ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചും ഹണി പ്രേക്ഷകമനസിൽ ഇടംനേടി. സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യ ക്തി കൂടിയാണ് ഹണിറോസ്. തുടരെത്തുടരെയുള്ള ഉദ്ഘാടനങ്ങൾ കാരണമായിരുന്നു അവയെല്ലാം. ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെല്ലാം വളരെ ലാഘവത്തോടെ എടുക്കുന്ന ഹണി ഇപ്പോൾ പങ്കുവച്ചൊരു ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടിയിരിക്കുകയാണ്. തനിക്കെതിരെയുള്ള ഒരു ട്രോൾ ആണ് ഹണി റോസ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൊടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ഉബൈദ് ഇബ്രാഹിം ആണ് ഈ ട്രോൾ വീഡിയോയ്ക്ക് പിന്നിൽ. ഈ വീഡിയോയുടെ ലിങ്ക് സഹിതമാണ് ഹണി ഷെയർ ചെയ്തത്. മികച്ച ഉദ്ഘാടക അവാർഡ് ഹണി റോസ് തൂക്കി!’എന്ന കാപ്ഷനോടെയാണ് ട്രോൾ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കട ഉദ്ഘാടനത്തിന് ഞാന്‍ എത്തുന്നു എന്നു ഹണിറോസ് പറയുന്ന പല…
Read MoreDay: February 15, 2024
ബംഗളൂരുവിലും ഇനി ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ
ബംഗളൂരു: ഡൽഹിക്കു പുറമെ ബംഗളൂരുവിലും ഇനി ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ ഓടും. ആറ് കോച്ചുകൾ ഉൾപ്പെടുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ചൈനയിൽനിന്ന് ഇന്നലെ ബംഗളൂരുവിലെത്തിച്ചു. ആർവി റോഡിൽനിന്നു സിൽക്ക് ബോർഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്ക് ബിഎംആർസിഎലിന്റെ യെല്ലോ ലൈനിലായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക. 2020ൽ ഡൽഹി മെട്രോയാണ് രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ഓടിച്ചത്. ജനക്പുരി വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ മെജന്ത ലെയ്നിലാണ് ഇത് ആദ്യമായി സർവീസ് നടത്തിയത്. ആധുനിക സിഗ്നൽ സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിക്കുന്നത്. അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.
Read Moreഇതെന്താ ത്രീ ഇഡിയറ്റ്സോ… രോഗിയായ മുത്തച്ഛനെ ബൈക്കിലിരുത്തി ആശുപത്രിക്കുള്ളിലെത്തിച്ച് യുവാവ്; വൈറലായി വീഡിയോ; അമ്പരന്ന് സോഷ്യൽ മീഡിയ !
വയ്യാത്ത മുത്തശ്ചനെ സ്കൂട്ടറിൽ ഇരുത്തി ആശുപത്രിയിലാക്കുന്ന ചെറുമകൻ. ഈ കാഴ്ച കണ്ടു നിൽക്കുന്നവർ യുവാവിനെ ചീത്ത പറയുന്നു. അതൊന്നും വക വയ്ക്കാതെ സ്കൂട്ടർ ആശുപ്തിക്കുള്ളിൽ അതി സാഹസികമായി ഓടിച്ചു കയറ്റി അത്യാഹിത വിഭാഗത്തിലേക്ക് മുത്തശ്ചനെ കൊണ്ടുചെന്നാക്കുന്നു. കേൾക്കുന്പോൾ ഇതൊരു സിനിമാ കഥ ആണെന്ന് തോന്നുന്നോ? എന്നാൽ തെറ്റി. ഭോപ്പാലിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയുള്ള സത്നയിലെ സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിൽ സിനിമയ്ക്ക് സമാനമായ നാടകീയ സംഭവം അരങ്ങേറിയതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. കഴിഞ്ഞ ശനിയാഴ്ച രാത്രി നീരജ് ഗുപ്ത എന്ന ചെറുപ്പക്കാരന്റെ മുത്തശ്ചന് അസുഖം കടുത്തതിനെ തുടർന്ന് മുത്തച്ഛനെ ബൈക്കിന് പിന്നിലിരുത്തി ആശുപത്രിയിലേക്ക് പോയി. ബൈക്കിൽ നീരജ് മുത്തച്ഛനൊപ്പം തന്റെ മറ്റൊരു സുഹൃത്തിനെ കൂടി കൂട്ടിയിരുന്നു. ചെറുപ്പക്കാരൻ ആശുപത്രിയിൽ എത്തുന്നതും അത്യാഹിത വിഭാഗത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ…
Read Moreയുകെയിൽ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: റിക്രൂട്ട്മെന്റ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസില്ലാതെ
കണ്ണൂർ: യുകെയിൽ കെയർ വർക്കർ വീസ വാഗ്ദാനം ചെയ്ത് സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയെടുത്ത സ്റ്റാർനെറ്റ് ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ.കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായാണ് സ്ഥാപനം പ്രവർത്തിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടെ കോടികളുടെ പണമിടപാടുകളാണ് ഈ സ്ഥാപനത്തിലൂടെ നടന്നത്. കഴിഞ്ഞ മാസം 45 ലക്ഷം രൂപ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് തിരുവന്തപുരം സ്വദേശിയായ ഒരാൾക്ക് നൽകിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനം എങ്ങനെയാണ് കോടികളുടെ ഇടപാടുകൾ നടത്തുന്നതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇന്നലെ സ്ഥാപന ഡയറക്ടറും പയ്യാവൂർ കാക്കത്തോട് സ്വദേശിയുമായ മാത്യൂസ് ജോസ്(31) അറസ്റ്റിലായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതികളുടെ പ്രവാഹമാണ്. ഫോൺമുഖാന്തരം വിളിച്ച് നിരവധി പേർ ഇതിനോടകം പരാതി അറിയിച്ചിട്ടുണ്ടെന്ന് എസിപി കെ.വി. വേണുഗോപാൽ പറഞ്ഞു. നിലവിൽ തൃശൂരിലെ വിയ്യൂർ, എറണാകുളം റൂറലിലെ പോത്താനിക്കാട്,…
Read Moreസണ്‍ ഗ്ലാസിന് ഓര്‍ഡര്‍ ചെയ്തു; എന്നാൽ ലഭിച്ചത് നാപ്കിന്, പക്ഷേ നാപ്കിന് മാറ്റിയപ്പോള്‍ കണ്ടത്… യുവതിയുടെ അനുഭവം വൈറൽ
ഓൺലൈനിൽ സാധനങ്ങൾ വാങ്ങാത്തവർ കുറവാണ്. എന്നാൽ ചില സമയങ്ങളിൽ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റൊന്ന് കയ്യിൽ കിട്ടിയാൽ എന്താകും അവസ്ഥ. അത്തരത്തിൽ അബദ്ധം നിങ്ങൾക്ക് പറ്റിയിട്ടുണ്ടോ… എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കാതെ തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ സാധനങ്ങൾ സുരക്ഷിതമായും വിശ്വസ്തതയോടെയും ഡെലിവറി ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. ലിത്വാനിയന്‍ ഓൺലൈൻ മാർക്കറ്റ്പ്ലേസ് കമ്പനിയായ വിന്റെഡ് എന്നാണ് അതിന്റെ പേര്. വിന്റെഡിന്റെ വിചിത്രമായ പാര്‍സല്‍ രീതി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. യാതൊരു വിൽപന ഫീസും വാങ്ങാതെ തന്നെ എന്തും വിൽക്കാനും വാങ്ങാനുമുള്ള ഇടമായി വിന്റെഡ് മാറി. വിന്റെഡിലൂടെ ഓർഡർ ചെയ്ത സാധനം സുരക്ഷിതമായി തന്റെ കയ്യിലെത്തിയ മജന്ത ലീ എന്ന യുവതിയുടെ കുറിപ്പാണ് ഇപ്പോൾ വാറലാകുന്നത്. വിന്റെഡിലൂടെ ഇവർ ഒരു സണ്‍ ഗ്ലാസിന് ഓര്‍ഡര്‍ നല്കി. വൃത്തിയായി ഏറെ സുരക്ഷിതത്വത്തോടെയായിരുന്നു ആ പാര്‍സല്‍ ലീയുടെ കൈകളിൽ എത്തിയത്.…
Read More‘ബേലൂര്‍ മഖ്ന ദൗത്യം’ആറാം ദിനത്തില്‍; ആന മാനിവയല്‍ വനത്തില്‍
മാനന്തവാടി: ചാലിഗദ്ദയിലെ കര്‍ഷകനായ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ച് പിടിച്ച് മുത്തങ്ങയിലെ കൊട്ടിലില്‍ കയറ്റാന്‍ വനദൗത്യസേനയുടെ ശ്രമം തുടരുന്നു. ദൗത്യത്തിന്റെ ആറാം ദിവസമായ ഇന്നു രാവിലെ കാട്ടിക്കുളത്തിനടുത്തുള്ള മാനിവയല്‍ വനത്തിലാണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ദൗത്യസേനയിലെ മയക്കുവെടി വിദഗ്ധരും വെറ്ററിനറി ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ടീം ഈ ഭാഗത്തേക്കു തിരിച്ചിട്ടുണ്ട്. കാട്ടിക്കുളം-പനവല്ലി റോഡ് മുറിച്ചുകടന്നാണ് ആന മാനിവയല്‍ വനത്തില്‍ പ്രവേശിച്ചത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാര്ട്ടിന് ലോവല്‍, സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന കരീം, വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി. ദിനേശ്കുമാര്‍, ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ എ.പി. ഇംത്യാസ്, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് ഡി. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റ പ്രവര്‍ത്തനം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മയക്കുവെടി പ്രയോഗിക്കാവുന്ന വിധം വനത്തില്‍ ബേലൂര്‍ മോഴയെ ഒത്തുകിട്ടിയിരുന്നു. ഈ സമയം കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു…
Read Moreആർസി, ലൈസൻസ് കാർഡുകൾക്കായി പിരിച്ച 146 കോടി എവിടെ? അച്ചടിക്കുടിശിക നൽകാൻ 8.66 കോടി; പണം എവിടെ പോയെന്ന ചോദ്യത്തിനു ഉത്തരമില്ലാതെ വകുപ്പ് മന്ത്രിയും
കണ്ണൂർ: സംസ്ഥാനത്ത് വിതരണം ചെയ്യാൻ കെട്ടിക്കിടക്കുന്ന ആർസി, ലൈസൻസ് കാർഡുകൾക്കായി ഉപഭോക്താക്കളിൽനിന്നു സർക്കാർ പിരിച്ചത് 146 കോടി രൂപ. ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന തപാൽ ചാർജ് ഒഴികെയുള്ള കണക്കാണിത്. എന്നാൽ, ആർസിയും ലൈസൻസ് കാർഡും അച്ചടിച്ചതിന് എട്ടരക്കോടി രൂപ കുടിശിക നൽകാൻ ബാക്കിനിൽക്കുന്നു. കുടിശികയുടെ അഞ്ചിരിട്ടി പിരിച്ചിട്ടും അച്ചടികന്പനിക്ക് നല്‍കാതെ പണം എവിടെ പോയെന്ന ചോദ്യത്തിനു വകുപ്പ് മന്ത്രിക്കുപോലും ഉത്തരമില്ല. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ നിയമസഭയിൽ അറിയിച്ചത് 3,80,000 ആർസി ബുക്കുകളും 3,50,000 ലൈസൻസുകളും അച്ചടിച്ച് വിതരണം ചെയ്യാനുണ്ടെന്നാണ്. 2023 ഓഗസ്റ്റ് മുതൽ ഡിസംബർവരെയുള്ള കണക്കാണിത്. കാർഡ് ഒന്നിന് പോസ്റ്റൽ ചാർജ് ഒഴിച്ച് 200 രൂപയാണ് ഉപഭോക്താക്കൾ സർക്കാരിന് നല്‍കുന്നത്. പോസ്റ്റൽ ചാർജായി 45 രൂപയും നല്‍കണം. അതിനാൽ, ആർസി ബുക്കിനായി 76 കോടി രൂപയും ലൈസൻസിനായി 70 കോടി രൂപയുമാണ് ഉപഭോക്താക്കളിൽനിന്നു സർക്കാർ…
Read Moreമീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു
മുംബൈ: മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാൽഘറിലെ വൈതർന പുഴയിലാണു സംഭവം. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്ന യുവാവിന്റെ കാൽ ബുൾ ഷാർക്ക് കടിച്ചെടുക്കുകയായിരുന്നു. സ്രാവിന്റെ ആക്രമണത്തിൽ ഇടതു കാൽമുട്ടിനുതാഴെ പൂർണമായും അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉഷ്ണമോഖലാ കടൽത്തീരങ്ങളിലും നദികളിലും കാണപ്പെടുന്ന ആക്രമണകാരിയായ ഒരിനം സ്രാവുകളാണ് ബുൾ ഷാർക്ക്. കാളയുടേതുപോലുള്ള മുഖവും ആക്രമണ സ്വഭാവവും കാരണമാണ് ഇവയ്ക്ക് ബുൾ ഷാർക്ക് എന്നു പേരുവീണത്. വംശനാശഭീഷണി നേരിടുന്ന ജീവവർഗം കൂടിയാണ് ബുൾ ഷാർക്ക്.
Read More‘തൃശൂരിനൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി…!’ തൃശൂരിൽ ബിജെപിയുടെ വേറിട്ട ചുവരെഴുത്ത്
തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന വാഗ്ദാനത്തോടെ മണലൂരിൽ ചുവരെഴുത്ത്. തൃശൂരിനൊരു കേന്ദ്രമന്ത്രി… മോദിയുടെ ഗ്യാരണ്ടി എന്നാണ് തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന മണലൂരിൽ എൻഡിഎയുടെ പേരിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാർഥിയുടെ പേര് ചുവരെഴുത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തൃശൂരിൽ സുരേഷ്ഗോപിക്കുവേണ്ടി നേരത്തെ പേരുവച്ച് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂർ ലോക്സഭ മണ്ഡലത്തിലെയടക്കം സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിക്കാനിരിക്കെയാണ് തൃശൂരിനൊരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനത്തോടെ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. തൃശൂരിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കുമെന്ന വാഗ്ദാനം ഏറെ കൗതുകമായി.ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ സുരേഷ്ഗോപിയെ കേന്ദ്രമന്ത്രിയാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കേന്ദ്രമന്ത്രിയായിരിക്കും മത്സരിക്കുകയെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. തൃശൂരിൽ ബിജെപിയുടെ ചുവരെഴുത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് സുരേഷ്ഗോപിയായിരുന്നു. കൂർക്കഞ്ചേരി കണിമംഗലത്ത് ചുവരിൽ താമരചിഹ്നം…
Read Moreകുഞ്ഞേ നിനക്ക് വേണ്ടി… മകന് വേണ്ടി അമ്മയുടെ അവസാന ഗാനം; കാൻസർ രോഗിയായ അമ്മയുടെ പാട്ട് വൈറൽ !
താരാട്ട് പാടി അമ്മമാർ മക്കളെ ഉറക്കാറുണ്ട്. അമ്മയുടെ മാധുര്യമുള്ള ശബ്ദത്തിൽ പാടുന്ന പാട്ട് കേട്ടാൽ അറിയാതെ ഉറക്കത്തിലേക്ക് നമ്മൾ വഴുതി വീഴും. ജീവിതകാലം മുഴുവൻ അമ്മയുടെ പാട്ട് കേട്ട് ഉറങ്ങണമെന്നാണ് എല്ലാ മക്കളും ആഗ്രഹിക്കുന്നത്. എന്നാൽ അമ്മ താരാട്ട്പാട്ട് നമുക്ക് വേണ്ടി പാടുന്പോൾ അത് അമ്മയുടെ അവസാന പാട്ടാണെന്നറിഞ്ഞാൽ എന്താകും അവസ്ഥ. അത്തരത്തിൽ ഒരമ്മയുടെ അവസാന താരാട്ട് പാട്ടാണ് യൂട്യൂബിൽ വൈറലാകുന്നത്. ക്യാറ്റ് ജാനിസ് എന്ന 31 കാരിയായ അമ്മയുടെ പാട്ടാണിത്. 2021ൽ ജാനിസിന് കഴുത്തില്‍ ഒരു മുഴ കണ്ടെത്തി. പരിശോധനയില്‍ അത് സാർക്കോമ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞു. അസ്ഥിയെയും ടിഷ്യുവിനെയും ബാധിക്കുന്ന അപൂർവ ട്യൂമറാണ് സാര്‍ക്കോമ. തുടർന്ന് ചികിത്സയുമായി മുന്നോട്ട് പോയി. എന്നാൽ 2023 ജൂണില്‍ ഇവരെ തേടി മറ്റൊരു ദുരന്ത വാർത്തയെത്തി. ശ്വാസകോശത്തിലും ജാനിസിന് കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അതിനു പിന്നാലെ ക്യാറ്റ് ജാനിസ് പാട്ടുകളില്‍…
Read More