുകണ്ട് എതിർവശത്തെ വീട്ടിൽനിന്നു പാഞ്ഞുവന്ന സ്ത്രീ കൈയിലിരുന്ന നീളമുള്ള ചൂലുകൊണ്ട് അക്രമികളെ അടിക്കാൻ ശ്രമിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ പകച്ചുപോയ അക്രമികൾ പെട്ടെന്നുതന്നെ ബൈക്കിൽ സ്ഥലംവിടുകയായിരുന്നു. ഹരികിഷന്റെ ദേഹത്ത് നാലു വെടിയുണ്ടകളേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read Moreകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയ്. ഡിവൈഎഫ്ഐ വനിതാ നേതാവ് കുട്ടിയെ തട്ടിപ്പു സംഘത്തിലുൾപ്പെട്ടവർ കൊല്ലം ആശ്രാമം മെെതാനിയിൽ ഇറക്കി വിട്ടത് തങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാൾ കണ്ടെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയെ മെെതാനത്ത് കണ്ടെത്തുന്നതിനു മുമ്പ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാട്ടേഴ്സിനു മുന്നിൽ രണ്ട് യുവാക്കൾ എത്തി ബഹളം ഉണ്ടാക്കിയെന്നും ഇവർ തട്ടിപ്പു സംഘത്തിലുള്ളവരാണെന്ന് സംശയമുണ്ടെന്നും ഇവർ പറഞ്ഞു. എന്നാൽ ഇവർ നൽകിയ വിവരങ്ങൾ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നെന്നാണ് പരാതി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണത്തിൽ പ്രതികളെ സംബന്ധിച്ച്…
Read Moreമുൻ കായികതാരം വാഹനാപകടത്തിൽ മരിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചായിരുന്നു ദാരുണാന്ത്യം
കൊല്ലം: പുനലൂർ വാളക്കോട് നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് മുൻകായിക താരമായ യുവാവിന് ദാരുണാന്ത്യം. പുനലൂർ വാളക്കോട് ഓംകാർ നിവാസിൽ ഓംകാർനാഥ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 11.15ന് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പാലത്തിന് സമീപം ബൈക്ക് മരത്തിലിടിച്ചാണ് സംഭവം. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അമലിനാണ് പരിക്കേറ്റത്. റിലേയിൽ ദേശീയതലത്തിൽ പങ്കെടുത്തിട്ടുണ്ട്. എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ്. പിതാവ്-രവീന്ദ്രനാഥ്, മാതാവ്-മിനി, സഹോദരി-പൂജ.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Read Moreവ്യാജ വാട്സ് ആപ്പിലൂടെ 35 ലക്ഷം തട്ടിയ കേസ്; പാറ്റ്നയിൽ നിന്നും പാലാ പോലീസ് രണ്ടുപേരെ പൊക്കിയത് അതിസാഹസികമായി
പാലാ: വ്യാപാരസ്ഥാപനത്തില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍കൂടി പോലീസിന്റെ പിടിയിലായി. ബിഹാര്‍ സ്വദേശികളായ നിഹാല്‍കുമാര്‍ (20), സഹില്‍കുമാര്‍ (19) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇവരെ ബിഹാറിലെ പാറ്റ്നയില്‍ നിന്നും അതിസാഹസികമായി അന്വേഷണസംഘം പിടികൂടുകയായിരുന്നു. 2023 ജനുവരി 31ന് പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍നിന്ന് ഇവര്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എംഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ്പ് മുഖാന്തരം മാനേജരുടെ ഫോണിലേക്ക് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍തന്നെ പണം അയയ്ക്കണമെന്നും കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തന്നെ തിരികെ വിളിക്കരുത് എന്ന സന്ദേശവും എംഡി ആണെന്ന വ്യാജേന അയയ്ക്കുകയായിരുന്നു. ഇതോടെ 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പ് മനസിലായ സ്ഥാപന ഉടമ…
Read Moreഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിനും തമിഴ്നാടിനും ഒരേ മനസാണ്; ഉദയനിധി സ്റ്റാലിൻ
പുരോഗമന ചിന്താഗതിയിലും സാംസ്കാരിക സമ്പന്നതയിലും കേരളവും തമിഴ്നാടും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിൻ. കണ്ണൂർ സർവകലാശാലാ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഇക്കാര്യം പറഞ്ഞത്. ചരിത്രപരവും സാംസ്കാരികപരവുമായ ഇഴയടുപ്പം കേരളവും തമിഴ്നാടും തമ്മിലുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങളും പതിറ്റാണ്ടുകളായി ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. നിലവിലെ മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ. സ്റ്റാലിനും ദൃഢമായ അടുപ്പമാണുള്ളത്. ഫാസിസത്തിന് എതിരായ പോരാട്ടത്തിലും കേരളത്തിനും തമിഴ്നാടിനും ഒരേ മനസ്സാണെന്നും 2024 ലും കേരളവും തമിഴ്നാടും ഫാസിസ്റ്റ് ശക്തികള്‍ക്ക് തിരിച്ചടി നല്‍കണമെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു. ഉദയനിധി സ്റ്റാലിൻ തന്റെ ഫേസ്ബുക്ക് പേജിലും ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചു. കെ.വി. സുമേഷ് എംഎല്‍എ, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്, മുന്‍ എംഎല്‍എ എം.വി. ജയരാജന്, എഴുത്തുകാരന് അശോകന് ചരുവില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Read Moreനവകേരള സദസ്: വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് നടപടിയില്ലെങ്കിലും മുഖ്യമന്ത്രി വരുമ്പോൾ നിവേദനം വേണം; പരാതിക്കാരേയും നിവേദനക്കാരേയും തേടിയിറങ്ങി പാർട്ടി പ്രവർത്തകർ
കോട്ടയം: വിറ്റ നെല്ലിന് കാശുകിട്ടാതെ നെട്ടോട്ടമോടുന്ന നെല്‍കര്‍ഷകരോട് മുഖ്യമന്ത്രിക്കു നിവേദനം നല്കാന് ഇടതു കര്‍ഷക സംഘടനാ നേതാക്കളുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലവും വിറ്റ നെല്ലിന് പണം കിട്ടാതെ നെട്ടോട്ടമോടുന്ന കര്‍ഷകരോടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിലേക്ക് നിവേദനം നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൃത്യമായി സപ്ലൈകോയ്ക്ക് ഫണ്ട് അനുവദിക്കാത്തതല്ലേ പണം വൈകാന്‍ കാരണമെന്ന കര്‍ഷകരുടെ മുറവിളി കേള്‍ക്കാതെ നിവേദനം നല്‍കാനാണ് നിര്‍ദേശം. നവകേരള സദസിലേക്ക് പലതലങ്ങളിലുള്ള പരമാവധി അപേക്ഷകള്‍ ശേഖരിക്കുന്ന തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. ജനങ്ങള്‍ കാലങ്ങളായി ആവശ്യപ്പെട്ടിട്ടും പരാതിയുണ്ടാകാത്ത ആവലാതികള്‍ക്ക് നിവേദനം നല്‍കിയിട്ട് എന്തു കാര്യം എന്നതാണ് പരക്കെയുള്ള ചോദ്യം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് മുടങ്ങിയിരിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങുന്നു. റബര്‍വില സബ്സിഡി മുടക്കം, റേഷന്‍കടകളിലെ സെര്‍വര്‍ തകരാര്‍, കാര്‍ഷിക വിലയിടിവ്, വന്യമൃഗശല്യം, കൃഷിനാശം, റോഡ് തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം നിവേദനങ്ങള്‍ ശേഖരിച്ചുവരികയാണ്. റബര്‍,…
Read More