പത്തുലക്ഷം കിട്ടിയാൽ മാത്രം പോര, ഇനിയും വേണം; സ്ത്രീധനത്തെ ചൊല്ലി ഗർഭിണിയെ ക്രൂരമായി മർദിച്ച ഭർത്താവിനെ തിരഞ്ഞ് പോലീസ്; പരാതിയിൽ ഭർതൃമാതാവിന്‍റെ പേരും

ആ​ലു​വ: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കും പി​താ​വി​നും ഭ​ർ​തൃ​വീ​ട്ടി​ല്‍ ക്രൂ​ര മ​ർ​ദ​ന​മേ​റ്റ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തു​ക​ൾ​ക്കു​മാ​യി ഊ​ർ​ജ്ജി​ത അ​ന്വേ​ഷ​ണം. ആ​ലു​വ തു​രു​ത്ത് സ്വ​ദേ​ശി സ​ലീ​മി​നും മ​ക​ള്‍ ന​ഹ്‍​ല​ത്തി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മ​ന്ദം തോ​ട്ട​ത്തി​ൽ പ​റ​മ്പി​ൽ ജൗ​ഹ​ർ മ​ർ​ദി​ച്ച​താ​യി ആ​രോ​പി​ച്ച് ന​ഹ്‍​ല​ത്ത് റൂ​റ​ൽ പോ​ലീ​സ് വ​നി​ത സെ​ല്ലി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ലു​വ വെ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ മൃ​ദു​ല കു​മാ​ർ, എ​സ്ഐ അ​ജ​യ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വും ഭ​ര്‍​ത്താ​വി​ന്‍റെ കൂ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ അ​ടി​വ​യ​റ്റി​ല്‍ ച​വി​ട്ടു​ക​യു​ള്‍​പ്പെ​ടെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പി​താ​വ് സ​ലീ​മി​നും മ​ര്‍​ദ​ന​മേ​റ്റു.

വി​വാ​ഹ സ​മ​യ​ത്ത് പ​ത്തു​ല​ക്ഷം രൂ​പ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ര്‍​ദ​ന​മെ​ന്ന് പ​റ​യു​ന്നു. ഭ​ര്‍​ത്താ​വ് ജൗ​ഹ​റി​നെ​യും ഭ​ര്‍​തൃ​മാ​താ​വി​നെ​യും പ്ര​തി​ചേ​ര്‍​ത്താ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment