മു​ൻ കാ​യി​ക​താ​രം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു ദാ​രു​ണാ​ന്ത്യം


കൊ​ല്ലം: പു​ന​ലൂ​ർ വാ​ള​ക്കോ​ട് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ച് മു​ൻ​കാ​യി​ക താ​ര​മാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.‌ പു​ന​ലൂ​ർ വാ​ള​ക്കോ​ട് ഓം​കാ​ർ നി​വാ​സി​ൽ ഓം​കാ​ർ​നാ​ഥ് (26) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇ​ന്ന​ലെ രാ​ത്രി 11.15ന് ​കൊ​ല്ലം-തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ പു​ന​ലൂ​ർ വാ​ള​ക്കോ​ട് പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ചാ​ണ് സം​ഭ​വം. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​മ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

റി​ലേ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. എം​എ കോ​ളേ​ജ് മു​ൻ കാ​യി​ക​താ​ര​വു​മാ​ണ് ഓം​കാ​ർ നാ​ഥ്. തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​മ്പി​ലെ ഹ​വി​ൽ​ദാ​റാ​ണ്. പി​താ​വ്-​ര​വീ​ന്ദ്ര​നാ​ഥ്, മാ​താ​വ്-​മി​നി, സ​ഹോ​ദ​രി-​പൂ​ജ.മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Related posts

Leave a Comment