പാറ്റ്ന: 2022ൽ എൻഡിഎ വിടാൻ ശ്രമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി പാർട്ടി നേതാക്കളായ ലാലു പ്രസാദിനോടും റാബ്റി ദേവിയോടും മുൻകാല വഞ്ചനകൾക്ക് മാപ്പ് ചോദിച്ചിരുന്നതായി ആർജെഡി നേതാവും ലാലു- റാബ്റി ദമ്പതികളുടെ മകനുമായ തേജസ്വി യാദവ്. തന്റെ പാർട്ടിയെ പിളർത്താൻ ബിജെപി ശ്രമിക്കുകയാണെന്നും അന്നു നിതീഷ് പറഞ്ഞിരുന്നു. വീണ്ടും എൻഡിഎയിലേക്കു പോയ നിതീഷ് കുമാർ ഇനിയും കൂറുമാറില്ലെന്ന് ഉറപ്പില്ലെന്നും തേജസി യാദവ് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബിഹാറിലെ മൊഹാനിയയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് തേജസ്വി യാദവ് ഇക്കാര്യം പറഞ്ഞത്. നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് 2022 ഓഗസ്റ്റിലാണ്. തുടർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ആർജെഡിയുമായി സഖ്യമുണ്ടാക്കി. തേജസ്വി യാദവ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നു.…
Read MoreDay: February 17, 2024
ഈ കൈകൾ അത്രയ്ക്ക് ശുദ്ധമല്ല..! എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി കൊടുക്കില്ലെന്ന് ബാറുടമകൾ; പറ്റുകണക്ക് തെളിവ് സഹിതം പുറത്ത് വിടും…
തൃശൂർ: എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി പറ്റുന്നുവെന്ന് കണക്കുകൾ സഹിതം തൃശൂരിലെ ബാറുടമകൾ തുറന്നടിച്ചതോടെ അന്പരന്ന് നാണംകെട്ട് സംസ്ഥാന എക്സൈസ് വകുപ്പ് മുഖം രക്ഷിക്കാൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. തൃശൂർ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരെയാണ് ബാറുടമകൾ കടുത്ത ആരോപണങ്ങളുയർത്തി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങളാണ് തീരുമാനിച്ചത്. വർഷത്തിൽ പതിനഞ്ചു തവണ മുപ്പതിനായിരം രൂപവീതം ബാർ ഒന്നിന് നൽകേണ്ടി വന്നിരുന്നുവെന്ന ബാറുടമകളുടെ തുറന്നടിച്ചുള്ള വെളിപ്പെടുത്തലിൽ എക്സൈസ് മന്ത്രി ഇനി അന്വേഷണത്തിന് ഉത്തരവിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാസപ്പടി നൽകുന്നതുമായി ബന്ധപ്പെട്ട് തെളിവു ഹാജരാക്കാനും ബാറുടമകൾ തയ്യാറാകുമെന്ന് സൂചനയുണ്ട്. ബാറുടമകൾ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം വരികയാണെങ്കിൽ തെളിവുകൾ നൽകാൻ ഇവർ ബാധ്യസ്ഥരാകും. തെളിവുകൾ കയ്യിലുള്ളതുകൊണ്ടാണ് ഇത്ര പരസ്യമായി ബാറുടമകൾ ഈ ഗുരുതര ആരോപണമുന്നയിച്ചത് എന്നാണ് എക്സൈസ് വകുപ്പും സംശയിക്കുന്നത്. അതുകൊണ്ടുതന്നെ…
Read Moreഭർത്താവിന്റെ പീഡനക്കേസിൽ ഇടനിലയ്ക്കായെത്തി ഗർഭിണിയായ ഭാര്യ; ഇരയുടെ ബന്ധുക്കൾ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കത്തിച്ചു
ഭോപ്പാൽ: ഗർഭിണിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. മധ്യപ്രദേശിലെ മൊറാന ജില്ലയിലെ ചാന്ദ് കാ പുര ഗ്രാമത്തിലാണ് സംഭവം. ശരീരത്തിന്റെ എൺപത് ശതമാനവും പൊള്ളലേറ്റ യുവതി ഗ്വാളിയാറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തന്റെ ഭർത്താവ് പ്രതിയായ ബലാത്സംഗ കേസിന്റെ ഒത്തുതീർപ്പിനാണ് ഇവർ അതിജീവതയുടെ ഗ്രാമത്തിലെത്തിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഭർത്താവ് ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേരാണ് പ്രതികൾ. കൂട്ട ബലാത്സംഗത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയും പുരുഷന്മാരും ചേർന്ന് തന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്ന് യുവതി പറയുന്ന വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇവർ സംസാരിച്ചത്. ബലാത്സംഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന യുവതിയുടെ ഭർത്താവാണ് പോലീസിന് ഈ വീഡിയോ കൈമാറിയത്. യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും…
Read Moreഅബുദാബിയിൽ മലയാളികളുടെ ഇരട്ടക്കൊല: അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു
കോഴിക്കോട്: നാലുവര്‍ഷം മുമ്പ് അബുദാബിയില്‍ നടന്ന മലയാളികളുടെ ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ മൈസൂരുവിലെ നാട്ടുവൈദ്യന് ഷാബ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് സിബിഐ കണ്ടെത്തി. അഞ്ചു പ്രതികളെയും കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി സബിഐ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരും ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന് അഷ്റഫ്, നടുത്തൊടിക നിഷാദ്, കൂത്രാടന്‍ മുഹമ്മദ് അജ്മല്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷരിഫ്, പുളക്കുളങ്ങര ഷബീബ് റഹ്മാന് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെയും മാനേജറായിരുന്ന ചാലക്കുടി സ്വദേശി ഡെന്സിയെയുമാണ് 2020 മാര്‍ച്ച് അഞ്ചിന് അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കുടുംബത്തിനുള്ള സംശയമാണ് പോലീസ് അന്വേഷണത്തിലേക്ക് എത്തിയത്. ഹാരിസിന്റെ മരണം കൈയുടെ ഞരമ്പ് മുറിച്ചായിരുന്നു എന്നതിനാല്‍ ഡെന്‍സിയെ കൊലപ്പെടുത്തി…
Read Moreകാട്ടാന ആക്രമിച്ച മാവോയിസ്റ്റിനെ ഉപേക്ഷിച്ച സംഭവം; കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ തണ്ടർബോൾട്ട് തെരച്ചിൽ
പയ്യാവൂർ: കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകനെ ആറംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയിലെത്തിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ കണ്ണൂർ റൂറൽ പോലീസും വനം വകുപ്പും സംയുക്ത അന്വേഷണം തുടങ്ങി. കാഞ്ഞിരക്കൊല്ലി, ചിറ്റാരിമേഖലയിൽ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ഇന്നു പുലർച്ചെ തണ്ടർബോൾട്ട് ടീം കാഞ്ഞിരക്കൊല്ലി മേഖലയിൽ പട്രോളിംഗ് നടത്തി. ഇവർ പാടാംകവലയിൽ ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ വൈകുന്നേരം ആറോടെയാണ് മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗം ചിക്കമംഗളൂരു അങ്ങാടി സ്വദേശി പ്രദീപ് എന്ന സുരേഷി (58) നെ പരിക്കേറ്റ നിലയിൽ മാവോയിസ്റ്റ് സംഘം ചിറ്റാരി പുഴയോരത്ത് എത്തിച്ചത്. മൂന്നുദിവസം മുൻപു പരിക്കേറ്റ സുരേഷിനെ ചികിത്സ ആവശ്യമായി വന്നപ്പോഴാണ് ജനവാസ മേഖലയിലെത്തിക്കാൻ മാവോയിസ്റ്റുകൾ തീരുമാനിച്ചത്. സുരേഷ് 2002 മുതൽ മാവോയിസ്റ്റ് പ്രവർത്തകനാണെന്നാണ് പോലീസ് പറയുന്നത്. ആദ്യം മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേർ കോളനിയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു.…
Read Moreസ്റ്റൈലിഷായി സോനം
ബോളിവുഡ് താരം അനില്‍ കപൂറിന്റെയും സുനിത കപൂറിന്റെയും മകളാണ് സോനം കപൂര്‍. ലണ്ടനിലെ പഠനത്തിനു ശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു സോനം സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് ബന്‍സാലിയുടെ തന്നെ സാവരിയ എന്ന ചിത്രത്തില്‍ നായികയായി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.വസ്ത്രത്തില്‍ എപ്പോഴും പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കാറുളള സോനം ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയായ നടി കൂടിയാണ്. സോനം ഇന്‍സ്റ്റഗാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ സ്റ്റൈലിഷ് ലുക്കിന് ലൈക്കും കമന്റുകളുമായെത്തുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 മേയിലാണ് ആനന്ദ് അഹൂജയെ വിവാഹം സോനം കഴിക്കുന്നത്. 2022 ല്‍ താരം ഒരു മകനു ജന്മം നല്കി. വായു എന്നാണ് മകന്റെ പേര്.
Read Moreമക്കളെ സ്കൂളിൽ അയച്ചശേഷം അമ്മ കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ കറങ്ങി നടന്ന യുവതിയെ പൊക്കി പോലീസ്; ഇപ്പോൾ അഴിയെണ്ണി ഇരുവരും…
കാട്ടാക്കട : മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ സ്ത്രീയും കാമുകനും അറസ്റ്റിൽ. ഉറിയാക്കോട് സ്വദേശിയായ 28 കാരിയേയും വിഷ്ണു എന്ന കാമുകനേയുമാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 ന് യുവതിയുടെ എട്ടും മൂന്നും വയസുള്ള കുട്ടികളെ രാവിലെ അരശുംമൂട് ജംഗ്ഷനിൽ നിന്നും സ്കൂൾ ബസിൽ കയറ്റി വിട്ട ശേഷം കാമുകനായ വിഷ്ണുവിനോടൊപ്പം കന്യാകുമാരി ഉൾപ്പടെ തുടങ്ങിയ സ്ഥലങ്ങളിൽ പോയി. മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ക്ലാസ്സ് കഴിഞ്ഞ് സ്കൂൾ ബസിൽനിന്നു സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് ഇറക്കിയപ്പോൾ ആരും കൂട്ടിക്കൊണ്ടു പോകാൻ ഇല്ലായിരുന്നു. തുടർന്ന് കുഞ്ഞ് കരയുന്നത് കണ്ട് സ്കൂളിലെ ജീവനക്കാരി കുഞ്ഞിനെ വീട്ടിൽ എത്തിച്ചു. തുടർന്ന് ഇവർ ബന്ധുക്കളെ അറിയിച്ചു. അവരാണ് യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരേയും അറസ്റ്റ്…
Read Moreപ്രതിരോധമേഖല കൂടുതൽ കരുത്തിലേക്ക്; 84,560 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം പ്രതിരോധ മേഖലയിൽ 84,560 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. എയർ ഡിഫൻസ് ടാക്റ്റിക്കൽ കൺട്രോൾ റഡാർ, ഹെവി വെയ്റ്റ് ടോർപ്പിഡോകൾ, മീഡിയം റേഞ്ച് മാരിടൈം റെക്കണൈസൻസ് ആൻഡ് മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റ്, ഫ്ലൈറ്റ് റീഫ്യൂല്ലർ എയർക്രാഫ്റ്റ് ആൻഡ് സോഫ്റ്റ്വെയർ റേഡിയോകൾ എന്നിവ ഡിഎസി അംഗീകരിച്ചവയിൽ ഉൾപ്പെടുന്നു. ഭൂകമ്പ സെൻസറുകളുള്ള പുതുതലമുറ ആൻഡി ടാങ്ക് മൈനുകൾ വാങ്ങുന്നതിനും കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള റിമോട്ട് നിർജീവമാക്കുന്നതിനും വേണ്ടി ഇന്ത്യൻ നിർമിത ഐഡിഡിഎം വാങ്ങാനും കൗൺസിൽ അനുവാദം നൽകി. യന്ത്രവൽകൃത സേനയുടെ ദൃശ്യരേഖയ്ക്കപ്പുറമുള്ള ലക്ഷ്യങ്ങൾ താണ്ടുന്നതിനും തന്ത്രപരമായ യുദ്ധമേഖലയിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും ആധിപത്യമുറപ്പിക്കാനും ആവശ്യമായ ഉപകരണങ്ങളും വാങ്ങും. 2025 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ, പ്രതിരോധ മേഖലയ്ക്കായി കേന്ദ്ര സർക്കാർ 6.21 ലക്ഷം കോടി…
Read Moreജനിച്ച നാട്ടിൽ നേർക്കുനേർ അങ്കം വെട്ടാൻ കേരള കോൺഗ്രസ്; മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് പിറവിയെടുത്ത കോട്ടയത്തിന്റെ മണ്ണില്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണം ഉറപ്പായി. സിറ്റിംഗ് എംപി തോമസ് ചാഴികാടന് എൽഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തെ രംഗത്തെത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ സ്ഥാനാർഥിയായി യുഡിഎഫും പ്രഖ്യാപിച്ചു. ഇരുവരും ഗോദയില്‍ ഇറങ്ങിയതോടെ കോട്ടയത്തെ രാഷ്ട്രീയക്കളം മൂത്തു. ഏറ്റുമാനൂരില്‍ നാലു തവണ എംഎല്‍എയായി വിജയവും രണ്ടു തോല്‍വിയും ഒരു ലോക്സഭാ വിജയവുമാണ് തോമസ് ചാഴികാടനുള്ളത്. ഇടുക്കിയില്‍നിന്ന് ലോക്സഭയിലേക്ക് രണ്ടു വിജയവും ഒരു തോല്‍വിയും നിയമസഭയിലേക്ക് രണ്ടു തോല്‍വിയുമാണ് ഫ്രാന്‍സീസ് ജോര്‍ജിനുള്ളത്. ലോക്സഭയിലേക്ക് ആറാം അങ്കമാണ് ഫ്ര്ാൻസിസ് ജോർജിന്. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായ ഫ്രാന്‍സീസ് ജോര്‍ജ് 1999 മുതല്‍ 2009 വരെ ഇടുക്കി ലോക്സഭാമണ്ഡലത്തില്നിന്നുള്ള എംപിയായിരുന്നു. നിയമബിരുദധാരിയായ ഫ്രാൻസീസ് ബാങ്ക് ഉദ്യോഗസ്ഥാനായിരിക്കെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം. ജോര്‍ജിന്റെയും…
Read Moreആൺസിംഹത്തിന്റെ പേര് ‘അക്ബർ’, പെൺസിംഹത്തിന്റെ പേര് ‘സീത’; ഇരുവരേയും ഒരുമിച്ച് പാർപ്പിക്കുന്നതിനെതിരേ വിശ്വ ഹിന്ദു പരിഷത്ത്
കൊൽക്കത്ത: സിലിഗുഡി സഫാരി പാർക്കിലെ ആൺസിംഹത്തെയും പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയിൽ. കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിലാണ് വിചിത്ര ഹർജി എത്തിയത്. ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാനുള്ള ഇവരുടെ കാരണമാണ് ഇപ്പോൾ വിവാദമാകുന്നത്. ആൺസിംഹത്തിന്റെ പേര് അക്ബർ എന്നും പെൺസിംഹത്തിന്റെ പേര് സീതയെന്നുമാണ്. അതിനാൽ ഇരുവരേയും ഒരുമിച്ച് താമസിപ്പിക്കരുതെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെടുന്നത്. വനം വകുപ്പിന്റെ ഈ നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നു എന്ന് ഇവർ ആരോപിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് സിംഹങ്ങളെ സിലിഗുഡി സഫാരി പാർക്കിലേക്ക് എത്തിച്ചത്. ഈ മാസം 20ന് കേസ് പരിഗണിക്കും. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റേതാണ് ഹർജി. ഫെബ്രുവരി 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വിഎച്ച്പി ഹർജിയുമായി എത്തിയത്. എന്നാൽ പാർക്കിലെ മൃഗങ്ങളുടെ പേരുകൾ മാറ്റാൻ…
Read More