ഇടുക്കി: ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടിയെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വൈകുന്നേരം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാൽ വീട്ടിലെത്തിയ ശേഷം കുട്ടി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെങ്കിലും പിന്നെയും ഛർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ വീണ്ടും ചികിത്സയ്ക്കായി എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. മുത്തച്ഛനോടൊപ്പം ഇന്നലെ പകൽ സമയത്ത് കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടി ഛർദിക്കുന്നത്. അതേസമയം, മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പീരുമേട് താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.…
Read MoreDay: February 14, 2024
അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; ദമ്പതികൾ മരിച്ചത് വെടിയേറ്റ്; കുട്ടികളുടെ മരണകാരണം അവ്യക്തം
കാലിഫോർണിയ: കൊല്ലം സ്വദേശികളായ നാലംഗ മലയാളി കുടുംബത്തെ അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. കൊല്ലം ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. വെടിയേറ്റാണ് ആനന്ദ് സുജിത്തും ഭാര്യയും കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾക്കരുകിൽനിന്ന് പിസ്റ്റൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശുചിമുറിയിൽനിന്നാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. മക്കളുടെ മരണകാരണം അവ്യക്തം. ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
Read Moreഅവിടെ ആരെങ്കിലും മൂത്രം ഒഴിച്ചിട്ടുണ്ടാവില്ലേ? മഞ്ഞ് മലയിൽ നിന്നൊരു ചൂട് ചായ; വൈറൽ വീഡിയോയ്ക്ക് താഴെ സംശയങ്ങളുമായി സോഷ്യൽ മീഡിയ
മഞ്ഞുകാലം തുടങ്ങുമ്പോൾ എല്ലാവർക്കും നല്ല സന്തോഷമാണ്. എന്നാൽ കുറച്ച് ദിവസം മുന്നോട്ട് പോയിക്കഴിയുമ്പോൾ കുറച്ച് ചൂട് കിട്ടിയിരുന്നെങ്കിൽ എന്നാകും പറയുക. പുറത്ത് നല്ല മഞ്ഞ് വീഴുന്ന സമയത്ത് ഒരു ചൂട് ചായ കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങനെയെങ്കിൽ കാഷ്മീർ പോലുള്ള സ്ഥലത്ത് മഞ്ഞിൽ ഇരുന്ന് നല്ലൊരു ചൂട് ചായ കുടിക്കുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. വെള്ള പുതച്ചത് പോലെ ചുറ്റും മഞ്ഞ്, അതിനിടയിലിരുന്ന് ചൂട് ചായ കുടിക്കാൻ നല്ല രസമായിരിക്കും. ഒരു കൂട്ടം ചെറുപ്പക്കാർ കാഷ്മീരിലെ മഞ്ഞിലിരുന്ന് ഒരു ചായ ഉണ്ടാക്കി കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്നംഗ സംഘം രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലെ ഒരു ചരുവിലാണ് ഇരിക്കുന്നത്. തുടര്‍ന്ന് ചായ തിളപ്പിക്കാനായി ഒരു പോര്‍ട്ടബിള്‍ അടുപ്പ് ഒരുക്കുന്നു. തുടര്‍ന്ന് വെള്ളത്തിനായി മഞ്ഞ് ഗ്ലാസില്‍ കോരിയെടുത്ത് പാത്രത്തിലിടുന്നു. പിന്നാലെ ചായ പൊടി, പഞ്ചസാര പാക്കറ്റ്…
Read More25,000 രൂപ ശമ്പളം, 45 ദിവസത്തെ പരിശീലനം, താമസം: ജോലി മൊബൈൽ ഫോൺ മോഷണം; ഒടുവിൽ കള്ളന്മാർക്ക് പിടിവീണതിങ്ങനെ…
അഹമ്മദാബാദ്: മാസം 25,000 രൂപ ശമ്പളത്തിൽ മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ ജോലി ചെയ്തിരുന്ന രണ്ടു പേർ പോലീസ് പിടിയിൽ. അവിനാഷ് മഹാതോ(19) ശ്യാം കുർമി(26) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 50 മൊബൈൽ ഫോണുകളാണ് പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഇതിൽ 29 ഐ ഫോണുകളും ഒമ്പത് വൺപ്ലസ് ഫോണുകളും ഉൾപ്പെടുന്നു. കണ്ടെടുത്ത ഫോണുകളുടെ മൂല്യം ഏകദേശം 20.60 ലക്ഷം രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അവിനാഷും ശ്യാമും ജാർഖണ്ഡിൽ കൂലിപ്പണിക്കാരാണ്. അവിനാഷിന്റെ ജ്യേഷ്ഠൻ പിന്റു മഹോതയും രാഹുൽ മഹോതയും ഗുജറാത്തിൽ മൊബൈൽ മോഷണങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്ന മൊബൈൽ ഫോണുകൾ അൺലോക്ക് ചെയ്ത് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ഇവർ അയയ്ക്കുകയാണ്. രാഹുലും പിൻ്റുവുമാണ് അവിനാഷിനെയും ശ്യാമിനെയും മോഷണ രംഗത്തേക്ക് കൊണ്ടുവന്നത്. ഇവർക്ക് 25,000 രൂപ പ്രതിമാസം സ്ഥിര ശമ്പളം നൽകാമെന്നും…
Read More