മാനന്തവാടി: പത്തു ദിവസമായില്ലേ, ആനയെ എന്തേ പിടിക്കാത്തേ? പയ്യമ്പള്ളി ചാലിഗദ്ദയില്‍ ഈ മാസം പത്തിന് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കാട്ടാന ചവിട്ടിക്കൊന്ന കര്ഷകന് പനച്ചിയില്‍ അജീഷിന്റെ മകള്‍ അല്‍ന, വീട്ടിലെത്തിയ മന്ത്രിമാര്‍ക്കു മുന്നില്‍ ഉന്നയിച്ചതാണ് പൊള്ളുന്ന ഈ ചോദ്യം. പിതാവിന്റെ ജീവനെടുത്ത മോഴയാന ദിവസങ്ങള്‍ കഴിഞ്ഞിട്ടും വനത്തില്‍ വിഹരിക്കുന്നതിന്റെ വേദനയില്‍ അല്‍നയുടെ ഉള്ളില്‍നിന്നു വന്നതായിരുന്നു ചോദ്യം. ചോദ്യത്തിനു മുന്നില്‍ മന്ത്രിമാരും ഒപ്പമുണ്ടായിരുന്നവരും പതറി. റവന്യു മന്ത്രി കെ. രാജന്, വനം മന്ത്രി എ.കെ. ശശീന്ദ്രന്, തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് എന്നിവരും സംഘവുമാണ് ഇന്നലെ അജീഷിന്റെ വീട്ടിലെത്തിയത്. പ്രതീക്ഷിച്ചതുപോലുള്ള സ്വീകരണമല്ല അജീഷിന്റെ കുടുംബാംഗങ്ങളില്‍നിന്നും പ്രദേശവാസികളില്‍നിന്നും മന്ത്രിസംഘത്തിനു ലഭിച്ചത്. വന്യമൃഗ ആക്രമണം തുടര്‍ക്കഥയായിട്ടും മന്ത്രിമാര്‍ വയനാട്ടിൽ എത്താത്തതിലുള്ള രോഷം പ്രദേശവാസികള്‍ മറച്ചുവച്ചില്ല. “കാട്ടിൽ പോയി വോട്ട് ചോദിക്ക് സാറേ…” എന്നും “എന്താടോ, ആനയ്ക്കോ, മനുഷ്യനോ ഇവിടെ വില’’എന്ന ചോദ്യവും പ്രദേശവാസികളില്‍നിന്ന്…
Read MoreDay: February 21, 2024
വധുവിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി വരൻ, കയ്യടിച്ച് കുടുംബം; ലോകത്തിലെ ഏറ്റവും ഭാഗ്യം സിദ്ധിച്ച സ്ത്രീയാണ് വധുവെന്ന് സോഷ്യൽ മീഡിയ
പരമ്പരാഗത രീതികളിൽ നിന്ന് ഒരുപാട് വിഭിന്നമായാണ് ഇന്നത്തെ കാലത്ത് വിവാഹങ്ങൾ നടക്കുന്നത്. വരൻ വധുവിനെ താലി ചാർത്തിയ ശേഷം പുടവ നൽകുന്ന സമയം വധു തന്റെ പങ്കാളിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചടങ്ങ് ഇന്നും പല സ്ഥലങ്ങളിലും നിലനിന്നു പോകുന്നു. വരനും അതുപോലെ തിരിച്ച് ചെയ്തെങ്കിലോ? ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിവാഹ വീഡിയോയിലാണ് വരൻ തന്റെ വധുവിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത്. സംഭവം വേഗത്തിൽ വൈറലായി. പരമ്പരാഗതമായ ഒരു ഹിന്ദു വിവാഹചടങ്ങാണ് വീഡിയോയിൽ കാണുന്നത്. ആദ്യം വധു വരന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്നു. വധുവിനെ എഴുന്നേൽപ്പിച്ച ശേഷം വരൻ വധുവിന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്ന കാഴ്ചയാണ് തൊട്ട് പിന്നാലെ കാണുന്നത്. ചുറ്റുമുണ്ടായിരുന്ന കുടുംബാംഗങ്ങൾ ആരും തന്നെ വരന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടാകുമെന്ന് ഓർത്തില്ല. കൂടയുള്ളവർ…
Read Moreഅഡാപ്റ്ററിൽ 11 ലക്ഷത്തിന്റെ സ്വർണം, ശരീരത്തിൽ അണിഞ്ഞെത്തിയത് 12 ലക്ഷത്തിന്റെ സ്വർണം; ഐ ഫോണിനുള്ളിലെ പരീക്ഷണവും പാളി; പുത്തൻ തന്ത്രങ്ങളുമായി യാത്രക്കാർ
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ആപ്പിള്‍ ഇയര്‍പോഡിന്റെ ചാര്‍ജിംഗ് അഡാപ്റ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തി കൊണ്ടുവന്ന 182.44 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 11.47 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മൊബൈൽഫോണിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വര്‍ണം എന്ന് തെറ്റി ധരിപ്പിക്കുന്ന വിധത്തിലുളള ഒരു വസ്തുവും അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തിൽ പിടിയിലായയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിലക്കൂടിയ ഫോണിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചാല്‍ പിടിച്ചെടുക്കുമോ എന്നുളള പരീക്ഷണം നടത്തിയതാണെന്നും പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു കേസില്‍ യാത്രക്കാരനില്‍ നിന്നും ശരീരത്തില്‍ അണിഞ്ഞു കൊണ്ടു വന്ന 199.79 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ മാലകളും അധികൃതര്‍ പിടിച്ചെടുത്തു. ഇതിന് പൊതു വിപണിയില്‍ 12.57 ലക്ഷം രൂപ വില വരും. സ്വർണത്തിനു പുറമേ അബുദാബിയില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍…
Read Moreഇവിടെ ആരുമില്ലേ, പെൺകുട്ടിയിറങ്ങിവരുമ്പോൾ യുവാവിന്റെ നഗ്നതാ പ്രദർശനം; പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ ഷിബു ഇനി ജയിലഴിക്കുള്ളിൽ
തിരുവനന്തപുരം: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയ് ക്കും തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49)യാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. 2022 ഏപ്രിൽ 10ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയോട് പല പ്രാവശ്യം അശ്ലീലച്ചുവയോടെ സംസാരിക്കുമായിരുന്നു. സംഭവദിവസം വീട്ടിനകത്തിരുന്നു പഠിക്കുകയായിരുന്ന കുട്ടിയ പ്രതി വിളിക്കുകയും ജനലിൽ കൂടി കുട്ടി നോക്കിയപ്പോൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മൂമ്മയും അയൽവാസിയും ഉണ്ടായിരുന്നു. അമ്മൂമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് പ്രതി പോയത്. പല തവണ കുട്ടി വീട്ടിൽ വരുന്ന വഴിക്ക് പ്രതി മദ്യ ലഹരിയിൽ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
Read Moreമുതിർന്ന അഭിഭാഷകൻ ഫാലി. എസ്. നരിമാന് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായന്
ന്യൂഡൽഹി∙ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.1991ൽ രാജ്യം പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി ആദരിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണിൽ 1929-ല്‍ ആയിരുന്നു ജനനം. 1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്താണ് നിയമരംഗത്തെ തുടക്കം.1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിന്നീട് അദ്ദേഹം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജി വെച്ചു. ആത്മകഥയായ ‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’, ‘ദി സ്റ്റേറ്റ് ഓഫ് നേഷൻ’, ‘ഗോഡ് സേവ് ദി ഓണറബിൾ സുപ്രീം കോർട്ട്’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. ബാപ്സിയാണ് ഭാര്യ. സുപ്രീം കോടതി മുൻ ജഡ്ജി റോഹിംഗ്ടൺ നരിമാൻ മകനാണ്. മകൾ അനഹീത സ്പീച്ച് തെറാപ്പിസ്റ്റാണ്.
Read Moreകൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാലക്കാട്: കുറുമ്പാച്ചി മലയിൽ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്. മലമ്പുഴ കുടുക്കാം കുന്ന് പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11നാണ് അപകടം നടന്നത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. പാലക്കാട് കുറുമ്പാച്ചി മലയിൽ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ അമ്മയാണ് മരിച്ചത്. 2022 ഫെബ്രുവരിയിലാണ് ബാബു മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് ഇയാള്‍ക്കെതിരെ അന്ന് കേസെടുത്തിരുന്നു.
Read More