ന്യൂഡൽഹി: വ്യാഴാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല. കോഹ്ലി അവധി ആവശ്യപ്പെട്ടുവെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് മത്സരങ്ങളിൽ നിന്ന് പിന്മാറുന്നതെന്നും ബിസിസിഐ അറിയിച്ചു. കോഹ്ലിയുടെ വ്യക്തിപരമായ സാഹചര്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിക്കുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമയോടും ടീം മാനേജ്മെന്റിനോടും കോഹ്ലി ഇക്കാര്യം സംസാരിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരിഗണനയെന്നും എന്നാൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിൽ തനിക്ക് കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും കോഹ്ലി പറഞ്ഞു. ഉടൻ തന്നെ കോഹ്ലിക്ക് പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര വ്യാഴാഴ്ച ഹൈദരാബാദിലാണ് ആരംഭിക്കുന്നത്.
Read MoreDay: January 22, 2024
ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍; എത്ര കിണഞ്ഞു ശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല: വി.ഡി. സതീശൻ
ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഇക്കാര്യം വി. ഡി. സതീശൻ പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന് നില്‍ക്കുന്നുണ്ട്. വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും അന്തസത്തയെ…
Read Moreവാടക കൊടുക്കാൻ വരുമാനമില്ല: സപ്ലൈകോയില്‍ പ്രതീക്ഷ വേണ്ട; നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലറ്റുകള് പൂട്ടാൻ നിർദേശം
കോട്ടയം: സപ്ലൈകോ ഔട്ട്ലറ്റുകളേറെയും മാസങ്ങള്‍ക്കുള്ളില്‍ പൂട്ടിപ്പോകും. വിരലിലെണ്ണാവുന്നതൊഴികെ സപ്ലൈകോ കടകള്‍ വാടക കൊടുക്കാനും ശബളം കൊടുക്കാനും വരുമാനമില്ലാത്ത സ്ഥിതിയിലാണ്. സബ്ഡിസിയോടെ 12 ഇനം സാധനങ്ങള്‍ ഇവിടെനിന്നു വാങ്ങാമായിരുന്നു. കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനു പോലും വേണ്ടത്ര സാധനങ്ങളില്ലായിരുന്നു. സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നവര്ക്ക് 600 കോടിയോളമാണ് കുടിശിക. ഇതിനിടെയാണ് സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. കടുത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലറ്റുകള് രണ്ടു മാസത്തിനുള്ളില്‍ പൂട്ടാനാണ് നിര്‍ദേശം.
Read Moreകുടുംബവഴക്ക്: ഭാര്യാവീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയ കേസില്‍ പ്രതി അറസ്റ്റില്‍
തൊടുപുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിന്റെ വീട്ടിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പതിപ്പിള്ളി സൂര്യകുന്നേല്‍ പ്രേംജിത്തി(37) നെ ആണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റു ചെയ്തത്. മൂലമറ്റം പതിപ്പിള്ളിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. പിഞ്ചുകുഞ്ഞടക്കം അഞ്ച് കുട്ടികളും മൂന്നു സ്ത്രീകളും വീട്ടിലുള്ളപ്പോഴായിരുന്നു പ്രതിയുടെ അതിക്രമം. ഭാര്യയുമായുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായി ഭാര്യയുടെ വീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയത്. വീടിന്റെ സിറ്റൗട്ടും വാതിലും ജനലുകളും തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ട് അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. സംഭവം നടന്ന വീടിന് 150 മീറ്റര്‍ അകലെയുള്ള വീട്ടിലാണ് പ്രേംജിത്ത് താമസിക്കുന്നത്. ഇവിടെവച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും പേടിച്ച് കരഞ്ഞ ഇളയകുട്ടിയെ മര്‍ദിക്കുകയും ചെയ്തു. ഭയന്ന ഭാര്യ മൂന്ന് ചെറിയ കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. വൈകാതെ പ്രേംജിത്ത് ഇവിടെയുമെത്തി പ്രശ്നമുണ്ടാക്കി. ഭാര്യയുടെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ഭാര്യാമാതാവിനെ മർദിക്കുകയും…
Read Moreകോണ്‍ക്ലേവിലെ രാഷ്ട്രീയം: സിപിഎമ്മിലെ ഒരുവിഭാഗം കട്ട കലിപ്പില്‍
പത്തനംതിട്ട: സിപിഎം നേതൃത്വത്തിലുള്ള തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട ജില്ലയിലെ വി.എസ്. ചന്ദ്രശേഖരപിള്ള പഠന കേന്ദ്രവും സംയുക്തമായി നാലുദിവസം തിരുവല്ലയില്‍ നടത്തിയ മൈഗ്രേഷന്‍ കോണ്‍ക്ലേവ് ഇന്നലെ സമാപിച്ചു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എകെജി പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മൈഗ്രേഷന്‍ കോണ്‍ക്ലേവ് പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ചതിനു പിന്നിലെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രവാസികളേറെയുള്ള പത്തനംതിട്ട ജില്ലയില്‍ ഒരുലക്ഷത്തിലധികം ആളുകളെ കോണ്‍ക്ലേവിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്നാണ് സംഘാടകരുടെ അവകാശവാദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേര്‍ത്തുകൊണ്ടു നടന്ന പരിപാടിയില്‍ നേരിട്ടുള്ള പങ്കാളിത്തം ഏറെയും രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. സംഘാടനത്തിന്റെ പേരില്‍ വ്യവസായികളടക്കമുള്ളവരില്നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെ തേടുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ പങ്കാളിത്തം കുറയാനും ഇതു കാരണമായി. ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളെ പോലും പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല.…
Read Moreപുതിയ മുണ്ടും ഷര്‍ട്ടും കമ്പിളി ഷാളും ബാഗിലാക്കി: രാജപ്പന് റെഡി; ഇനി ഡല്‍ഹിയില്‍ കാണാം
കുമരകം: വേമ്പനാട് കായലിന്റെ കരുതലാളായ രാജപ്പന് ഡല്‍ഹി വിമാന യാത്രയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുതിയ മുണ്ടും ഷര്‍ട്ടും കമ്പിളി ഷാളും ഉടുപ്പുമൊക്കെ ബാഗിലാക്കി. പ്രധാനമന്ത്രിയുടെ മന് കി ബാത്തിലെ പരാമര്‍ശത്തിലൂടെ പ്രശസ്തനായ കൈപ്പുഴമുട്ട് മഞ്ചാടിക്കരി രാജപ്പന് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമല്ല നരേന്ദ്രമോദിയുടെ ചായസത്കാരത്തില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്. രണ്ടു ദിവസം ഡല്‍ഹി നഗരം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നാലു ദിവസത്തെ താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. പക്ഷാഘാത വൈകല്യമുള്ളതിനാല്‍ ഇഴഞ്ഞാണ് സഞ്ചാരമെങ്കിലും അതൊന്നും ഡല്‍ഹി യാത്രയ്ക്ക് തടസമല്ല. ചെരുപ്പൊഴികെ യാത്രയ്ക്കുവേണ്ടതെല്ലാം രാജപ്പന് ഒരുക്കിയിരിക്കുന്നു. ബുധനാഴ്ച നെടുമ്പാശേരിയില്‍ നിന്നാണ് ഡല്‍ഹിയിലേക്കു പോകുക. വിമാനത്താവളത്തില്‍ വീല്‍ ചെയര്‍ ക്രമീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വാഹനവുമുണ്ടാകും. 365 ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ രാജപ്പന് തന്റെ ചെറിയ വള്ളത്തില്‍ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്.…
Read Moreമതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്: ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ല; മോദിക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിലേക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നു. ആ ക്ഷണം സ്വീകരിക്കാതെ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈയൊരു അവസരം ആളുകൾക്കിടയിൽ സാഹോദര്യം വളർത്തുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത ആളുകള്‍ക്ക് എല്ലാവര്ക്കും ഒരേ അവകാശം ഉറപ്പ് വരുത്താനുള്ള ബാധ്യത ഉണ്ട്. ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നുണ്ട്. മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്. സ്വാതന്ത്ര്യസമര കാലം മുതൽ അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. വിശ്വാസികളും ഏതെങ്കിലും മതത്തിൽ വിശ്വസിക്കാത്തവരും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യമായ അവകാശമാണുള്ളത്. മതവിശ്വാസം സ്വകാര്യ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ…
Read Moreഅയോധ്യയിൽ കുടികൊണ്ട് ശ്രീരാമൻ: ലക്ഷ്മണനും ഹനുമാനുമൊപ്പം ഭക്തർ ഓർക്കുന്നത് രാംലല്ലയുടെ മൂന്ന് സുഹൃത്തുക്കളെ; അതീവ സന്തോഷത്തിൽ കുടുംബം
അയോധ്യ: രാമക്ഷേത്രത്തില്‍ ഇന്നു പ്രതിഷ്ഠ നടന്നപ്പോൾ ശ്രീരാമഭക്തര്‍ ലക്ഷ്മണനും ഹനുമാനുമൊപ്പം ആദരവോടെ ഓര്‍മിക്കുന്ന രാമന്റെ മൂന്നു സുഹൃത്തുക്കള്‍ കൂടിയുണ്ട്. എണ്‍പതുകളുടെ അവസാനത്തിലാണ് രാമജന്മഭൂമി കേസ് കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. ബാലനായ രാംലല്ലയുടെ സുഹൃത്തായി 1989 മുതല്‍ കോടതിയില്‍ ഹാജരായിരുന്നത് റിട്ട. ഹൈക്കോടതി ജഡ്ജി ദിയോഗി നന്ദന് അഗര്‍വാളായിരുന്നു. ഇദ്ദേഹത്തെ പിന്നീട് വിശ്വഹിന്ദു പരിഷത്ത് വൈസ് ചെയര്‍മാനാക്കി. ശിശുവായ രാംലല്ലയുടെ സുഹൃത്ത് എന്ന വിലാസത്തിലാണ് ഇദ്ദേഹം കോടതിയില്‍ ഹാജരായിരുന്നത്. അഗര്‍വാളിന്റെ മരണശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രഫസറായിരുന്നു ഠാക്കൂര്‍ പ്രസാദ് ശര്‍മ ദൗത്യം ഏറ്റെടുത്തു. പിന്നീട് 2010 ല്‍ ത്രിലോക് നാഥ് പാണ്ഡെ കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 2019 ല്‍ രാംലല്ലയാണ് അയോധ്യ ഭൂമിയുടെ അവകാശിയെന്ന് സുപ്രീംകോടതി വിധിച്ചു. അന്ന് 75 വയസുള്ള ത്രിലോക് നാഥ് പാണ്ഡെ സുപ്രീംകോടതി വിധി വരുന്നതിന്റെ ദിവസങ്ങള്‍ക്കുമുമ്പ് നിരാഹാരം ആരംഭിച്ചിരുന്നു. വിധി അനുകൂലമായതോടെ…
Read Moreവധുവിന് ചൂടുവാനും മണിയറ ഒരുക്കാനും മുല്ലപ്പൂവിന് കനത്ത വില നൽകണം; കിലോയ്ക്ക് 3,000 രൂപയും കടന്ന് കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മുല്ലപ്പൂവിന് തീ വില. ഇന്നലെ കൊച്ചിയില്‍ കിലോയ്ക്ക് 3,000 രൂപയായിട്ടാണ് വില്പന നടന്നത്. ഒരു മീറ്റര്‍ മുല്ലപ്പൂവിന് 100 മുതല്‍ 200 രൂപവരെയായിട്ടാണ് ഇന്നലെ വിറ്റത്. അതേസമയം കഴിഞ്ഞ ശനിയാഴ്ച മുല്ലപ്പൂവില കിലോയ്ക്ക് 6000 രൂപ വരെ എത്തിയിരുന്നു. മഞ്ഞുവീഴ്ചമൂലം പലയിടത്തും ഉത്പാദനം കുറഞ്ഞു. ചെടികള്‍ നശിക്കാനും തുടങ്ങി. ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് പൂക്കള്‍ കിട്ടാതായതോടെയാണ് വില പെട്ടെന്ന് കൂടി. ഡിസംബര്‍ ആദ്യവാരത്തോടെയാണ് മുല്ലപ്പൂ വില വര്‍ധിച്ചു തുടങ്ങിയത്. ജനുവരി മാസത്തില്‍ ഇത്തരത്തില്‍ മുമ്പും വില വര്‍ധന ഉണ്ടായിട്ടുണ്ട്. കോയമ്പത്തൂര്‍, തെങ്കാശി, സത്യമംഗലം, മധുര, ചെന്നൈ എന്നിവടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരള വിപണിയിലേക്ക് മുല്ലപ്പൂ എത്തുന്നത്. ഇവിടെയെങ്കിലും അതി ശൈത്യത്തെത്തുടര്‍ന്ന് വലിയതോതില്‍ കൃഷി നാശം ഉണ്ടായിട്ടുണ്ട്. മുമ്പ് കേരളത്തിലേക്ക് എത്തിയിരുന്ന മുല്ലപ്പൂക്കളില്‍ 20 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ടെന്നാണ് പൂ കച്ചവടക്കാര്‍ പറയുന്നത്. അതോടൊപ്പം കല്യാണ്‍…
Read Moreഗവര്‍ണറുടെ പിന്തുണ തേടി ആലപ്പുഴ എസ്ഡി കോളജ് വിദ്യാര്‍ഥികള്‍
പേരൂര്‍ക്കട: ആലപ്പുഴ എസ്ഡി കോളജിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. കോളജിലെ ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യഗവേഷകന്‍ ഡോ. ജി നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് രാജ്ഭവനിലെത്തി രാവിലെ 11ന് ഗവര്‍ണറെ കണ്ടത്. 25 വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജലജന്യ കളവര്ഗമായ കുളവാഴയെ സംസ്കരിച്ച് നിര്‍മിച്ച ഉല്‍പ്പന്നങ്ങളുമായാണ് ഇവര്‍ എത്തിയത്. ഗവര്‍ണറുടെ പിന്തുണ തേടുകയാണ് ലക്ഷ്യം. ഉണങ്ങിയ കുളവാഴ തണ്ടുകള്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കി നിര്‍മ്മിച്ച പുതിയ ഉല്‍പ്പന്ന ശ്രേണിയുടെ അനാഛാദനം ഗവര്‍ണര്‍ നിര്‍വഹിച്ചു. ജലാശയങ്ങളിലെ പ്രശ്നകാരിയായ കുളവാഴ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷത്തെ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ക്ഷണക്കത്ത്, വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങൾ, നോട്ട് പാഡ്, വിത്ത് പേനകള്‍ എന്നിവ എസ്ഡി കോളജിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്അപ്പായ ഐക്കോടെക് തയ്യാറാക്കി ശ്രദ്ധ നേടിയിരുന്നു. ഇവര്‍ കുളവാഴ…
Read More