കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് പുതുക്കി നല്കി. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ഈടാക്കിയാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ നടപടി. റവന്യു റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫീസില്‍ അടച്ചു. പാര്ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018 ലാണ് പാര്‍ക്ക് അടച്ചത്. അതിന് മുമ്പ് രണ്ട് വര്‍ഷത്തോളം പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ കോടതിയെ അറിയിച്ചതനുസരിച്ചാണെങ്കില്‍ അത്രയും കാലം പാര്‍ക്ക് പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെയെന്ന് വ്യക്തമായികഴിഞ്ഞു. ലൈസന്‍സിന് അപേക്ഷിച്ചു, അപേക്ഷയില്‍ പിഴവ് കണ്ടെത്തി, ഇതോടെ തിരുത്തി അപേക്ഷ നല്കാന് നിര്‍ദേശിച്ചു എന്നാണ് പഞ്ചായത്ത് അധികൃതര്‍ കോടതിയെ അറിയിച്ചത്.
Read MoreDay: February 8, 2024
ലോക്സഭാ തെരഞ്ഞെടുപ്പ്; സുധാകരനു പകരം കണ്ണൂരിൽ ആര്? ജയന്ത്, ഷമ, റിജിൽ, അമൃത പരിഗണനയിൽ
കണ്ണൂർ: കണ്ണൂർ എംപിയും കെപിസിസി പ്രസിഡന്റുമായ കെ. സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം കോൺഗ്രസിൽ ഊർജിതമായി. കണ്ണൂർ സീറ്റിനായി ലിസ്റ്റിലുള്ളവരുടെ പേരിൽ എഐസിസിയുടെ പ്രത്യേക സംഘത്തിന്റെ പരിശോധന തുടങ്ങി. കെപിസിസി നല്കിയ ലിസ്റ്റിലാണ് ജയസാധ്യത പരിഗണിച്ചുള്ള പരിശോധന നടക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനായ കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ. ജയന്തിന്റെ പേര് ലിസ്റ്റിലുണ്ടെങ്കിലും ജയന്ത് വരുന്നതിലുള്ള എതിർപ്പ് ഗ്രൂപ്പ് ഭേദമന്യേ കണ്ണൂരിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. 2018 ജൂണിൽ ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തെ പരസ്യമായി എതിർത്ത് ജയന്ത് പത്രസമ്മേളനം നടത്തിയിരുന്നു. രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യകക്ഷികൾക്ക് കോൺഗ്രസ് സ്വയം തീറെഴുതുന്നുവെന്നും പ്രീണന രാഷ്ട്രീയം പിന്തുടരുന്നുവെന്നുമുള്ള വിമർശനം അന്ന് ജയന്ത് ഉയർത്തുകയുണ്ടായി. പിന്നീട് നടന്ന മൂന്ന്…
Read Moreമനുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു; പങ്കാളിയായ ജെബിന് ആശുപത്രിയിൽ അന്തിമോപചാരം അർപ്പിക്കാൻ അനുമതി
കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റെടുത്തത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പോലീസിനു കൈമാറും. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. വീട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുൻപായി മനുവിന്റെ പങ്കാളിയായ മുണ്ടക്കയം സ്വദേശി ജെബിന് കളമശേരി മെഡിക്കൽ കോളജിൽവച്ച് അന്തിമോപചാരം അർപ്പിക്കാൻ കോടതി അനുമതി നൽകി. അതേസമയം, മൃതദേഹത്തെ അനുഗമിക്കാൻ അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും മനുവിന്റെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ ജെബിന് ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കളമശേരിയിലെ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മനുവിന് പരിക്കേൽക്കുന്നത്. ഫോൺ ചെയ്യുന്നതിനായി ടെറസിലേക്കു പോയ മനു കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…
Read Moreഎന്നെ പ്രേമിച്ച് ഫെയ്മസാകണമെന്ന് അവൻ ചിന്തിച്ചിട്ടില്ല: അശ്വിനോട് നേരത്തെ പ്രണയമുണ്ടായിരുന്നെന്ന് ദിയ കൃഷ്ണ
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പ്രെപ്പോസൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിയയുടെ യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും ആരാധകർക്ക് പരിചിതനായ സുഹൃത്ത് അശ്വിനാണ് സർപ്രൈസായി ദിയയോട് പ്രണയാഭ്യർഥന നടത്തിയത്. എന്നാൽ തങ്ങളുടെ പ്രെപ്പോസൽ വീഡിയോയെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദിയ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് സാലറി ഹൈക്ക് കിട്ടി, അതിന്റെ പാർട്ടി എന്നു പറഞ്ഞാണ് അശ്വിൻ വിളിച്ചത്. ക്രീം നിറത്തിലുള്ള വസ്ത്രമാണ് തീം എന്നും ദിയ പറഞ്ഞു. ആദ്യം ഹോട്ടലിൽ വന്നപ്പോൾ തന്നെ ഡെക്കറേഷൻ താൻ കണ്ടിരുന്നു. എനിക്കുള്ളതാണോ എന്ന് സംശയമുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ സുഹൃത്തുക്കൾ ചിരിക്കുകയും കൂടി ചെയ്തപ്പോൾ ഞാൻ എക്സൈറ്റഡായി. കണ്ണെല്ലാം കെട്ടിയപ്പോൾ പ്രെപ്പോസ് ചെയ്യാൻ തന്നാണെന്ന് തോന്നി. യെസ് പറയാൻ ഞാൻ റെഡിയായിരുന്നു. അങ്ങനെ കണ്ണ് തുറന്നു. എന്നാൽ എന്റെ…
Read Moreട്രെയിൻ യാത്രികയുടെ മാല കവർന്ന് കള്ളൻ ഓടിപ്പോയി; സ്വർണം പണയംവച്ച്, ഭക്ഷണവും കഴിച്ച്, പച്ചക്കറിയും വാങ്ങിയെത്തിയ കള്ളനെ മൂന്നു മണിക്കൂറിനുള്ളിൽ പൊക്കി പോലീസ്…
ആലുവ: ട്രെയിനിൽ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന വൃദ്ധയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) മണിക്കൂറുകൾക്കകം പിടികൂടി. കോട്ടയം-നിലമ്പൂർ ട്രെയിൻ ആലുവ സ്റ്റേഷൻ വിടുന്നതിനിടെയിൽ ഇന്നലെ രാവിലെ 7.50നാണ് സംഭവം. സംഭവം നടന്നത്. ആലുവ കുന്നത്തേരി എസ്എൻഡിപി റോഡിൽ മോളത്ത് പറമ്പിൽ ജിബിൻ ഗോപാലകൃഷ്ണൻ (36)നെയാണ് തായിക്കാട്ടുകര മാന്ത്രക്കൽ ഭാഗത്തുനിന്നും പിടികൂടിയത്. ആലുവ ആർപിഎഫ് ഇൻസ്പെക്ടർ മനോജ്കുമാർ ഒതോയത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിന്തുടർന്ന് വലയിലാക്കിയത്. നിലമ്പൂരിലേക്ക് പോകുന്ന മുൻഭാഗത്തെ ജനറൽ കമ്പാർട്ടുമെന്റിൽ ഇരുന്നിരുന്ന കോട്ടയം വെള്ളൂർ മാവെല്ലൂർ നമയത്ത് ദേശം എസ് സ്ക്വയറിൽ ശ്യാമള (70)യുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്. ആലുവ സ്റ്റേഷൻ വിടുന്നതിനിടെ മൂന്നാം നമ്പർ പ്ളാറ്റ് ഫോമിൽ നിന്ന പ്രതി ചാടി കയറി മാല പൊട്ടിച്ച് ചാടി ഇറങ്ങുകയാണ് ചെയ്തത്. ശ്യാമള ബഹളം വെച്ചപ്പോൾ സഹയാത്രികർ…
Read More“ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി” കോഴിക്കോട് എന്‍ഐടിയില്‍ എസ്എഫ്ഐ ബാനര്‍
കോഴിക്കോട്: ഗോഡ്സേയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എന്‍ഐടി പ്രഫ.ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോഴിക്കോട് എന്‍ഐടിയില്‍ ബാനറുമായി എസ്എഫ്ഐ. ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്നാണ് ബാനറിലുള്ളത്.എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് ബാനര്‍.ഷൈജ ആണ്ടവനെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് സ്റ്റുഡന്റ് അഫയേഴ്സ് കൗണ്‍സിലും എന്‍ഐടി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. “ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്ന കുറിപ്പോടെ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന് കമന്റ ചെയ്തത്.
