കൊല്ലം: സോളാർ പീഡന ഗൂഢാലോചന കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. ഉമ്മൻ ചാണ്ടിയെ പീഡനകേസിൽ കുടുക്കാൻ രണ്ടാം പ്രതി കെ.ബി. ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ഗണേഷ് കുമാറിനു എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതിൽനിന്നും കോടതി ഇളവ് നൽകി. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതിയെന്നാണ് കോടതി നിർദേശം. എംഎൽഎയും പൊതുപ്രവർത്തകനും ആയതിനാൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. ഗണേഷ് കുമാർ കേസിൽ നേരത്തെ ജാമ്യം എടുത്തിരുന്നു. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. പുതിയ സാക്ഷിപട്ടിക കൈമാറാൻ പരാതിക്കാരനായ അഡ്വ. സുധീർ ജേക്കബിന് കോടതി നിർദ്ദേശം നൽകി.
Read MoreDay: December 6, 2023
അർജിത് സിംഗിന്റെ ഗാനം കേട്ട് ഉറങ്ങുന്ന നായ; വൈറലായി വീഡിയോ
ചില പാട്ടുകൾ നമ്മുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. അതുപോലെ നായ്ക്കൾക്കും സംഗീതത്തോട് ഒരു അടുപ്പമുണ്ട്. ചില നായ്ക്കൾ ചടുലവും ഉന്മേഷദായകവുമായ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യാറുണ്ട്. പല നായ്ക്കളും തങ്ങൾക്കിഷ്ടപ്പെട്ട ഈണങ്ങൾക്കനുസരിച്ച് ഓരിയിടുകയും ചെയ്യുന്നു. അടുത്തിടെ ഇത്തരത്തിലൊരു വീഡിയോ വൈറലായിരുന്നു. വീഡിയോയിൽ ഈ മെലഡി കേൾക്കുമ്പോൾ നായയുടെ ശ്രദ്ധേയമായ പ്രതികരണം ശരിക്കും ആകർഷകമാണ്. കബീർ സിംഗ് എന്ന ചിത്രത്തിലെ അർജിത് സിങ്ങിന്റെ തുജെ കിത്ന ചാഹ്നെ ലഗെ എന്ന ഗാനത്തോടുള്ള നായയുടെ പ്രതികരണമാണ് വീഡിയോയിൽ കാണിക്കുന്നത്. സച്ച് കദ്വാ ഹേ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഇത് ഷെയർ ചെയ്തു. സോഫയിൽ ഉറങ്ങുന്ന നായയെ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. തിരഞ്ഞെടുത്ത ഗാനം ടിവിയിൽ പ്ലേ ചെയ്തയുടനെ നായ പെട്ടെന്ന് എഴുന്നേറ്റ് ആവേശത്തോടെ അലറാൻ തുടങ്ങുന്നതും വീഡിയോയിൽ കാണാം. പോസ്റ്റ് ചെയ്തതിന് ശേഷം വീഡിയോ മൂന്ന് ലക്ഷത്തിലധികം ലൈക്കുകൾ…
Read Moreക്ഷണിച്ചു വരുത്തി അപമാനിച്ചു; നിയമനടപടി സ്വീകരിക്കും; ഫാറൂഖ് കോളജിനെതിരെ ജിയോ ബേബി
കോഴിക്കോട്: ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ജിയോ ബേബി. സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചാം തിയതി കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ തന്നെ അതിഥിയായി വിളിച്ചിരുന്നു. എന്നാൽ താൻ കോഴിക്കോടെത്തിയപ്പോഴാണ് ആ പരിപാടി റദ്ദ് ചെയ്ത കാര്യം അറിയുന്നത്. കോളേജ് അധികൃതർ ഇതു സംബന്ധിച്ചു യാതൊരു മുന്നറിയിപ്പും അറിയിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണമറിയിച്ച വീഡിയോ ജിയോ ബേബി പങ്കുവെച്ചു. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താലാണ് സ്റ്റുഡന്റ് യൂണിയൻ നിസഹകരണം പ്രഖ്യാപിച്ചതെന്ന് ജിയോ ബേബി പറഞ്ഞു. ജിയോ ബേബിയുടെ വാക്കുകൾ എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാൻ വന്നത്. ഡിസംബർ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്നെ അവർ ക്ഷണിച്ചിരിക്കുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാൻ…
Read Moreപോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്കെതിരേ പരാതി പ്രളയം
കൊച്ചി: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിക്കെതിരേ പരാതി പ്രളയം. കേസുമായി ബന്ധപ്പെട്ട് പളളുരുത്തി നമ്പ്യാപുരം തുണ്ടിയില്‍ പ്രീത ലതീഷി(36)നെയാണ് പളളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ യുവാവിന് പോളണ്ടില്‍ സ്ഥിരജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലതവണകളായി 1,45,700 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തു. ജോലി ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രീത മരട് ഭാഗത്തുള്ള ഒരു ഫ്ളാറ്റില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇവരെ അവിടെനിന്നും അറസ്റ്റ് ചെയ്തത്. പാസ്പോർട്ടുകള്, ഒപ്പു വച്ച മുദ്ര പത്രങ്ങള്‍ എന്നിവ ഇവിടെനിന്നും പോലീസ് പിടിച്ചെടുത്തു. യുട്യൂബില്‍ പരസ്യം നല്‍കിയായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. നിലവില്‍ 15 പരാതികളാണ് പള്ളുരുത്തി പോലീസിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷം രൂപ മുതല്‍…
Read Moreബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലെ ജിസാനിൽ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട് മർണക്കാട് ഒന്നാം മൈല്‍ കൂമ്പാറ സ്വദേശി ചേരിക്കപ്പാടം വീട്ടിൽ അബ്ദുല്‍ മജീദാണ് (44) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി സൗദി സമയം ഒൻപതോടെയാണ് സംഭവം. 15 വർഷമായി ദര്‍ബില്‍ ഒരു ശീഷ കടയിലാണ് അബ്ദുൾ മജീദ് ജോലി ചെയ്തിരുന്നത്. ജോലി അന്വേഷിച്ചുവന്ന ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മജീദിന്റെ സഹോദങ്ങളും സൗദിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് മാസം മുൻപാണ് മജീദ് നാട്ടിലെത്തിയത്. ഭാര്യ: റൈഹാനത്ത് ഇ.കെ. മക്കൾ: മിഥിലാജ്, നാജിയ.
Read Moreപാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ ബിജെപി; ക്രിസ്മസ് കാലത്ത് ക്രൈസ്തവ ഭവനങ്ങളിലേക്ക് സ്നേഹയാത്ര
കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച് ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണു സുപ്രധാന തീരുമാനങ്ങള്‍. ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ പദയാത്ര നടത്തും. ജില്ലാ, നിയോജകമണ്ഡലങ്ങളില്‍ കണ്‍വന്‍ഷനുകളും സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായതായി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. 20 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ എല്ലാ ക്രൈസ്തവ ഭവനങ്ങളും സന്ദര്‍ശിച്ച് ക്രിസ്മസ് സന്ദേശം കൈമാറുന്നതിനൊപ്പം സൗഹൃദം പുതുക്കുകയും ചെയ്യും. സ്നേഹയാത്രയെന്നു പേരിട്ടിരിക്കുന്ന ഭവനസന്ദര്‍ശനം കഴിഞ്ഞവര്‍ഷം നടത്തിയ പരിപാടിയുടെ തുടര്‍ച്ചയാണ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ കണ്‍വന്‍ഷനും നിയോജകമണ്ഡലങ്ങളില്‍ നിയോജകമണ്ഡലം കണ്‍വന്‍ഷനും സംഘടിപ്പിക്കും. സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്കുന്ന കണ്‍വന്‍ഷനുകളില്‍ പരാമവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനൊപ്പം പൗരപ്രമുഖരെയും ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 പാര്‍ലമെന്റ് മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന് നടത്തുന്ന പദയാത്രയില്‍…
Read Moreവില്പനയ്ക്കെത്തിച്ച 7.61 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശികളായ ഷാഹിദ്(24), നിസാമുദീന്‍(23), അഹമ്മദ് റാഷിദ്(27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 7.61 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മംഗലാപുരത്തു നിന്ന് എത്തിച്ച എംഡിഎംഎ ചെറിയ കവറുകളിലാക്കി വില്പനയ്ക്ക് തയാറാക്കുമ്പോഴായിരുന്നു എറണാകുളം നോര്‍ത്തിലുള്ള ഉഡുപ്പി ഹോട്ടലില്‍നിന്ന് പ്രതികള്‍ പിടിയിലായത്. മയക്കുമരുന്ന് നിറയ്ക്കായി സൂക്ഷിച്ചിരുന്ന കവറുകളും ഇവരില്‍ നിന്ന് പോലീസ് കണ്ടെത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഒന്നേകാല്‍ മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം അമ്മയുടെ അറിവോടെ; പ്രതി ഷാനിഫിന്റെ ദന്തസാമ്പിളുകള് പരിശോധനയ്ക്ക്
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയുംസുഹൃത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. എളമക്കര പോലീസ് ഇന്നലെ അറസ്റ്റു ചെയ്ത എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരുടെയും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ശിശുസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ അശ്വതിയുടെ അറിവോടെ അതിക്രൂരമായാണ് ഷാനിഫ് കൊല നടത്തിയത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് തലയോട്ടി പൊട്ടി. മുമ്പുണ്ടായ മര്‍ദനത്തില്‍ കുഞ്ഞിരിന്റെ വാരിയെല്ലും ഒടിഞ്ഞു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്.…
Read Moreബിജെപി മുഖ്യമന്ത്രിമാരായില്ല; “പ്രശ്നം രാജസ്ഥാൻ”; വസുന്ധരയുടെ നീക്കങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിലും വന്പൻ വിജയം കരസ്ഥമാക്കിയെങ്കിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാൻ ബിജെപി പെടാപ്പാട് പെടുന്നു. മറ്റു രണ്ടു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ തീരുമാനിക്കുകയും സത്യപ്രതിജ്ഞയ്ക്കുള്ള തിയതി നിശ്ചയിക്കുകയും ചെയ്തിട്ടും ബിജെപി ക്യാന്പിൽ അനിശ്ചിതത്വം തുടരുകയാണ്. രാജസ്ഥാനിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യമില്ലാത്ത വസുന്ധര രാജെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചതാണ് മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ. വസുന്ധരെയുടെ നീക്കങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയിലാണ്. നേതൃത്വത്തെ വെല്ലുവിളിക്കാൻ ആർക്കും അവകാശമില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് വ്യക്തമാക്കി രംഗത്തെത്തിയത് ഇതു സൂചിപ്പിക്കുന്നു. കയ്ച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത സ്ഥിതിയിലാണിപ്പോൾ ബിജെപി. തെരഞ്ഞെടുപ്പിനു മുന്നേതന്നെ വസുന്ധരയെ ഒഴിവാക്കാൻ ബിജെപി ശ്രമിച്ചിരുന്നതാണ്. എന്നാൽ, തെരഞ്ഞടുപ്പിൽ അതു തിരിച്ചടിയാവുമെന്ന് മനസിലാക്കി അവസാന നിമിഷം അവർക്കു സീറ്റ് നൽകുകയായിരുന്നു. മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനു തന്നെയാണ് സാധ്യത കല്പിക്കുന്നത്. കൈലാഷ് വിജയ്…
Read Moreകഴിച്ച ബിരിയാണിയുടെ പണം ചോദിച്ചപ്പോൾ മര്‍ദനവും ഭീഷണിയും; പയ്യന്നൂരിൽ രണ്ടു പേർ അറസ്റ്റിൽ
പയ്യന്നൂര്‍: കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചതിന് മര്‍ദനവും ഭീഷണിയും. ഹോട്ടലുടമ വെങ്ങരയിലെ എം.പി. സവിതയുടെ പരാതിയില്‍ പുറച്ചേരിയിലെ രാജേഷ് (40), വിജേഷ് (30) എന്നിവരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പയ്യന്നൂര്‍ കോളജ് സ്റ്റോപ്പിനു സമീപം പ്രവര്‍ത്തിക്കുന്ന ചെമ്പല്ലി ഹോട്ടലില്‍നിന്നു ബിരിയാണി കഴിച്ച് പണം കൊടുക്കാതെ പോയതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഹോട്ടല്‍ നടത്തുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെ തടയാന്‍ ശ്രമിച്ചപ്പോൾ ഭര്‍ത്താവിനെ കൈയേറ്റം ചെയ്തെന്നു സവിതയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒന്നിന് രാത്രി ഇതേ ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഭാര്യയായ യുവതിയുടെ ചിത്രം കാറിലെത്തിയ സംഘം മൊബൈലില്‍ പകര്‍ത്തിയ സംഭവമുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളംവച്ചതോടെ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ കാറില്‍ രക്ഷപ്പെട്ട രണ്ടംഗ സംഘത്തിനെതിരേ യുവതി പയ്യന്നൂര്‍…
Read More