മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​ന്‍റെ കാ​ൽ സ്രാ​വ് ക​ടി​ച്ചെ​ടു​ത്തു

മും​ബൈ: മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​ന്‍റെ കാ​ൽ സ്രാ​വ് ക​ടി​ച്ചെ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ലെ വൈ​ത​ർ​ന പു​ഴ​യി​ലാ​ണു സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ​പി​ടി​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന യു​വാ​വി​ന്‍റെ കാ​ൽ ബു​ൾ ഷാ​ർ​ക്ക് ക​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ട​തു കാ​ൽ​മു​ട്ടി​നു​താ​ഴെ പൂ​ർ​ണ​മാ​യും അ​റ്റു​പോ​യി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഉ​ഷ്ണ​മോ​ഖ​ലാ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലും ന​ദി​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന ആ​ക്ര​മ​ണ​കാ​രി​യാ​യ ഒ​രി​നം സ്രാ​വു​ക​ളാ​ണ് ബു​ൾ ഷാ​ർ​ക്ക്.

കാ​ള​യു​ടേ​തു​പോ​ലു​ള്ള മു​ഖ​വും ആ​ക്ര​മ​ണ സ്വ​ഭാ​വ​വും കാ​ര​ണ​മാ​ണ് ഇ​വ​യ്ക്ക് ബു​ൾ ഷാ​ർ​ക്ക് എ​ന്നു പേ​രു​വീ​ണ​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​വ​ർ​ഗം കൂ​ടി​യാ​ണ് ബു​ൾ ഷാ​ർ​ക്ക്.

Related posts

Leave a Comment