ഇ​ന്ത്യ​ന്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക​ട​ക്കം വി​സ ര​ഹി​ത പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​നും

തെ​ഹ്‌​റാ​ന്‍: ഇ​ന്ത്യ​യു​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​നും. 33 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ള്‍​ക്കാ​ണ് വി​സ ര​ഹി​ത പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ത്തി​നി​ടെ താ​യ്‌​ലാ​ന്‍​ഡും ശ്രീ​ല​ങ്ക​യു​മ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ ഇ​തേ ചു​വ​ടു​വെ​പ്പ് എ​ടു​ത്തി​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്കം.

സൗ​ദി അ​റേ​ബ്യ, യു​എ​ഇ, റ​ഷ്യ, ഇ​ന്ത്യ, കു​വൈ​റ്റ്, ബ​ഹ്‌​റൈ​ന്‍, ഖ​ത്ത​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് വി​സ ര​ഹി​ത പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ ലോ​ക​ത്തി​ന് മു​ന്നി​ല്‍ തു​റ​ക്കു​ക​യാ​ണെ​ന്നും ഇ​റാ​ന്‍ സാം​സ്‌​കാ​രി​ക-​വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി ഇ​സ​ദു​ള്ളാ​ഹ് ദ​ര്‍​ഗാ​മി പ​റ​ഞ്ഞു.

ഇ​റാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര സൗ​ഹൃ​ദ രാ​ജ്യ​മാ​ണെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് ഇ​തി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം.

ഈ ​വ​ര്‍​ഷം എ​ട്ട് മാ​സ​ത്തെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 40.4 ല​ക്ഷം വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​റാ​നി​ലെ​ത്തി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ച​രി​ത്ര നി​ര്‍​മി​ക​തി​ക​ള​ട​ക്കം ഒ​ട്ടേ​റെ കാ​ഴ്ച​ക​ളു​ള്ള രാ​ജ്യ​മാ​ണ് ഇ​റാ​ന്‍.

Related posts

Leave a Comment