കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ വ​നി​ത നേ​താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു സു​നി​ൽ പ​ന്ത​ള​മാ​ണ് പ​രാ​തി ന​ൽ​കി​യ്.

ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വ് കു​ട്ടി​യെ ത​ട്ടി​പ്പു സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വ​ർ കൊ​ല്ലം ആ​ശ്രാ​മം മെെ​താ​നി​യി​ൽ ഇ​റ​ക്കി വി​ട്ട​ത് ത​ങ്ങ​ളു​ടെ ഗ്രൂ​പ്പി​ലു​ള്ള ഒ​രാ​ൾ ക​ണ്ടെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

കു​ട്ടി​യെ മെെ​താ​ന​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​നു മു​മ്പ് ആ​ശ്രാ​മ​ത്തെ ഇ​ൻ​കം ടാ​ക്സ് ഓ​ഫി​സേ​ഴ്സ് ക്വാ​ട്ടേ​ഴ്സി​നു മു​ന്നി​ൽ ര​ണ്ട് യു​വാ​ക്ക​ൾ എ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ന്നും ഇ​വ​ർ ത​ട്ടി​പ്പു സം​ഘ​ത്തി​ലു​ള്ള​വ​രാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തെ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്നെ​ന്നാ​ണ് പ​രാ​തി. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​നെ​തി​രെ ഡി​ജി​പി​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യ​ത്.

കൊ​ല്ലം ഓ​യൂ​രി​ലെ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് യാ​തൊ​രു തു​മ്പും ഇ​തു​വ​രെ പോ​ലീ​സി​ന് ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment