ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച​ത് 350 വ​ട്ടം; സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പി​ഴ 3.2 ല​ക്ഷം

ബം​ഗ​ളൂ​രു: 350 വ​ട്ടം ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച​തി​ന് അ​ട​ക്കേ​ണ്ട​ത് 3.2 ല​ക്ഷം രൂ​പ പി​ഴ. ബം​ഗ​ളൂ​രു​വി​ലെ സു​ധാ​മ​ന​ഗ​ർ സ്വ​ദേ​ശി വെ​ങ്ക​ട്ട​രാ​മ​നാ​ണ് ഗ​താ​ഗ​ത നി​യ​മം പ​ല​വ​ട്ടം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ഴ ചു​മ​ത്ത​പ്പെ​ട്ട​ത്. ഈ ​പി​ഴ​തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്യു​ന്ന​താ​ണ്.

എ​ന്നാ​ൽ ത​നി​ക്ക് ഇ​ത്ര​യും വ​ലി​യ തു​ക അ​ട​യ്ക്കാ​നാ​വി​ല്ലെ​ന്നും പ​ക​രം ത​ന്‍റെ സ്കൂ​ട്ട​ർ കൊ​ണ്ടു​പോ​യ്ക്കൊ​ള്ളാ​നു​മാ​ണ് വെ​ങ്ക​ട്ട​രാ​മ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ടൂ​വീ​ല​ർ മാ​ർ​ക്ക​റ്റി​ൽ 30,000 രൂ​പ മാ​ത്രം വി​ല​മ​തി​ക്കു​ന്ന ടൂ​വീ​ല​റാ​ണ് ഇയാളുടേത്.

വെ​ങ്ക​ട്ട​രാ​മ​ന്‍റെ ടൂ​വീ​ല​ർ എ​ല്ലാ ദി​വ​സ​വും ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ സ്കൂ​ട്ട​ർ ഓ​ടി​ക്കു​ക, സി​ഗ്ന​ൽ തെ​റ്റി​ക്കു​ക, വ​ണ്ടി ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക, വ​ൺ​വേ തെ​റ്റി​ച്ച് ഓ​ടി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് വെ​ങ്ക​ട്ട​രാ​മ​ൻ ന​ട​ത്തിയത്.

പി​ഴ​ക്കു​ടി​ശി​ക​യു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ തു​ട​രെയുള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. സ്കൂ​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ലാ​സം ക​ണ്ടു​പി​ടി​ച്ചാ​ണ് ട്രോ​ഫി​ക് പോ​ലീ​സ് വെ​ങ്ക​ട്ട​രാ​മ​നെ ക​ണ്ടെ​ത്തി​യ​ത്.

 

 

 

 

Related posts

Leave a Comment