കുഞ്ഞേ നിനക്ക് വേണ്ടി… മകന് വേണ്ടി അമ്മയുടെ അവസാന ഗാനം; കാൻസർ രോഗിയായ അമ്മയുടെ പാട്ട് വൈറൽ !

താ​രാ​ട്ട് പാ​ടി അ​മ്മ​മാ​ർ മ​ക്ക​ളെ ഉ​റ​ക്കാ​റു​ണ്ട്. അ​മ്മ​യു​ടെ മാ​ധു​ര്യ​മു​ള്ള ശ​ബ്ദ​ത്തി​ൽ പാ​ടു​ന്ന പാ​ട്ട് കേ​ട്ടാ​ൽ അ​റി​യാ​തെ ഉ​റ​ക്ക​ത്തി​ലേ​ക്ക് ന​മ്മ​ൾ വ​ഴു​തി വീ​ഴും. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​മ്മ​യു​ടെ പാ​ട്ട് കേ​ട്ട് ഉ​റ​ങ്ങ​ണ​മെ​ന്നാ​ണ് എ​ല്ലാ മ​ക്ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​മ്മ താ​രാ​ട്ട്പാ​ട്ട് ന​മു​ക്ക് വേ​ണ്ടി പാ​ടു​ന്പോ​ൾ അ​ത് അ​മ്മ​യു​ടെ അ​വ​സാ​ന പാ​ട്ടാ​ണെ​ന്ന​റി​ഞ്ഞാ​ൽ എ​ന്താ​കും അ​വ​സ്ഥ.

അ​ത്ത​ര​ത്തി​ൽ ഒ​ര​മ്മ​യു​ടെ അ​വ​സാ​ന താ​രാ​ട്ട് പാ​ട്ടാ​ണ് യൂ​ട്യൂ​ബി​ൽ വൈ​റ​ലാ​കു​ന്ന​ത്. ക്യാ​റ്റ് ജാ​നി​സ് എ​ന്ന 31 കാ​രി​യാ​യ അ​മ്മ​യു​ടെ പാ​ട്ടാ​ണി​ത്. 2021ൽ ​ജാ​നി​സി​ന് ക​ഴു​ത്തി​ല്‍ ഒ​രു മു​ഴ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ അ​ത് സാ​ർ​ക്കോ​മ കാ​ന്‍​സ​റാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. അ​സ്ഥി​യെ​യും ടി​ഷ്യു​വി​നെ​യും ബാ​ധി​ക്കു​ന്ന അ​പൂ​ർ​വ ട്യൂ​മ​റാ​ണ് സാ​ര്‍​ക്കോ​മ. തു​ട​ർ​ന്ന് ചി​കി​ത്സ​യു​മാ​യി മു​ന്നോ​ട്ട് പോ​യി. എ​ന്നാ​ൽ 2023 ജൂ​ണി​ല്‍ ഇ​വ​രെ തേ​ടി മ​റ്റൊ​രു ദു​ര​ന്ത വാ​ർ​ത്ത​യെ​ത്തി. ശ്വാ​സ​കോ​ശ​ത്തി​ലും ജാ​നി​സി​ന് കാ​ന്‍​സ​ര്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി.

അ​തി​നു പി​ന്നാ​ലെ ക്യാ​റ്റ് ജാ​നി​സ് പാ​ട്ടു​ക​ളി​ല്‍ ആ​ശ്വാ​സം ക​ണ്ടെ​ത്തി. ജാ​നി​സി​ന്‍റെ പാ​ട്ടു​ക​ള്‍ അ​വ​ര്‍ ത​ന്നെ വീ​ഡി​യോ ചെ​യ്ത് യൂ​ട്യൂ​ബി​ല്‍ അ​പ് ചെ​യ്തു. അ​ങ്ങ​നെ​യി​രി​ക്കെ 2024 ജ​നു​വ​രി 10-ന് ​സ്വ​ത​ന്ത്ര​മാ​യി ശ്വ​സി​ക്കാ​ന്‍ ക്യാ​റ്റി​ന് പ്ര​യാ​സം തോ​ന്നി. പി​ന്നാ​ലെ അ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ന്‍റെ ദി​ന​ങ്ങ​ൾ എ​ണ്ണ​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ അ​വ​സാ​ന​മാ​യി ത​നി​ക്ക് ത​ന്‍റെ മ​ക​നു വേ​ണ്ടി​യൊ​രു താ​രാ​ട്ട് പാ​ട്ട് പാ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു.

അ​ങ്ങ​നെ ജ​നു​വ​രി 28 ന് ​ഡാ​ൻ​സ് ഔ​ട്ട​മൈ​ഹെ​ഡ് എ​ന്ന പാ​ട്ട് പാ​ടു​ക​യും അ​ത് യൂ​ട്യൂ​ബി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. പാ​ട്ട് പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി. യൂ​ട്യൂ​ബി​ല്‍ മാ​ത്രം പ​തി​നൊ​ന്ന് ല​ക്ഷം പേ​രാ​ണ് ക്യാ​റ്റ് ജാ​നി​സി​ന്‍റെ പാ​ട്ട് കേ​ട്ട​ത്.

 

Related posts

Leave a Comment