മുംബൈ: നിയമപാലകർ ജനമൈത്രി പോലീസ് ആകണമെന്നാണ് എല്ലാവരും പറയാറുള്ളത്. പക്ഷേ, മുംബൈയിലെ ഒരു പോലീസുകാരൻ അങ്ങനെയാകാൻ ശ്രമിച്ചതിന് ഇപ്പോൾ അച്ചടക്കനടപടി നേരിടുകയാണ്. ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ സുരക്ഷാഡ്യൂട്ടിയുണ്ടായിരുന്ന ഹോംഗാർഡായ എസ്.എഫ്. ഗുപ്തയ്ക്കാണു പണി കിട്ടിയത്. ഡ്യൂട്ടിക്കിടെ കോച്ചിലെ യാത്രക്കാരിയായ ഒരു പെൺകുട്ടി അപ്രതീക്ഷിതമായി പോലീസുകാരന് മുന്നിലെത്തി ഡാൻസ് തുടങ്ങി. ട്രെയിനിൽനിന്നു തെറിച്ചുവീഴാതിരിക്കാൻ നിർദേശങ്ങൾ നൽകി ആദ്യം മാറിനിന്ന പോലീസുകാരൻ കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടിക്കൊപ്പം ഡാൻസ് ചെയ്യാൻ ആരംഭിച്ചു. യാത്രക്കാരിക്ക് സന്തോഷമായിക്കോട്ടെ എന്നു മാത്രമേ പോലീസുകാരൻ കരുതിയിട്ടുണ്ടാകൂ. പെൺകുട്ടിയുടെ അമ്മ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയുംചെയ്തു. രാത്രി പത്തോടെയായിരുന്നു ട്രെയിനിലെ ഈ വൈറൽ ഡാൻസ്. വീഡിയോ പുറത്തുവന്നതോടെ റെയിൽവേ പോലീസ് മേധാവികൾ വളരെ പെട്ടെന്നു പ്രതികരിച്ചു. പോലീസുകാരനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. ഗുപ്തയുടെ വിശദീകരണവും തേടി. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. യൂണിഫോമിലായിരിക്കുമ്പോഴോ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴോ ഇത്തരം കാര്യങ്ങൾ…
Read MoreDay: December 16, 2023
ഷാരൂഖ് ഖാന് പത്മശ്രീ ലഭിച്ചോ? ബിഗ് ബിയുടെ ചോദ്യത്തിൽ അന്ധംവിട്ട് കിംഗ് ഖാന്റെ പുത്രി
അഭിനയത്തിലേക്കുള്ള സിനിമാ തിരഞ്ഞെടുപ്പുകൾ കൂടാതെ, ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ കുട്ടികൾ അവരുടെ പൊതുവിജ്ഞാനത്തിന്റെ പേരിൽ നിരവധി തവണ ട്രോളുകൾ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു ബോളിവുഡ് നടന്റെ മകൾക്ക് തന്റെ പിതാവിന് ലഭിച്ച അവാർഡ് ഏതെന്ന് അറിയില്ലെങ്കിൽ എന്ത് സംഭവിക്കും? അതെ! അമിതാഭ് ബച്ചന്റെ കൗൺ ബനേഗ ക്രോർപതി 15 എന്ന ഷോയിൽ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ പ്രത്യക്ഷപ്പെട്ടപ്പോൾ സംഭവിച്ചത് അതാണ്. ഷാരൂഖാനെ കുറിച്ച് ബിഗ് ബി സുഹാനയോട് ഒരു ചോദ്യം ചോദിച്ചു. അടുത്തിടെ സുഹാന ഖാൻ, അഗസ്ത്യ നന്ദ, ഖുഷി കപൂർ, യുവരാജ് മെൻഡ, വേദാംഗ് റെയ്ന, മിഹിർ അഹൂജ, അദിതി സെഹ്ഗാൾ എന്നിവർ അവരുടെ ചിത്രമായ ‘ദി ആർച്ചീസ്’ന്റെ സംവിധായിക സോയ അക്തറിനൊപ്പം ഷോയിൽ എത്തിയതാണ് ഇവർ. ഈ താരങ്ങളോട് അമിതാഭ് ബച്ചൻ പല ചോദ്യങ്ങളും ചോദിച്ചു. എന്നാൽ അച്ഛൻ ഷാരൂഖ് ഖാന്…
Read Moreമുഖ്യമന്ത്രി മഹാരാജാവാണ് കരിങ്കൊടി കാണിക്കാൻ പാടില്ല; കമ്യൂണിസത്തെ കുഴിച്ചു മൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള സദസ്; വി. ഡി സതീശൻ
കോഴിക്കോട്: കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വീടും നാടും ഞങ്ങൾക്കറിയാം. കോൺഗ്രസുകാർ വിചാരിച്ചാൽ ഇത്തരക്കാർ വീടിന് പുറത്തിറങ്ങി നടക്കില്ല. ഗൺമാൻ മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും സതീശൻ പറഞ്ഞു. ജനജീവിതെ ദുരിതത്തിലാഴ്ത്തി നാട്ടുകാരുടെ പൈസ പിരിച്ച് നവകേരളസദസ് നടത്തുന്ന മുഖ്യമന്ത്രിയെ ജനങ്ങൾ വെറുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് 2000 ത്തിലധികം പൊലീസുകാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. ശബരിമല ഡ്യൂട്ടിക്ക് വിടാൻ മാത്രമാണ് പോലീസില്ലാത്തത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുകയാണ്.പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങളുപയോഗിച്ചാണ് മർദിക്കുന്നത്. മുഖ്യമന്തിയുടെ ധാരണ…
Read Moreധോണിക്ക് ആദരവുമായി ബിസിസിഐ; ഏഴാം നമ്പർ ഇനിയില്ല
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ എം.എസ്. ധോണിക്ക് ആദരവുമായി ബിസിസിഐ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ധോണിയുടെ ഏഴാം നന്പർ ജഴ്സി ബിസിസിഐ റിട്ടയർ ചെയ്തു. ഈ നന്പർ ഇനി കളിക്കാർക്ക് ഉപയോഗിക്കാനാവില്ല. ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ 10-ാം നന്പർ ജഴ്സിയും ബിസിസിഐ റിട്ടയർ ചെയ്തിരുന്നു.
Read Moreറെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നൊരു അടിപൊളി ഡാൻസ്; സോഷ്യൽ മീഡിയയിൽ താരമായി കൊച്ചുപെൺകുട്ടി
‘ഓയി ബാബ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. @aadhyayasree__did എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കിട്ട വീഡിയോയിൽ, പെൺകുട്ടി തന്റെ മികച്ച നൃത്ത വൈദഗ്ധ്യം ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നത് കാണാം. കാഴ്ചക്കാർക്ക് വളരെ ആകർഷണീയമായി തോന്നുന്ന വിധത്തിൽ പാട്ടിന്റെ വരികളും ഈണവും നൃത്തത്തോടൊപ്പം പെൺകുട്ടി സമന്വയിപ്പിക്കുന്നു. നൃത്ത പ്രകടനത്തിലുടനീളം അവൾ മനോഹരമായ പുഞ്ചിരി നിലനിർത്തുന്നത് വീഡിയോയിൽ കാണാം. നവംബർ 28 ന് അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 1,493,504 ലൈക്കുകളും വിവിധ കമന്റുകളും ലഭിച്ചു. പെൺകുട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റിട്ടത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreമുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് പുറത്ത്; എന്തുകൊണ്ട് ഹാർദിക്…
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്ത്. 2024 സീസണിൽ മുംബൈ ഇന്ത്യൻസിനെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. മുംബൈ ഇന്ത്യൻസ് ടീം വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 10 വർഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്ത് അനിഷേധ്യമായി തുടർന്ന രോഹിത് യുഗം ഇതോടെ അവസാനിച്ചു. ക്യാപ്റ്റൻ ഫന്റാസ്റ്റിക് 2013 ഐപിഎൽ സീസണിൽ ഏഴാം മത്സരം മുതലാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകുന്നത്. ഓസീസ് മുൻതാരം റിക്കി പോണ്ടിംഗിൽനിന്നായിരുന്നു രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. ക്യാപ്റ്റനായ ആദ്യ സീസണിൽത്തന്നെ മുംബൈയെ രോഹിത് ഐപിഎൽ ചാന്പ്യന്‍മാരാക്കി. സച്ചിൻ തെണ്ടുൽക്കറും ഹർഭജൻ സിംഗും ഷോണ്‍ പൊള്ളോക്കും ഡ്വെയ്ൻ ബ്രാവോയുമെല്ലാം നയിച്ചിട്ടും അതുവരെ മുംബൈക്ക് കിരീടം അന്യമായിരുന്നു. 2010ൽ ഫൈനലിൽ പ്രവേശിച്ചതായിരുന്നു രോഹിത് ക്യാപ്റ്റനാകുന്പോൾ ഐപിഎല്ലിൽ മുംബൈയുടെ…
Read Moreഇതെന്താ നടയടിയോ? ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലിച്ചതച്ചു
ആലപ്പുഴ: യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അനിൽ കുമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗൺമാൻ പ്രതിഷേധക്കാരെ തല്ലി ചതയ്ക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല. സംഭവം എന്തായാലും വിവാദങ്ങൾക്ക് കാരണമായി. മുഖ്യമന്ത്രിയുടെ ഗൺമാനു നേരെ ആദ്യമായല്ല വിവാദമുണ്ടാകുനനത്. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗണ്മാന് തന്നെയാണ്. മുഖ്യമന്ത്രിയുടെ ബസ് കടന്നു പോയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസ് അപ്പോൾ തന്നെ പ്രവർത്തകരെ തടഞ്ഞു. ഈ സമയത്ത് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗണ്‍മാനും എസ്കോര്‍ട്ട് വാഹനത്തിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിട്ടടിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചതിന് ഇത്ര ക്രൂരമായി മര്‍ദിക്കണോ എന്നാണ് സംഭവം കണ്ടു നിന്ന പലരും ചോദിക്കുന്നത്. അത്തരത്തിലായിരുന്നു ഗൺമാൻ പ്രതിഷേധക്കാരെ തല്ലി ചതച്ചത്. നവകേരള സദസ്…
Read Moreചരിത്രനേട്ടത്തിൽ ബ്രൈറ്റണ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ് ആൻഡ് ഹോവ് ആൻബിയോണ് ചരിത്ര നേട്ടത്തിൽ. യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചാണ് ക്ലബ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്ലബ്ബിന്റെ 122 വർഷ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു യൂറോപ്പ് പോരാട്ടത്തിൽ എത്തുന്നതും പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നതും. യൂറോപ്പ ലീഗ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ 1-0നു കീഴടക്കിയാണ് ബ്രൈറ്റണ് പ്രീക്വാർട്ടർ ടിക്കറ്റെടുത്തത്. ജയത്തോടെ ആറ് മത്സരങ്ങളിൽ 13 പോയിന്റുമായി ഇംഗ്ലീഷ് ക്ലബ് ഗ്രൂപ്പ് ചാന്പ്യന്മാരായി. ഗ്രൂപ്പ് ചാന്പ്യന്മാരാണ് യൂറോപ്പ ലീഗിൽ നേരിട്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്. ജയിച്ചാൽ മാത്രം പ്രീക്വാർട്ടർ എന്ന അവസ്ഥയിൽ ഹോംഗ്രൗണ്ട് പോരാട്ടത്തിനിറങ്ങിയ ബ്രൈറ്റണിനായി 88-ാം മിനിറ്റിൽ ബ്രസീൽ താരമായ ജോവോ പെഡ്രൊ ലക്ഷ്യം കണ്ടു. 11 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഴ്സെ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം, ഗ്രൂപ്പ്…
Read Moreമെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ചു; നൂറോളം പേരുടെ എല്ലൊടിഞ്ഞു
ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ രണ്ടു മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് അഞ്ഞൂറിലധികം പേർക്കു പരിക്കേറ്റു. ഇതിൽ 102 പേരുടെ എല്ലൊടിഞ്ഞുവെന്നാണു റിപ്പോർട്ടുകൾ. ഭൂഗർഭ ട്രാക്കിൽ വ്യാഴാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഒരു ട്രെയിനിനു പിന്നിൽ മറ്റൊന്ന് ഇടിക്കുകയായിരുന്നു. ഒരു ട്രെയിനിന്റെ രണ്ടു വലിയ ബോഗികൾ വിച്ഛേദിക്കപ്പെട്ടു. കനത്ത മഞ്ഞുവീഴ്ച മൂലം ട്രാക്ക് വഴുതിയതും തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലായതുമാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. ചികിത്സ തേടിയവരിൽ ഒട്ടുമുക്കാലും ഇന്നലെ രാവിലെ ആശുപത്രിവിട്ടു. സംഭവത്തിൽ ക്ഷമ ചോദിച്ച ബെയ്ജിംഗ് സബ്വേ വകുപ്പ് ചികിത്സചെലവ് വഹിക്കുമെന്നറിയിച്ചു.
Read Moreഇന്ത്യന്‍ സഞ്ചാരികള്‍ക്കടക്കം വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാനും
തെഹ്റാന്: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാനും. 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസത്തിനിടെ തായ്ലാന്ഡും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ഇതേ ചുവടുവെപ്പ് എടുത്തിരുന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സൗദി അറേബ്യ, യുഎഇ, റഷ്യ, ഇന്ത്യ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്നും ഇറാന് സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി ഇസദുള്ളാഹ് ദര്‍ഗാമി പറഞ്ഞു. ഇറാന് വിനോദ സഞ്ചാര സൗഹൃദ രാജ്യമാണെന്ന് തെളിയിച്ചുകൊണ്ട് ഇതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ വര്‍ഷം എട്ട് മാസത്തെ കണക്കുകള്‍ പ്രകാരം 40.4 ലക്ഷം വിനോദ സഞ്ചാരികളാണ് ഇറാനിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചരിത്ര നിര്മികതികളടക്കം ഒട്ടേറെ കാഴ്ചകളുള്ള രാജ്യമാണ് ഇറാന്.
Read More