ഗൂ​ഗി​ൾ‌ അ​ക്കൗ​ണ്ടു​ക​ൾ സൂ​ക്ഷി​ച്ചോ; നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ൾ നാ​ളെ മു​ത​ൽ നീ​ക്കം​ചെ​യ്യും

ക​ലി​ഫോ​ർ​ണി​യ: ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന ഗൂ​ഗി​ൾ അ​ക്കൗ​ണ്ടു​ക​ൾ നാ​ളെ മു​ത​ൽ നീ​ക്കം ചെ​യ്യും. ഈ ​വ​ർ​ഷം മേ​യി​ൽ ഗൂ​ഗി​ൾ പ്ര​ഖ്യാ​പി​ച്ച പു​തു​ക്കി​യ അ​ക്കൗ​ണ്ട് ന​യ​മ​നു​സ​രി​ച്ചാ​ണു ന​ട​പ​ടി. ഇ​തു​പ്ര​കാ​രം ജി ​മെ​യി​ൽ, ഡോ​ക്‌​സ്, ഡ്രൈ​വ്, ഗൂ​ഗി​ൾ മീ​റ്റ്, ക​ല​ണ്ട​ർ, യൂ​ട്യൂ​ബ്, എ​ന്നി​വ​യി​ൽ സ്റ്റോ​ർ ചെ​യ്തി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള​ട​ക്കം, നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ഗൂ​ഗി​ൾ നീ​ക്കം ചെ​യ്യും.

നാ​ളു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളാ​ണു പു​തി​യ നീ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഗൂ​ഗി​ളി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​വ​യി​ൽ പ​ഴ​യ​തും പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തു​മാ​യ പാ​സ്‌​വേ​ഡു​ക​ൾ ഉ​ണ്ടാ​വാ​നാ​ണു സാ​ധ്യ​ത. അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യാ​ൻ പോ​കു​ന്നു​വെ​ന്ന് ഇ​വ​യു​ടെ ഉ​ട​മ​ക​ൾ​ക്ക് മെ​സേ​ജ് അ​യ​യ്ക്കും. ഇ​തി​ന് കൃ​ത്യ​മാ​യ പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സ​ത്തി​ന​കം അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കം ചെ​യ്യും.

Related posts

Leave a Comment