Read Moreഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് ക്രൂരമർദനം; വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാപ്പാന്മാർക്ക് സസ്പെൻഷൻ
തൃശൂര്‍: ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനകളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാപ്പാന്മാര്ക്ക് സസ്പെൻഷൻ. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ജയലളിത നടയ്ക്കിരുത്തിയ ആനയാണ് കൃഷ്ണ. ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായത്. മൂന്നു ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഒറ്റ ആനയെ തല്ലുന്നു എന്നപേരിലാണ് മര്‍ദനത്തിന്റെ വീഡിയോ പ്രചരിച്ചത്. വീഡിയോയിൽ കൃഷ്ണ, കേശവന് കുട്ടി എന്നീ ആനകളെ ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടുവന്നതിന് പിന്നാലെ അടിക്കുന്നതാണ് കാണിക്കുന്നത്. കുളിക്കാനായി ആന കിടക്കാത്തതിനായിരുന്നു മർദനം. കേശവന് കുട്ടിയെ തല്ലി എഴുനേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെ ദൃശ്യം കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ്. സംഭവത്തിൽ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദേശം നല്കി. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട്…
Read Moreകെഎസ്ആർടിസി ബസില്‍ യുവതിയെ അപമാനിക്കാൻ ശ്രമം; അറുപതുകാരൻ പോലീസ് പിടിയിൽ
പേരൂര്‍ക്കട: കെഎസ്ആർടിസി ബസില്‍ യുവതിയെ അപമാനിച്ചയാളെ തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. കാരക്കോണം കടയറ പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടി (60) ആണ് അറസ്റ്റിലായത്. സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 26-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ തമ്പാനൂരില്‍ വച്ച് പ്രതി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നും ശരീരത്തില്‍ പിടിച്ചുവെന്നുമുള്ള പരാതിയിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreബ്യൂട്ടിപാർലർ വ്യാജലഹരിക്കേസ്; നാരായണദാസ് ഹണിട്രാപ്പ് കേസിൽ പ്രതിയെന്ന് പോലീസ്; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്
തൃശൂർ: ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട എറണാകുളം സ്വദേശി നാരായണദാസ് മുൻപ് ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്ന് പോലീസ്. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകൾ ധരിച്ച് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യപ്രതിയാണത്രെ ഇയാൾ. ഹണിട്രാപ്പ് കേസിൽ ഇയാളുടെ കൂട്ടാളിയും കൂട്ടുപ്രതിയുമായ സായ്ശങ്കർ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ്. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്വ്യാജലഹരിമരുന്നു കേസിൽ ബ്യൂട്ടിപാർലർ ഉടമയെക്കുറിച്ച് എക്സൈസിന് വ്യാജവിവരം നൽകിയ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെക്കുറിച്ച് വിശദവിവരങ്ങളും ഇയാളുടെ പഴയ കേസ് വിശദാംശങ്ങളും ശേഖരിച്ച അന്വേഷണസംഘം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ആരൊക്കെയാണ് ഈ ഗൂഢാലോചനയുടെ പിന്നിലെന്ന കാര്യമാണ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഷീലയുടെ അടുത്ത ബന്ധുക്കൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണസംഘം ഉറച്ചുവിശ്വസിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകളിലേക്ക് അന്വേഷണസംഘം ഇനിയുമെത്തിയിട്ടില്ല.…
Read More‘നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി’; അൻപതാം ദിന സന്തോഷവുമായി താരരാജാവ് മോഹൻലാൽ
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തിളങ്ങിയ ചിത്രമാണ് ‘നേര്’. ചിത്രം ഇപ്പോൾ അൻപത് ദിവസങ്ങൾ പൂർത്തിയാക്കിരിക്കുകയാണ്. താരരാജാവ് മോഹൻലാൽ ആണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ‘വിജയകരമായ 50-ാം ദിവസം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമായി നേരിന് ലഭിച്ച സ്വീകരണത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്’, എന്നാണ് മോഹൻലാൽ കുറിച്ചത്. അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയ നേരിന്റെ പുതിയ പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തിട്ടുണ്ട്. ‘നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും ഇപ്പോഴും ചില തിയറ്ററുകളിൽ നേര് പ്രദർശനം തുടരുകയാണ്. 2023 ഡിസംബർ 21നാണ് മോഹൻലാൽ ചിത്രം തിയറ്ററിൽ എത്തിയത്. അനശ്വര രാജൻ, പ്രിയാമണി, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 100 കോടി ബിസിനസ് നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം 100 കോടി അടിച്ച…
Read More