കണ്ണൂർ: ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശിയായ യുവാവിന് യുഎഇയിൽ കീഴ്ക്കോടതി വിധിച്ച ജയിൽ ശിക്ഷയും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും നാടുകടത്തൽ ശിക്ഷയും അപ്പീൽക്കോടതി റദ്ദാക്കി യുവാവിനെ കുറ്റവിമുക്തനാക്കി. ദിനിൽ ദിനേശ് എന്ന യുവാവിനെയാണ് യുഎഇ അപ്പീൽക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ദുബായിയിലെ ഓട്ടോമേഷൻ കന്പനിയിൽ ജീവനക്കാരനായ യുവാവിന്റെ മേലുദ്യോഗസ്ഥൻ നടത്തിയ ക്രമക്കേടിൽ യുവാവും പങ്കാളിയാണെന്ന് കാണിച്ച് നൽകിയ പരാതിയിലായിരുന്നു കീഴ്ക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീൽ കോടതിയിൽ ഹർജി നൽകിയത്. ക്രമക്കേട് നടത്തിയ മേലുദ്യോഗസ്ഥൻ സ്ഥാപനത്തിൽനിന്ന് രാജിവച്ച് നാട്ടിലേക്ക് പോയിരുന്നു. ഇയാൾ നടത്തിയ ക്രമക്കേട് അറിയാതെ ദിനിൽ പിന്നീട് ഇയാളോട് ജോലി സംബന്ധമായ സംശയ നിവാരണത്തിന് ബന്ധപ്പെട്ടിരുന്നു. ഇതിനായി രാജിവച്ചു പോയ മേലുദ്യോഗസ്ഥൻ കന്പനിയുടെ പാസ് വേഡ് യുവാവിൽനിന്നും കൈക്കലാക്കി ദുരുപയോഗം ചെയ്തെന്നും രണ്ടു പേരും ചേർന്ന് വഞ്ചിച്ചെന്നുമായിരുന്നു ഉടമ നൽകിയ പരാതി.…
Read MoreDay: February 22, 2024
സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപം; 10 ലക്ഷവും സ്വർണവും ഇനിയും വേണം; ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ദ്രോഹിക്കുന്നുവെന്ന പരാതിയുമായി യുവതി
പയ്യന്നൂര്‍: സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയിൽ ഭർത്താവുൾപ്പെടെ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ 28 കാരിയുടെ പരാതിയിൽ ഭർത്താവ് ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ദീപക്, ദീപക്കിന്റെ മാതാപിതാക്കളാ ഇന്ദിര, സതീശൻ, ബന്ധുക്കളായ ദിവ്യ, രമ്യ എന്നിവർക്കെതിരെയാണ് കേസ്. മതാചാരപ്രകാരം നടന്ന വിവാഹസമയത്ത് യുവതിക്ക് 65 പവൻ നൽകിയിരുന്നു. പിന്നീട് ഭർതൃഗൃഹത്തിൽ താമസിച്ചു വരവേ ഭർത്താവും ബന്ധുക്കളും കൂടുതൽ സ്വർണവും പത്തു ലക്ഷം രൂപയും വേണമെന്നും സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ച് മാനസികമായും ശാരീരികമായും ദ്രോഹിക്കുന്നുവെന്നുമാണ് പരാതി. ഭര്‍ത്താവ് പലതരത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുന്നതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
Read Moreനാടകീയമായ ചേസ്! ഹൈവേയിൽ റിവേഴ്സ് ഗിയറിൽ കാർ ഓടിച്ച് പോലീസിനെ വെട്ടിച്ച് ഡ്രൈവർ; ത്രില്ലിംഗ് വീഡിയോ വൈറലാകുന്നു
ഹൈവേയിൽ പോലീസ് കാറിനെ പിന്തുടരുന്ന ഞെട്ടിക്കുന്ന വീഡിയോ ഇൻ്റർനെറ്റിൽ വൈറലാവുകയാണ്. ബോളിവുഡ് സിനിമാ ശൈലിയിൽ പോലീസ് വാഹനത്തെ പിന്തുടരുന്നത് കാണാം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആയിരക്കണക്കിന് വ്യൂസ് നേടുകയും ചെയ്തു. ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വീഡിയോ പ്രത്യക്ഷപ്പെട്ടു.പോലീസ് ഹൈവേയിൽ ഒരു കാറിനെ പിന്തുടരുന്നതും കാർ ഡ്രൈവർ തന്റെ കാർ വിപരീത ദിശയിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. 