സർവീസ് മേശം, ആ​ല​ത്തൂ​രി​ലെ ബാ​റി​ൽ വെ​ടി​വ​യ്പ്; മാ​നേ​ജ​ർ​ക്ക് നേ​രെ വെടിവെച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ

പാ​ല​ക്കാ​ട് : ആ​ല​ത്തൂ​ർ കാ​വ​ശേ​രി​യി​ലെ ബാ​റി​ൽ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മാ​നേ​ജ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ് മാ​സം മു​ന്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ബാ​റി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘ​വും മാ​നേ​ജ​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ലാ​ണ് വെ​ടി​വ​യ്പ്പ ന​ട​ന്ന​ത്. ബാ​റി​ലെ സ​ർ​വീ​സ് മോ​ശ​മാ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘം മാ​നേ​ജ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. മ​റ്റു പ്ര​കോ​പ​ന​ങ്ങ​ളോ​ന്നും ഇ​ല്ലാ​തെ അ​ഞ്ചം​ഗ മ​ദ്യ​പ​സം​ഘം മാ​നേ​ജ​രാ​യ ര​ഘു​ന​ന്ദ​നു നേ​രെ എ​യ​ർ പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബാ​റി​ലെ ജീ​വ​ന​ക്കാ​രും മ​റ്റു ദൃ​ക്സാ​ക്ഷി​ക​ളും പ​റ​ഞ്ഞു. സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യും അ​ഞ്ചു​പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​തി​ൽ നാ​ലു​പേ​ർ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. വെ​ടി​യേ​റ്റ ബാ​ർ മാ​നേ​ജ​ർ ര​ഘു​ന്ദ​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read More

ഹ​ജ്ജ് യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ന; കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ മ​റു​പ​ടി പ​റ​യ​ണം; മു​സ്‌ലിംലീ​ഗ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വ​ഴി​യു​ള്ള ഹ​ജ്ജ് യാ​ത്രാ​നി​ര​ക്കി​ലെ വ​ർ​ധ​ന​യി​ൽ മു​സ് ലിം ലീ​ഗ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. നി​ര​ക്കു കൂ​ടി​യ​തി​ൽ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു. എ​യ​ർ ഇ​ന്ത്യ, സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ തു​ക​യി​ലേ​ക്കു നി​ര​ക്കു കു​റ​യ്ക്ക​ണ​മെ​ന്നും റീ ​ടെ​ൻ​ഡ​ർ ന​ട​ത്ത​ണ​മെ​ന്നും സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് 70 ശ​ത​മാ​നം ഹ​ജ്ജ് തീ​ർ​ഥാട​ക​രും യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത് ക​രി​പ്പൂ​രി​ൽ നി​ന്നാ​ണെ​ന്നി​രി​ക്കെ ഇ​വി​ടെ നി​ന്നു​ള്ള ഹ​ജ്ജ് യാ​ത്രാ നി​ര​ക്ക് ഇ​ര​ട്ടി​യാ​ക്കി​യ​തു വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തുന്നത്. ഇ​ത്ത​വ​ണ പ​തി​നാ​ലാ​യി​ര​ത്തോ​ളം തീ​ർ​ഥാട​ക​ർ ക​രി​പ്പൂ‍​ർ വ​ഴി യാ​ത്ര​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. യാ​ത്രാനി​ര​ക്കു കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പേ​ക്ഷ മാ​റ്റി ന​ൽ​കു​ക എ​ളു​പ്പ​മ​ല്ല, വ​ലി​യ ബാ​ധ്യ​ത​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും വി​മാ​ന ക​മ്പ​നി​ക​ളു​ടെ​യും ന​ട​പ​ടി യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ക. ക​രി​പ്പൂ‍​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചെ​റി​യ വി​മാ​ന​ങ്ങ​ളേ ഇ​റ​ങ്ങു​ന്നു​ള്ളൂ. ഇ​തു കാ​ര​ണ​മു​ള്ള അ​ധി​കച്ചെ​ല​വു…

Read More

‘മ​തി’​ൽ മ​റ​ന്ന് യു​ഡി​എ​ഫ്: വെ​ള്ള​യ​ടി​ച്ച ചു​വ​ര് ഇ​ട​ത് എം​പി​യു​ടെ സ​ഹോ​ദ​ര​ന്‍റേ​ത്; തി​രു​ത്തി​ക്കു​റി​ച്ച് എ​ൽ​ഡി​എ​ഫ്

 കോ​ട്ട​യം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി യുഡിഎഫ് ഘടകകക്ഷിയായ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​യ​ടി​ച്ച ചു​വ​രി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്- എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണ വാ​ച​കം എ​ഴു​തി. ഏ​റ്റു​മാ​നൂ​ർ തെ​ള്ള​കത്താണ് സംഭവം. പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ് പ്രവർത്തകർ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ മ​തി​ലി​ലാ​ണ് വെ​ള്ള​യ​ടി​ച്ച​ത്. തൊട്ടടുത്ത വീട്ടുമതിലിലാണ് യുഡിഎഫ് ചുവരെഴുത്ത് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചുവരെഴുതാൻ എത്തിയ പ്രവർത്തകർക്ക് മാറിപ്പോവുകയായിരുന്നു. ഇ​ക്കാ​ര്യം കേരള കോൺഗ്രസ്- എം പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​റി​ഞ്ഞ​ത്. ഇ​തോ​ടെ പ്രവർത്തകർ ‘ജോസഫിന്‍റെ കേരള കോൺഗ്രസ്’ ബുക്ക് ചെയ്ത ചു​വ​രി​ലെ​ഴു​തു​ക​യാ​യി​രു​ന്നു. ജോ​സ​ഫ് വി​ഭാ​ഗം ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. തോ​മ​സ് ചാ​ഴി​കാ​ട​ൻ ഇ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എന്നാൽ കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വീ​ണ്ടും പി​ള​രുകയും കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജോ​സ് കെ. ​മാ​ണി​യു​ടെ…

Read More

വീ​ഡി​യോ​കോ​ള്‍ ട്രാ​പ്പ്‌! കോ​ള്‍ എ​ടു​ത്താ​ല്‍ മ​റു​വ​ശ​ത്ത് ന​ഗ്ന​യാ​യ സ്ത്രീ; ​സ്ക്രീ​ൻ​ഷോ​ട്ട് വ​ല​യി​ൽ ഇ​ര​ക​ളെ​ക്കു​രു​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സൈ​ബ​ർ ലോ​ക​ത്ത് പ​ണം ത​ട്ടി​പ്പി​ന്‍റെ വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി പുറത്തുവ​രു​ന്നു. മോ​ഷ്ടാ​ക്ക​ൾ ഓ​രോ ദി​വ​സ​വും പു​തി​യ കെ​ണി​ക​ൾ വഒരുക്കിയാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​യി വി​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് പ​ണം ത​ട്ടി​പ്പ്. പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ കേ​ര​ളാ പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ത​ട്ടി​പ്പ് രീ​തി ഇ​ങ്ങ​നെ: അ​പ​ര​ചി​ത​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ കോ​ൾ ചെ​യ്യും. പെ​ട്ടെ​ന്ന് വീഡി​യോ കോ​ൾ വ​രു​മ്പോ​ൾ ആ​രാ​ണെ​ങ്കി​ലും കോ​ൾ എ​ടു​ക്കും. മ​റു​ത​ല​യ്ക്ക​ൽ ന​ഗ്ന​മാ​യി നി​ൽ​ക്കു​ന്ന സ്ത്രീ​യോ പു​രു​ഷ​നോ ആ​കും. വീഡി​യോ കോ​ളി​ൽ ന​മ്മു​ടെ മു​ഖം തെ​ളി​യു​ന്ന​തോ​ടെ അ​വ​ർ ഇ​ത് സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ക്കും. സ്‌​ക്രീ​ൻ​ഷോ​ട്ടി​ൽ നാം ​ന​ഗ്ന​രാ​യി നി​ൽ​ക്കു​ന്ന അ​പ​രി​ചി​ത​രു​മാ​യി വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തുപോ​ലെ​യാ​കും. ഈ ​സ്‌​ക്രീ​ൻ​ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പി​ന്നീ​ടു​ള്ള ബ്ലാ​ക്ക്‌​മെ​യി​ലിം​ഗ്. പോം​വ​ഴി എ​ന്ത്: സോ​ഷ്യ​ൽ മീ​ഡി​യ കോ​ൺ​ടാ​ക്ടുക​ളു​ടെ സ​മ​ഗ്ര​മാ​യ വി​ശ​ക​ല​ന​ത്തി​നുശേ​ഷ​മാ​ണ് ഇ​ത്ത​രം കോ​ളു​ക​ൾ വി​ളി​ക്കു​ന്ന​തെ​ന്ന് കേ​ര​ളാ പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. അ​തി​നാ​ൽ…

Read More

മ​രി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി പോ​ലീ​സും യു​വ​തി​യു​ടെ മാ​താ​വും ആ​യി​രി​ക്കും; പ്രണയ ബന്ധത്തിന്‍റെ പേരിൽ സ്റ്റേഷനിലേക്ക് നിരന്തരം വിളിപ്പിച്ചു: പോലീസിനെതിരേ വിഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ല്‍ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണം. നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​സി​താ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ്ര​ണ​യ ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ജാ​സി​തി​നെ നി​ര​ന്ത​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​മാ​യി​രു​ന്നു, പ​ക്ഷേ ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് പോ​ലും കേ​ള്‍​ക്കാ​ന്‍ പോ​ലീ​സു​കാ​ർ ത​യാ​റാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ഒ​രു വി​ഡി​യോ ചെ​യ്തു. പി​ന്നീ​ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മു​ഹ​മ്മ​ദ് ജാ​സി​തി​നെ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​ന്‍ ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും മ​രി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി നി​ല​മ്പൂ​ര്‍ പോ​ലീ​സും യു​വ​തി​യു​ടെ മാ​താ​വും ആ​യി​രി​ക്കും എ​ന്ന് വി​ഡി​യോ​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ത​ന്‍റെ ഫോ​ണി​ലെ ചി​ല രേ​ഖ​ക​ള്‍ പോ​ലീ​സ് ന​ശി​പ്പി​ച്ചെ​ന്നും യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ യു​വാ​വി​ന്‍റെ കു​ടും​ബം രം​ഗ​ത്തെ​ത്തി.

Read More

ഇത് ഫോട്ടോഷോപ്പെന്ന് വെറുക്കുന്നവർ പറയും: ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹത്തിൽ പങ്കെടുത്ത് പേളി മാണി; വൈറലായി ചിത്രങ്ങൾ

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ​യു​ടേ​യും ഗോ​പി​ക അ​നി​ലി​ന്‍റേ​യും വി​വാ​ഹം. നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രു​ടേ​യും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ പേ​ളി​മാ​ണി പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്. പേ​ളി​യു​ടെ ര​ണ്ടാ​മ​ത്ത ഡെ​ലി​വ​റി ക​ഴി​ഞ്ഞ​തി​നാ​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു സാ​ധി​ച്ചി​ല്ല. ആ ​വി​ഷ​മം മാ​റ്റു​ന്ന​തി​നാ​യി ഫോ​ട്ടോ​ഷാ​പ്പി​ൽ ക​ല്യാ​ണ​ത്തി​നു പ​ങ്കെ​ടു​ക്കു​ന്ന ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് പേളി. പോസ്റ്റ് വളരെവേഗം തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. നി​ങ്ങ​ൾ​ക്ക് ര​ണ്ടു പേ​ർ​ക്കും സ​ന്തോ​ഷ​ക​ര​മാ​യ വി​വാ​ഹ​ജീ​വി​തം ആ​ശം​സി​ക്കു​ന്നു. കു​ഞ്ഞ് ജ​നി​ച്ച് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​വാ​ഹ​ത്തി​ന് എ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. അ​ത് സൗ​ഹൃ​ദ​മാ​ണ് ഡാ. ​ഇ​ത് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത​താ​ണെ​ന്ന് വെ​റു​ക്കു​ന്ന​വ​ർ പ​റ​യു​മെ​ന്ന് എ​നി​ക്ക​റി​യാം. എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല പ​ക്ഷെ ക്ഷ​മി​ക്ക​ണം സാ​രി ധ​രി​ക്കാ​ൻ പ​റ്റി​യി​ല്ല. ഡി​യ​ർ ഗോ​പി​ക അ​നി​ൽ,…

