മ​ത​നി​ര​പേ​ക്ഷ​ത​യാ​ണ് ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ്: ഒ​രു മ​ത​ത്തെ മാ​ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​തോ ശ­​രി​യ​ല്ല; മോ­​ദി­​ക്കെ­​തി­​രേ മു­​ഖ്യ­​മ​ന്ത്രി

തി­​രു­​വ­​ന­​ന്ത­​പു​രം: അ­​യോ­​ധ്യ രാ­​മ­​ക്ഷേ­​ത്ര പ്ര­​തി­​ഷ്ഠാ ച­​ട­​ങ്ങി­​ൽ പ​ങ്കെ​ടു​ത്ത പ്ര­​ധാ­​ന­​മ­​ന്ത്രി­ ന​രേ​ന്ദ്ര​മോ​ദി​യെ വി­​മ​ര്‍­​ശി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. ഒ​രു മ​ത​ത്തെ മാ​ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​തോ ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ­​റ​ഞ്ഞു.

അ​യോ​ധ്യ​യി​ലേ​ക്ക് ട്ര​സ്റ്റി​ന്‍റെ ക്ഷ​ണം ഉ​ണ്ടാ​യി­​രു​ന്നു. ആ ​ക്ഷ­​ണം സ്വീ­​ക­​രി­​ക്കാ­​തെ ഭ­​ര­​ണ­​ഘ­​ട­​നാ­​മൂ­​ല്യ­​ങ്ങ​ള്‍ ഉ­​യ​ര്‍­​ത്തി­​പ്പി​ടി​ക്കാ­​മെ­​ന്നും മു­​ഖ്യ­​മ­​ന്ത്രി പ​റ​ഞ്ഞു. ഈ​യൊ​രു അ​വ​സ​രം ആ​ളു​ക​ൾ​ക്കി​ട​യി​ൽ സാ​ഹോ​ദ​ര്യം വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി ന​മു​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭ​ര­​ണ​ഘ​ട​ന​പ്ര​കാ​രം സ​ത്യ​പ്ര­​തി­​ജ്ഞ ചെ­​യ്­​ത­ ആ­​ളു­​ക​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും ഒ​രേ അ​വ​കാ​ശം ഉ​റ​പ്പ് വ­​രു­​ത്താ­​നു​ള്ള ബാ​ധ്യ​ത ഉ­​ണ്ട്. ഇ­​ന്ത്യ​ന്‍ ഭ​ര­​ണ­​ഘ​ട­​ന എ​ല്ലാ മ​ത​ങ്ങ​ള്‍​ക്കും തു​ല്യ​ത വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. മ​ത​നി​ര​പേ​ക്ഷ​ത​യാ​ണ് ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ്.

സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ലം മു​ത​ൽ അ​ത് രാ​ജ്യ​ത്തി​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വി​ശ്വാ​സി​ക​ളും ഏ​തെ​ങ്കി​ലും മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​ത്ത​വ​രും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഈ ​രാ​ജ്യ​ത്ത് എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും തു​ല്യ​മാ​യ അ​വ​കാ​ശ​മാ​ണു​ള്ള​ത്. മ​ത​വി​ശ്വാ​സം സ്വ​കാ​ര്യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment