ഗ​വ​ര്‍​ണ​റു​ടെ പി​ന്തു​ണ തേ​ടി ആ​ല​പ്പു​ഴ എ​സ്‌ഡി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍

പേരൂ​ര്‍​ക്ക​ട: ആ​ല​പ്പു​ഴ എ​സ്‌ഡി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ സ​ന്ദ​ര്‍​ശി​ച്ചു. കോ​ള​ജി​ലെ ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ​കേ​ന്ദ്രം മു​ഖ്യ​ഗ​വേ​ഷ​ക​ന്‍ ഡോ. ​ജി നാ​ഗേ​ന്ദ്ര​ പ്ര​ഭു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ണ്ട് അ​ദ്ധ്യാ​പ​ക​രു​മാ​ണ് രാ​ജ്ഭ​വ​നി​ലെ​ത്തി രാ​വി​ലെ 11ന് ​ഗ​വ​ര്‍​ണ​റെ കണ്ടത്.

25 വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ച സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ജ​ല​ജ​ന്യ ക​ള​വ​ര്‍​ഗ​മാ​യ കു​ള​വാ​ഴ​യെ സം​സ്‌​ക​രി​ച്ച് നി​ര്‍​മി​ച്ച ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​മാ​യാ​ണ് ഇ​വ​ര്‍ എ​ത്തിയത്. ഗ​വ​ര്‍​ണ​റു​ടെ പി​ന്തു​ണ തേ​ടു​ക​യാ​ണ് ല​ക്ഷ്യം. ഉ​ണ​ങ്ങി​യ കു​ള​വാ​ഴ ത​ണ്ടു​ക​ള്‍ പ്ര​ത്യേ​ക രീ​തി​യി​ല്‍ ത​യ്യാ​റാ​ക്കി നി​ര്‍​മ്മി​ച്ച പു​തി​യ ഉ​ല്‍​പ്പ​ന്ന ശ്രേ​ണി​യു​ടെ അ​നാഛാ​ദ​നം ഗ​വ​ര്‍​ണ​ര്‍ നി​ര്‍​വ​ഹിച്ചു.

ജ​ലാ​ശ​യ​ങ്ങ​ളി​ലെ പ്ര​ശ്‌​ന​കാ​രി​യാ​യ കു​ള​വാ​ഴ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്റെ ക്ഷ​ണ​ക്ക​ത്ത്, വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ, നോ​ട്ട് പാ​ഡ്, വി​ത്ത് പേ​ന​ക​ള്‍ എ​ന്നി​വ എ​സ്ഡി കോ​ള​ജി​ലെ ആ​ദ്യ വി​ദ്യാ​ര്‍​ത്ഥി സ്റ്റാ​ര്‍​ട്ട്അ​പ്പാ​യ ഐ​ക്കോ​ടെ​ക് ത​യ്യാ​റാ​ക്കി ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​വ​ര്‍ കു​ള​വാ​ഴ പേ​പ്പ​റി​ല്‍ ത​യ്യാ​റാ​ക്കി​യ ക​ല്യാ​ണ​ക്കു​റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment