ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതോടെ നവാസ് ഷരീഫിന്റെ പിഎംഎൽ-എന്നും ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിയും ചേർന്ന് സർക്കാർ രൂപീകണത്തിനു വഴിതെളിഞ്ഞു. നവാസ് നാലാംവട്ടം പ്രധാനമന്ത്രിയാകുമെന്നാണു സൂചനകൾ. ഏറ്റവും കൂടുതൽ സീറ്റ് നേടിയെങ്കിലും സർക്കാർ രൂപീകരണത്തിനില്ലെന്നു പിടിഐ നേതാവ് ഗോഹർ അലി ഖാൻ ഇന്നലെ അറിയിക്കുകയായിരുന്നു. നവാസിന്റെയും ബിലാവലിന്റെയും പാർട്ടി നേതാക്കൾ സഖ്യകക്ഷി സർക്കാരിനുള്ള ചർച്ചകൾ ഊർജിതമാക്കിയിട്ടുണ്ട്. അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച അവകാശവാദങ്ങളും തർക്കങ്ങളും പറഞ്ഞുതീർക്കുകയാണു ലക്ഷ്യം. നവാസിനു പ്രധാനമന്ത്രിപദം നല്കുന്ന ഫോർമുല സജീവമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ബിലാവലിന്റെ പിപിപിക്ക് പ്രസിഡന്റ് പദവിയും എംക്യുഎം-പി പോലുള്ള ചെറുകിട പാർട്ടികൾക്ക് സ്പീക്കർപദവിയും ലഭിക്കാം. അഞ്ചുവർഷ ഭരണത്തിലെ ആദ്യ മൂന്നു വർഷം നവാസും പിന്നീട് ബിലാവലും പ്രധാനമന്ത്രിയാകുന്ന മറ്റൊരു ഫോർമുലയും ചർച്ചകളിൽ സജീവമാണ്. ഇതിനിടെ ഇമ്രാൻ പക്ഷക്കാരനടക്കം ആറു സ്വതന്ത്രർ നവാസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ…
Read MoreDay: February 13, 2024
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് നാണംകെട്ട തോൽവി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഹോം ഗ്രൗണ്ടിൽ നാണംകെട്ട തോൽവി. ഐഎസ്എല്ലിലെ കന്നിക്കാരായ പഞ്ചാബ് എഫ്സിയോട് 3-1നാണ് കേരള ബ്ലാസ്റ്റേഴ്സ് തകർന്നു വീണത്. തോൽവി ഇരന്നുവാങ്ങുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിൽ കാഴ്ചവച്ചത് എന്നതാണ് വാസ്തവം. ഒരു ഗോളിന്റെ ലീഡ് നേടിയശേഷമാണ് മൂന്ന് എണ്ണം തിരികെ വാങ്ങി ബ്ലാസ്റ്റേഴ്സ് കൊന്പുകുത്തിയത്. വിൽമർ ജോർദാൻ ഗില്ലിന്റെ ഇരട്ട ഗോൾ നേട്ടം പഞ്ചാബിന് കരുത്തായി. 42, 61 മിനിറ്റുകളിലായിരുന്നു വിൽമറിന്റെ ഗോളുകൾ. 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൂക്ക മജസീൻ പഞ്ചാബിന്റെ ജയം ആധികാരികമാക്കി. ഫ്രെഡി ലാൽമാവ്മ ബോക്സിനുള്ളിൽ ഹാൻഡ് വരുത്തിയതിനായിരുന്നു റഫറി ബ്ലാസ്റ്റേഴ്സിന് എതിരേ പെനാൽറ്റി വിധിച്ചത്. ബ്ലാസ്റ്റ് ഇല്ല പേരിൽ മാത്രം ബ്ലാസ്റ്റുമായാണ് ഇന്നലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മൈതാനംവിട്ടത്. നിർഭാഗ്യവശാൽ പഞ്ചാബിന്റെ ചില ഗോൾ ശ്രമങ്ങൾ ലക്ഷ്യം…
Read Moreകേരളത്തിൽ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്കു മാത്രം; സപ്ലൈകോയെ മാവേലിസ്റ്റോറാക്കി മാവേലിയെ പറയിക്കരുതെന്ന പരിഹാസവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: സപ്ലൈകോയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷത്തുനിന്നു ഷാഫി പറമ്പിലാണ് വിഷയം അവതരിപ്പിച്ചത്. സപ്ലൈകോയെ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സഭയെ അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി താൽകാലികമാണ്. ഈ മേഖലയിലേക്ക് കുത്തകകൾ വരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം ഇതിൽ വീണു പോകരുതെന്നും ഭക്ഷ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷമല്ല സപ്ലൈകോയെ തകർക്കുന്നതെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. ധനവകുപ്പിനെതിരേ സംസാരിക്കാൻ മന്ത്രി പ്രതിപക്ഷത്തിനോടൊപ്പം നിൽക്കണമെന്നും ഷാഫി പറഞ്ഞു. സപ്ലൈകോ സ്റ്റോറുകൾക്ക് മാവേലി സ്റ്റോർ എന്ന് പേരിട്ട് മാവേലിയെ വെറുതെ പറയിക്കരുതെന്നും ഷാഫി പരിഹസിച്ചു. കടുത്ത പ്രതിസന്ധിയിലൂടെയാണ് സപ്ലൈകോ കടന്നു പോകുന്നതെന്നും കേരളത്തിൽ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും ഷാഫി പറഞ്ഞു.
Read Moreബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ഒളിമ്പിക്സിന്
പാരീസ്: ഒളിന്പിക്സ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ബ്രസീലിനു 2024 പാരീസ് എഡിഷനിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയോട് 1-0നു ബ്രസീൽ പരാജയപ്പെട്ടു. അണ്ടർ 23 ടീമാണ് ഒളിന്പിക്സ് യോഗ്യതാ റൗണ്ടിൽ പോരാടുന്നത്. 2004നുശേഷം ആദ്യമായാണ് ബ്രസീൽ ഇല്ലാതെ ഒളിന്പിക്സ് ഫുട്ബോൾ അരങ്ങേറുക. കഴിഞ്ഞ നാല് ഒളിന്പിക്സിലും ബ്രസീലിനായിരുന്നു സ്വർണം. അർജന്റീന ഇതുവരെ രണ്ട് പ്രാവശ്യം (2004, 2008) ഒളിന്പിക് ചാന്പ്യന്മാരായിട്ടുണ്ട്.
Read Moreഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് ദത്താജി റാവു ഗെയ്ക്വാദ് അന്തരിച്ചു
അഹമ്മദാബാദ്: മുതിര്‍ന്ന ക്രിക്കറ്റ് താരം ദത്താജി റാവു ഗെയ്ക്വാദ് (96) വഡോദരയില്‍ അന്തരിച്ചു. 1959 ലെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകനായിരുന്നു. 11 ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 1952-53-ല്‍ വെസ്റ്റ് ഇന്‍ഡീസിലും 1952-ലും 1959-ലും ഇംഗ്ലണ്ടിലും പര്യടനം നടത്തി. ലെഗ് സ്പിന്‍ ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ 110 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദ് മകനാണ്.
Read Moreഗതാഗത നിയമം ലംഘിച്ചത് 350 വട്ടം; സ്കൂട്ടർ യാത്രികന് പിഴ 3.2 ലക്ഷം
ബംഗളൂരു: 350 വട്ടം ഗതാഗത നിയമം ലംഘിച്ചതിന് അടക്കേണ്ടത് 3.2 ലക്ഷം രൂപ പിഴ. ബംഗളൂരുവിലെ സുധാമനഗർ സ്വദേശി വെങ്കട്ടരാമനാണ് ഗതാഗത നിയമം പലവട്ടം ലംഘിച്ചതിനെ തുടർന്ന് പിഴ ചുമത്തപ്പെട്ടത്. ഈ പിഴതുക അടച്ചില്ലെങ്കിൽ വെങ്കിട്ടരാമനെതിരേ എഫ്ഐആർ ഫയൽ ചെയ്യുന്നതാണ്. എന്നാൽ തനിക്ക് ഇത്രയും വലിയ തുക അടയ്ക്കാനാവില്ലെന്നും പകരം തന്റെ സ്കൂട്ടർ കൊണ്ടുപോയ്ക്കൊള്ളാനുമാണ് വെങ്കട്ടരാമൻ പോലീസിനോട് പറഞ്ഞത്. ടൂവീലർ മാർക്കറ്റിൽ 30,000 രൂപ മാത്രം വിലമതിക്കുന്ന ടൂവീലറാണ് ഇയാളുടേത്. വെങ്കട്ടരാമന്റെ ടൂവീലർ എല്ലാ ദിവസവും ഗതാഗത നിയമം ലംഘിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുക, സിഗ്നൽ തെറ്റിക്കുക, വണ്ടി ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, വൺവേ തെറ്റിച്ച് ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് വെങ്കട്ടരാമൻ നടത്തിയത്. പിഴക്കുടിശികയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാളുടെ തുടരെയുള്ള നിയമലംഘനങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സ്കൂട്ടറിന്റെ രജിസ്ട്രേഷൻ വിവരങ്ങളിൽ നിന്ന് വിലാസം…
Read Moreപ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; അറുപത്തിയൊന്നുകാരൻ പോലീസ് പിടിയിൽ
ചങ്ങനാശേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി പള്ളി ഭാഗത്ത് തുണ്ടിപ്പറമ്പില്‍ ഗിരിജപ്പ(61)നെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreനല്ല കരുതൽ വേണം; ചേർത്തലയിൽ ആഫ്രിക്കൻ പന്നിപ്പനി; 18 പന്നികളെ ഇലക്ട്രിക് ഷോക്കിലൂടെ കൊന്നു; 10 കിലോമീറ്റര്‍ പരിധിയിൽ നിരീക്ഷണം
ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്കരിച്ചു. രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍ കേന്ദ്രത്തിലെയും സമീപത്തെ വളര്ത്തുകേന്ദ്രത്തിലെയും 18 പന്നികളെയാണ് പ്രത്യേക സംഘം ഇലക്ട്രിക് ഷോക്ക് നല്കി കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്. മൂന്നു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃഗസംരക്ഷണവകുപ്പില്നിന്നും പ്രത്യേക പരിശീലനം ലഭിച്ച ഡോ.ജോമോന്, ഡോ. എഡിസണ്, ഡോ. സംഗീത്, ഡോ. അനുരാജ്, ഡോ. മുഹമ്മദ് ഷിഹാബ്, ഡോ. റാണി ഭരതന് ലൈഫ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍മാരായ ജയപ്രകാശ്, സഞ്ജീവന്, അഭിലാഷ്, ജിജിതോമസ്, സുജിമോന്‍ തുടങ്ങിയവരാണ് പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് നടപടികള്‍ ക്രമീകരിച്ചത്. ജില്ലാ ഓഫീസര്‍ ഡോ. സജീവ് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിമല്‍ സേവ്യര്‍, ഡോ.വൈശാഖ് മോഹന്‍ എന്നിവരും സ്ഥലത്തെത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ശശികലയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തും രംഗത്തുണ്ടായിരുന്നു. രണ്ടു…
Read Moreദേവതയെപ്പോലെ… പുത്തൻ ലുക്കിൽ ആരാധകരുടെ മനം കവർന്ന് ഹണിറോസ്
മലയാളികളുടെ മനസിൽ ഉദ്ഘാടനങ്ങളിലൂടെ ഇടംനേടിയ താരമാണ് ഹണിറോസ്. വ്യത്യസ്തമായ ലുക്കിലാണ് താരം ഉദ്ഘാടന വേദികളിലെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ ഹണിറോസിന്റെ ചിത്രങ്ങൾ ഞൊടിയിടകൊണ്ടാണ് വൈറലാകുന്നതും. ഇപ്പോഴിതാ താരം ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് എത്തിയിരിക്കുന്നത്. ബ്രാലെറ്റും പാവാടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ ദേവതയെപോലെയുണ്ടെന്നും അപ്സരസാണെന്നുമൊക്കെയാണ് ആരാധകർ കമന്റ് ചെയ്തിരിക്കുത്. ഹണിറോസിന്റെ പുത്തൻ മേക്കോവർ ലുക്കും സോഷ്യൽ മീഡിയയിലെ സംസാര വിഷയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
Read Moreകർഷകർക്ക് ഒരു ആശ്വാസ വാർത്ത; ഓരുവെള്ളത്തില്നിന്നു നെല്‍ച്ചെടികളെ സംരക്ഷിക്കാന്‍ പുതുമാര്‍ഗവുമായി എസ്ഡി കോളജ്
ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍കൃഷി നേരിടുന്ന പ്രധാന വെല്ലുവിളിയായാണ് ഓരുവെള്ളത്തിന്റെ കടന്നുകയറ്റം. ഈ പ്രശ്നത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ ഗവേഷണഫലവുമായി ആലപ്പുഴ എസ് ഡി കോളജ് രംഗത്തെത്തി. ഉപ്പിന്റെ സാന്നിധ്യത്തെ പ്രതിരോധിച്ചുവളരാന്കഴിയുന്ന നെല്ലിനമാണ് പൊക്കാളി. ഈ നെല്ലിനം വളരുന്ന പാടശേഖരത്തെ മണ്ണില്‍നിന്നു കണ്ടെത്തിയ ബാക്ടീരിയയെ ഉപയോഗിച്ചുള്ള പരീക്ഷണമാണ് വിജയകരമായി കോളജ് പൂര്‍ത്തിയാക്കിയത്. കോളജിലെ ബോട്ടണിവിഭാഗം ഗവേഷകയായ ടി.എസ്. രേഷ്മയും വകുപ്പ് മേധാവി സി. ദിലീപും ചേര്‍ന്നാണ് പരീക്ഷണം വിയകരമായി പൂര്‍ത്തീകരിച്ചത്. ജേണല്‍ ഓഫ് അഗ്രോണമി ആന്‍ഡ് ക്രോപ് സയന്‍സ് എന്ന മാസികയില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്യൂഡോമൊണാസ് തായ്വാനെന്സിസ് എന്ന ഈ ബാക്ടീരിയ ഉപയോഗിച്ചു നെല്‍ച്ചെടികളില്‍ ലവണത്തിനെതിരായ ആര്‍ജിതപ്രതിരോധശേഷി ലഭ്യമാക്കുന്നതാണ് പരീക്ഷണം. കേരളത്തില്‍ പൊക്കാളി കൃഷി ചെയ്യുന്ന പാടത്തുനിന്ന് ഈ ഇനം ബാക്ടീരിയയെ കണ്ടെത്തുന്നതും ആദ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.
Read More