‘തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി, മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി…!’ തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ വേ​റി​ട്ട ചു​വ​രെ​ഴു​ത്ത്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചാ​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ മ​ണ​ലൂ​രി​ൽ ചു​വ​രെ​ഴു​ത്ത്. തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി…​

മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി എ​ന്നാ​ണ് തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ണ​ലൂ​രി​ൽ എ​ൻ​ഡി​എ​യു​ടെ പേ​രി​ൽ ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥിയു​ടെ പേ​ര് ചു​വ​രെ​ഴു​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

തൃ​ശൂ​രി​ൽ സു​രേ​ഷ്ഗോ​പി​ക്കു​വേ​ണ്ടി നേ​ര​ത്തെ പേ​രു​വ​ച്ച് ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യ​ട​ക്കം സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി എ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​രി​ൽനി​ന്നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥിയെ വി​ജ​യി​പ്പി​ച്ചാ​ൽ കേ​ന്ദ്ര മ​ന്ത്രി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം ഏ​റെ കൗ​തു​ക​മാ​യി.ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​രം ന​ട​ക്കു​ന്ന തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ സു​രേ​ഷ്ഗോ​പി​യു​ടെ സ്ഥാ​നാ​ർ​ഥിത്വം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

നേ​ര​ത്തെ സു​രേ​ഷ്ഗോ​പി​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ കേന്ദ്രമന്ത്രി​യാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്ന് അ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.

തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ ചു​വ​രെ​ഴു​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് സു​രേ​ഷ്ഗോ​പി​യാ​യി​രു​ന്നു. കൂ​ർ​ക്ക​ഞ്ചേ​രി ക​ണി​മം​ഗ​ല​ത്ത് ചു​വ​രി​ൽ താ​മ​ര​ചി​ഹ്നം വ​ര​ച്ചാ​യി​രു​ന്നു സു​രേ​ഷ്ഗോ​പി ചു​വ​രെ​ഴു​ത്തി​ന് ഒൗ​ദ്യോ​ഗി​ക തു​ട​ക്ക​മി​ട്ട​ത്. അ​വി​ടെ​യും സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രെ​ഴു​തി​യി​രു​ന്നി​ല്ല.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment