ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​ന​ക്കേ​സി​ൽ ഇടനിലയ്ക്കായെത്തി ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ; ഇ​ര​യു​ടെ ബ​ന്ധു​ക്ക​ൾ യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ക​ത്തി​ച്ചു

ഭോ​പ്പാ​ൽ: ഗ​ർ​ഭി​ണി​യെ മൂ​ന്നം​ഗ സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ചു ക​ത്തി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റാ​ന ജി​ല്ല​യി​ലെ ചാ​ന്ദ് കാ ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ശ​രീ​ര​ത്തി​ന്‍റെ എ​ൺ​പ​ത് ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റ യു​വ​തി ഗ്വാ​ളി​യാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ത​ന്‍റെ ഭ​ർ​ത്താ​വ് പ്ര​തി​യാ​യ ബ​ലാ​ത്സം​ഗ കേ​സി​ന്‍റെ ഒ​ത്തു​തീ​ർ​പ്പി​നാ​ണ് ഇ​വ​ർ അ​തി​ജീ​വ​ത​യു​ടെ ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ ചേ​ർ​ന്ന് യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ബ​ലാ​ത്സം​ഗം ചെ​യ്ത പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രാ​ണ് പ്ര​തി​ക​ൾ.

കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ശേ​ഷം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യും പു​രു​ഷ​ന്മാ​രും ചേ​ർ​ന്ന് ത​ന്‍റെ ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു​വെ​ന്ന് യുവതി പ​റ​യു​ന്ന വീ​ഡി​യോ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഇ​വ​ർ സം​സാ​രി​ച്ച​ത്. ബ​ലാ​ത്സം​ഗ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് പോ​ലീ​സി​ന് ഈ ​വീ​ഡി​യോ കൈ​മാ​റി​യ​ത്.

യു​വ​തി​യു​ടെ മൊ​ഴി മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ രേ​ഖ​പ്പെ​ടു​ത്തി. ​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

Related posts

Leave a Comment