Read More

പത്തുവർഷത്തെ പ്രണയത്തിനിടെ കാമുകന് സംശയം; ഐ​ടി ജീ​വ​ന​ക്കാ​രി​യെ വെ​ടി​വ​ച്ചു കൊ​ന്നു; യുവാവ് അ​റ​സ്റ്റി​ൽ

പൂ​നെ: ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ. ഹി​ഞ്ച​വാ​ഡി​യി​ലെ പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ വ​ന്ദ​ന ദ്വി​വേ​ദി (26) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ല​ഖ്‌​നൗ സ്വ​ദേ​ശി​യാ​യ ഋ​ഷ​ഭ് നി​ഗം ആ​ണ് മും​ബൈ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച പൂ​നെ ഹി​ഞ്ച​വാ​ഡി മേ​ഖ​ല​യി​ലെ ടൗ​ണ്‍ ഹൗ​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു വ​ന്ദ​ന​യെ വെ​ടി​വ​ച്ചു കൊ​ന്ന ശേ​ഷം ഋ​ഷ​ഭ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. പ​ത്തു വ​ര്‍​ഷ​മാ​യി ഋ​ഷ​ഭും വ​ന്ദ​ന​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും സ​മീ​പ​കാ​ല​ത്ത് വ​ന്ദ​ന​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ ഋ​ഷ​ഭി​നു സം​ശ​യം തോ​ന്നി​യ​തി​നാ​ല്‍ കൊ​ല്ല​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ്ര​തി പൂ​നെ​യി​ല്‍ എ​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇ​റ​ങ്ങി ഓ​ട​ടാ മ​ക്ക​ളെ… ഓ​ടു​ന്ന കോ​ർ​പ്പ​റേ​ഷ​ൻ വാ​നി​ൽ നി​ന്നും നാ​യ്ക്ക​ളെ തു​റ​ന്നു​വി​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ

മനു​ഷ്യ​രു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് നാ​യ്ക്ക​ൾ. ത​ങ്ങ​ളു​ടെ അ​രു​മ​യാ​യ നാ​യ്ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ ആ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. നാ​യ്ക്ക​ൾ​ക്ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്യാ​നാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ര​വ​ധി പേ​ജു​ക​ളും ഉ​ണ്ട്. എ​ന്നാ​ൽ നാ​യ്ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ വാ​നി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന നാ​യ​ക​ളെ ന​ടു​റോ​ഡി​ൽ തു​റ​ന്നു​വി​ടു​ന്ന വീ​ഡി​യോ​യാ​ണി​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​നി​ൽ നി​ന്നാ​ണ് പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ നാ​യ​ക​ളെ തു​റ​ന്നു​വി​ട്ട​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ‌ വൈ​റ​ലാ​വു​ക​യാ​ണ്. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ആ​ഗ്ര മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ വാ​നി​ൽ നി​ന്നാ​ണ് നാ​യ​ക​ളെ ഇ​റ​ക്കി വി​ട്ട​ത്. കൃ​ത്യ​മാ​യി എ​വി​ടെ​ ഇ​ത് ന​ട​ന്നൂ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. എ​ട്ടോ പ​ത്തോ നാ​യ്ക്ക​ളാ​ണ് വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് ബൈ​ക്ക് ബാ​ല​ൻ​സ് ചെ​യ്തു​കൊ​ണ്ട് വാ​നി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന നായ്ക്കളെ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി വി​ടു​ന്ന​ത്…

Read More

ചു​ങ്ക​പ്പാ​റ​യി​ല്‍ യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും

ചു​ങ്ക​പ്പാ​റ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നി​ല്‍ യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും. ചു​ങ്ക​പ്പാ​റ – കോ​ട്ടാ​ങ്ങ​ല്‍ (സി​കെ) റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും യാ​ത്രാ ബു​ദ്ധി​മു​ട്ടും, പൊ​ടി​ശ​ല്യ​വും പ​രി​ഹ​രി​ക്കു​ക, ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി കാ​ട്ടു​ന്ന​തി​നാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മം. ചെ​യ​ര്‍​മാ​ന്‍ സ​ക്കി​ര്‍ ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചു​ങ്ക​പ്പാ​റ​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ക​ണ്‍​വീ​ന​ര്‍ ഒ. ​എ​ന്‍.​സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ്. നേ​താ​ക്ക​ളാ​യ എം.​കെ.​എം. ഹ​നി​ഫ , ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, അ​സീ​സ് ചു​ങ്ക​പ്പാ​റ, ജോ​യി ജോ​ണ്‍, ജ​യിം​സ് മ​ണ​പ്ലാ​ക്ക​ല്‍, സ​ലിം ഓ​ലി​ക്ക​പ്ലാ​വി​ല്‍, സു​ജി​ത്ത് പു​ത്ത​ന്‍ പു​ര​യ്ക്ക​ല്‍, സ​ലാം പ​ള്ളി​ക്ക​ല്‍, അ​ബ്ദു​ള്‍ അ​സീ​സ്, മ​നു വാ​യ്പൂ​ര് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

പി. ​ബാ​ല​ച​ന്ദ്ര​ൻ  എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി ഉ​റ​പ്പാ​യി;  ശാ​സ​ന മ​തി​യെ​ന്നും പോ​രെ​ന്നും ര​ണ്ട​ഭി​പ്രാ​യ​ങ്ങ​ൾ

തൃ​ശൂ​ർ: രാമായണത്തിലെ സീതാ രാ​മ​ല​ക്ഷ്മ​ണന്മാ​ർ​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശ​ത്തോ​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സിപിഐ നേതാവ് പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ​ക്കെ​തി​രേ ന​ട​പ​ടി ഉ​റ​പ്പാ​യി. അതേസമയം, എം​എ​ൽ​എ​ക്കെ​തി​രെ എ​ന്തു ന​ട​പ​ടി വേ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് സി​പി​ഐ​ക്കു​ള്ളി​ൽ ഭി​ന്നാ​ഭി​പ്രാ​യം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. 31ന് ​ചേ​രു​ന്ന ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന എം​എ​ൽ​എ​യെ പ​തി​വ് ക​മ്യൂ​ണി​സ്റ്റ് ചി​ട്ട​വ​ട്ടം​പോ​ലെ ശാ​സ​ന മാ​ത്രം​ന​ൽ​കി പ്ര​ശ്നം ഒ​തു​ക്ക​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ പാർട്ടിക്കു പൊ​തു​സ​മൂ​ഹ അ​വ​മ​തി​യുണ്ടാക്കിയ ബാ​ല​ച​ന്ദ്ര​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നു മ​റ്റൊ​രു​വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്തു വ​ലി​യ കു​റ്റം ചെ​യ്താ​ലും എ​ല്ലാം ശാ​സ​ന​യി​ൽ ഒ​തു​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ ന​യം സി​പി​ഐ​ക്ക് ചേ​ർ​ന്ന​ത​ല്ല എ​ന്ന അ​ഭി​പ്രാ​യ​മാ​ണ് മ​റ്റൊ​ന്ന്. തെ​റ്റു​ചെ​യ്ത​വ​ർ മു​ഖം നോ​ക്കാ​തെ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ചി​ല നേ​താ​ക്ക​ൾ ഓ​ർ​മി​പ്പി​ക്കുന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 31ന് ​ചേ​രു​ന്ന സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ബാ​ല​ച​ന്ദ്ര​ന് നി​ർ​ണാ​യ​ക​മാ​കും. എം​എ​ൽ​എ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്താ​ലും ഇ​ല്ലെ​ങ്കി​ലും അ​ത്…

Read More