42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഹൈവേയിൽ ഒരു വെളുത്ത ഹ്യുണ്ടായ് ഐ -20 കാർ പോലീസ് പിന്തുടരുന്നതും കാർ ഡ്രൈവർ കാർ വിപരീത ദിശയിൽ ഓടിക്കുകയും ചെയ്യുന്നു. പോലീസ് ഹൈവേയിൽ നേരിട്ട് കാറിനെ പിന്തുടരുന്നത് കാണാം. കാർ ഡ്രൈവർ പോലീസിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്. ഹൈവേയിൽ കാർ തടയാൻ പോലീസ് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. റോഡിന്റെ മറുവശം ഓടിച്ചിരുന്ന കാർ ഡ്രൈവറാണ്…
Read Moreറീഫണ്ട് വൈകി; പ്രകോപിതരായ മാതാപിതാക്കൾ ബൈജൂസിന്റെ ഓഫീസിൽ നിന്ന് ടിവി എടുത്തുകൊണ്ടുപോയി; വീഡിയോ വൈറൽ
ചിലപ്പോൾ, സേവന ദാതാക്കളിൽ നിന്നുള്ള താമസിച്ചുള്ള പ്രതികരണങ്ങൾ ഉപഭോക്താക്കളെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അസാധാരണമായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുന്നു. ഇത്തരത്തിൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിൻ്റെ ഓഫീസിൽ സ്ഥാപിച്ചിരുന്ന വലിയ ടിവി എടുത്തുകളയുന്ന ഒരു കുടുംബത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വൈറൽ വീഡിയോ അനുസരിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ കുടുംബം ആദ്യം റീഫണ്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രക്രിയയിൽ വിവിധ തടസ്സങ്ങൾ നേരിട്ടു. പ്രശ്നം പരിഹരിക്കാൻ ആഴ്ചകൾ നീണ്ട ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, ഓഫീസ് സന്ദർശിച്ച് ടിവി കുടുംബം പൊളിച്ചുനീക്കി. ഓഫീസ് ജീവനക്കാരോട് “നിങ്ങൾ റീഫണ്ട് നൽകുമ്പോൾ എടുക്കുക” എന്നും പറഞ്ഞു. ഈ സംഭവം വിദ്യാഭ്യാസ സാങ്കേതിക (എഡ്ടെക്) വ്യവസായത്തിലെ ഉപഭോക്തൃ സേവന നിലവാരത്തെക്കുറിച്ചും റീഫണ്ട് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളെക്കുറിച്ചുമുള്ള സംഭാഷണങ്ങൾക്ക് തുടക്കമിട്ടു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ കാര്യമായ ശ്രദ്ധ നേടി. 1 ലക്ഷത്തിലധികം വ്യൂസും…
Read Moreകൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു; ഷൂട്ടർമാരെ നിയോഗിച്ച പഞ്ചായത്തിനെ അഭിനന്ദിച്ച് കർഷകർ
മല്ലപ്പള്ളി: മല്ലപ്പള്ളിയിലും കല്ലൂപ്പാറയിലും കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു.കല്ലൂപ്പാറ പഞ്ചായത്ത് പതിമൂന്നാം വാർഡ് പ്ലാക്കോട്ട് പി.അലക്സാണ്ടറുടെ പുരയിടത്തിൽ ഇറങ്ങിയ രണ്ട് കാട്ടുപന്നികളെ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർമാരായ ജോസ് പ്രകാശ്, ജോജോ മാത്യു, സിനീത് കരുണാകരൻ എന്നിവർ അടങ്ങുന്ന സംഘം വെടിവച്ചു കൊന്നു. 75 കിലോ വീതം തൂക്കംവരുന്ന പന്നികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരിയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി മറവുചെയ്തു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഷൂട്ടർമാരുടെ സംഘം എത്തിയത്. ഇവർ എത്തി സമീപത്തെ കാടുകളിൽ തെരച്ചിൽ നടത്തിയാണ് പന്നികളെ വെടിവച്ചു കൊന്നത്. ഒരാഴ്ച മുമ്പ് ഐക്കരപ്പടിക്കു സമീപം സ്കൂട്ടർ യാത്രക്കാരന് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. മല്ലപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലും കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. പന്നിശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് മെംബർ സുരേഷ് വൈക്കത്തുശേരിയുടെയും കർഷകരുടെയും നേതൃത്വത്തിൽ സംയുക്തമായി…
Read Moreഅലഞ്ഞുതിരിഞ്ഞെത്തിയത് ആശുപത്രിയിൽ: രോഗികളെ പരിഭ്രാന്തിരാക്കി ആശുപത്രിക്കുള്ളിൽ കാള; ഉത്തർപ്രദേശിൽ നിന്നുള്ള കാഴ്ചകൾ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
രാജ്യത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം രൂക്ഷമായി വരികയാണ്. ഈ കന്നുകാലികളുടെ ആക്രമണവും, ഇവ വീടുകളിലും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കയറിയിറങ്ങുന്ന നിരവധി സംഭവങ്ങളും അടുത്ത കാലത്തായി ഉയർന്നുവന്നിട്ടുണ്ട്. രാജ്യത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശിലെ ആശുപത്രിയിൽ അലഞ്ഞുതിരിയുന്ന കാള കയറിയതായി കാണിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. വൈറലായ ചിത്രം ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ജില്ലാ ആശുപത്രിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നു. രോഗികൾ കട്ടിലിൽ ഇരിക്കുന്നതും മറ്റ് കുറച്ച് രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രിക്കുള്ളിൽ നിൽക്കുന്നതും വൈറലായ ചിത്രത്തിൽ കാണാം. അലഞ്ഞുതിരിയുന്ന കാള ശാന്തമായി നിൽക്കുകയും ആശുപത്രിയിലുള്ളവരെ നോക്കുന്നതും ചിത്രത്തിലുണ്ട്. കാള ജില്ലാ ആശുപത്രിക്കുള്ളിൽ കയറി അൽപ സമയത്തിന് ശേഷം സ്ഥലം വിട്ടതായും റിപ്പോർട്ടുകൾ പറയുന്നു. കാള ആരെയും ആക്രമിച്ചിട്ടില്ല, കാള ശാന്തനായി നിന്നതിനാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആശുപത്രികൾ, സ്കൂളുകൾ,…
Read Moreതുർക്കി വിമൻസ് കപ്പ് ഫുട്ബോൾ; ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ
അലാനിയ(തുർക്കി): തുർക്കി വിമൻസ് കപ്പ് ഫുട്ബോളിൽ ചരിത്രംകുറിച്ച് ഇന്ത്യൻ വനിതകൾ. മനീഷ കല്യാണിന്റെ ഇരട്ട ഗോൾ മികവിൽ ഇന്ത്യ 4-3ന് എസ്റ്റോണിയയെ തോല്പിച്ചു. ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഒരു യൂറോപ്യൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്. ഇതിനുമുന്‍പ് ഇന്ത്യയുടെ സീനിയർ വനിതകൾ യുവേഫ കോണ്ഫെഡറേഷനിൽനിന്നുള്ള ഒരു ടീമിനെ ഔദ്യോഗിക മത്സരത്തിൽ തോൽപ്പിച്ചിട്ടില്ല. 17, 81 മിനിറ്റുകളിലാണ് മനീഷ സ്കോർ ചെയ്തത്. ഇന്ദുമതി കതിരേശൻ (62’), പ്യാരി സാസ (79’) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറർമാർ. ആദ്യപകുതി പിരിയുന്പോൾ 1-1ന് സമനിലയായിരുന്നു. ലിസേറ്റേ താമിക് (32’), വ്ലാദ കുബാസോവ (88’), മേരി ലിസ് ലിലിമെ (90’) എന്നിവരാണ് എസ്റ്റോണിയയ്ക്കായി ഗോൾ നേടിയത്. ഏഷ്യ, യവേഫ കോണ്ഫെഡറേഷനുകളിൽനിന്നുള്ള ഇന്ത്യ, ഹോങ്കോംഗ്, എസ്റ്റോണിയ, കൊസോവ ടീമുകളാണു തുർക്കിഷ് വിമൻസ് കപ്പിൽ പങ്കെടുക്കുന്നത്.
Read Moreഓവറിലെ ആറ് പന്തും സിക്സ്; അപൂർവ നേട്ടവുമായി വംഷി കൃഷ്ണ
കടപ്പ: ഓവറിലെ ആറ് പന്തുകളില്‍ ആറ് സിക്സര്‍ എന്ന അപൂര്‍വ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി. സി.കെ. നായുഡു അണ്ടര്‍ 23 ട്രോഫിയില്‍ റെയില്‍വേസിനെതിരെ ആന്ധ്ര ഓപ്പണര്‍ വംഷി കൃഷ്ണയാണ് ഈ നേട്ടം കൈവരിച്ചത്. റെയില്‍വേസിന്റെ സ്പിന്നര്‍ ദമന്‍ദീപ് സിംഗാണ് വംഷി കൃഷ്ണയുടെ ബാറ്റിംഗിന് മുന്നിൽ തലകുനിച്ചത്. മത്സരത്തില്‍ വംഷി കൃഷ്ണ 64 പന്തില്‍ 110 റണ്‍സ് നേടി. സെഞ്ചുറി നേടിയ വംഷി കൃഷ്ണയുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ആന്ധ്ര 378 റണ്‍സെടുത്തു. റെയില്‍വേസ് ആദ്യ ഇന്നിംഗ്സില്‍ 231 ഓവറില്‍ 865/9 എന്ന സ്കോറില്‍ ഡിക്ലെയര്‍ ചെയ്തിരുന്നു. ഇതോടെ കളി സമനിലയില്‍ അവസാനിച്ചു.
Read Moreസന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു സന്തോഷത്തുടക്കം
ഇറ്റാനഗർ (അരുണാചൽ പ്രദേശ്): സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു സന്തോഷത്തുടക്കം. ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തിൽ കേരളം ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ആസാമിനെ തകർത്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സർവീസസ് ജയിച്ചു. മികച്ച ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകളാണ് കേരളം നേടിയത്. അബ്ദു റഹീം (19’), സജീഷ് (67’), നിജോ ഗിൽബർട്ട് (90+5’) എന്നിവരാണു കേരളത്തിനായി വലകുലുക്കിയത്. 78-ാം മിനിറ്റിൽ ദീപു മിർദയാണ് ആസാമിന്റെ ഗോൾ നേടിയത്. ഇരുടീമും വാശിയേറിയ പോരാട്ടമാണ് യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ കാഴ്ചവച്ചത്. രണ്ടാം പകുതിയിൽ ആസമിന്റെ ഭാഗത്തുനിന്ന് മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതെ കേരളം പിടിച്ചുനിന്നു. രണ്ടാം പകുതിയിൽ ആസാം രണ്ടാം തവണയും കേരളത്തിന്റെ ഗോൾവല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 19-ാം മിനിറ്റിൽ…
Read Moreഈ സമയത്ത് തന്നെ വേണോ? ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഗുട്ക തയാറാക്കി രോഗി; വൈറലായി വീഡിയോ
ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഒരു രോഗി തൻ്റെ രണ്ട് കൈകളും ഉപയോഗിച്ച് ഗുട്ക തയാറാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി തന്റെ പോസ്റ്റിൽ കാൺപൂരിനെക്കുറിച്ച് പരാമർശം നടത്തിയിട്ടുണ്ട്, എന്നാൽ വീഡിയോ കാൺപൂരിൽ ചിത്രീകരിച്ചതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചത്, ആരാണ് വീഡിയോ ചിത്രീകരിച്ചത്, വീഡിയോയുടെ കൃത്യമായ സ്ഥാനം എന്നിവ ഇതുവരെ അറിവായിട്ടില്ല. എന്നിരുന്നാലും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കൂടാതെ നെറ്റിസൺമാരിൽ നിന്ന് വരുന്ന പ്രതികരണങ്ങൾ നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ആശുപത്രി അധികൃതർ എന്താണ് ചെയ്യുന്നതെന്നും രോഗിയെ ഇങ്ങനെ ചെയ്യാൻ എങ്ങനെ അനുവദിക്കുന്നുവെന്നും ചിലർ ചോദ്യം ചെയ്യുന്നു. അതേസമയം വീഡിയോയിൽ പതിഞ്ഞ പ്രവൃത്തിയെ മറ്റു ചിലർ പരിഹസിക്കുകയും ചെയ്തു. Kanpur is not for beginners pic.twitter.com/HMDkUMkX5O — Alpha🐯 (@AlphaTwt_) February 19, 2024 എന്നാൽ രോഗി…
Read More