ഏത് തരം കഥാപാത്രമാണെങ്കിലും തന്റെ അനായാസമായ അഭിനയ മികവിലൂടെ വിജയിപ്പിക്കുന്ന നടിയാണ് ഉർവശി. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് ഉർവശിക്കുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് താരം പ്രേക്ഷക സ്വീകാര്യത നേടി. സിനിമാ വിശേഷങ്ങൾക്കൊപ്പം ഉർവശിയുടെ വ്യക്തി ജീവിതവും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സഹോദരി കല്പ്പനയുടെ മരണം ഉര്‍വശിയെ ഏറെ വിഷമിപ്പിച്ചിരുന്നു. ഉര്‍വശിയെയും കുടുംബത്തെയും ഏറെ വിഷമിപ്പിച്ച മറ്റൊരു സംഭവമായിരുന്നു സഹോദരന് പ്രിന്‍സിന്റെ ആത്മഹത്യ. അപ്രതീക്ഷിതമായ ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ ഉര്‍വശിക്കും കുടുംബത്തിനും സമയമെടുത്തു. ഇതിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സഹോദരന്റെ മരണം ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്നും അന്ന് ഉര്‍വശി തുറന്ന് പറഞ്ഞിരുന്നു. ആത്മഹത്യക്കുള്ള കാരണത്തെക്കുറിച്ചും ഉര്‍വശി സംസാരിച്ചു. പതിനേഴ് വയസായിരുന്നു. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാന്‍…
Read MoreDay: February 23, 2024
രണ്ടാം സീസണ് ഡബ്ല്യുപിഎൽ ട്വന്റി-20 ഇന്നു മുതൽ
ബംഗളൂരു: ട്വന്റി-20 ക്രിക്കറ്റിലെ തങ്കത്തിളക്കത്തിനായി ഇന്നുമുതൽ രാജ്ഞിമാരുടെ പോരാട്ടം. വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം സീസണിന് ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മാർച്ച് 17ന് ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ. മലയാളിതാരം മിന്നു മണിയുടെ ടീമാണ് ഓസ്ട്രേലിയൻ താരമായ മെഗ് ലാന്നിംഗ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ. അഞ്ച് ടീമുകൾ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയ്ക്കൊപ്പം സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസിയിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഓസ്ട്രേലിയൻ താരം ബെത് മൂണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയ്ന്റ്സ്, അലിസ ഹീലി നായികയായുള്ള യുപി വാരിയേഴ്സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഡബ്ല്യുപിഎല്ലിൽ മാറ്റുരയ്ക്കുക. മുംബൈ, ബംഗളൂരു ടീമുകൾക്കു മാത്രമാണ്…
Read More‘തേനീച്ചക്കൂട്ടിലേക്ക് പേപ്പർ ചുരുട്ടിയെറിഞ്ഞു’; ജൂനിയർ വിദ്യാർഥിക്ക് നേരേ സീനിയേഴ്സിന്റെ ക്രൂരമർദനം
തിരുവനന്തപുരം: വെള്ളറട വാഴിച്ചൽ ഇമ്മാനുവൽ കോളജ് ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമർദ്ദനവും റാഗിങ്ങും നടന്നതായി പരാതി. നെയ്യാറ്റിൻകര കടവട്ടാരം അനു നിലയത്തിൽ മനു. എസ്. കുമാറി(18)നാണ് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം ഏറ്റതായി പരാതി. കോളജ് കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ച കൂട്ടിലേക്ക് മനു പേപ്പർ ചുരട്ടി എറിഞ്ഞെന്നും അതേതുടർന്ന് തേനീച്ചകൾ മറ്റു വിദ്യാർഥികളെ ഉപദ്രവിച്ചെന്നും ആരോപിച്ചാണ് സീനിയർ വിദ്യാർഥികൾ ആദ്യം മനുവിനെ മർദിച്ചത്. മർദനത്തത്തുടർന്ന് അധ്യാപികയോട് പരാതി പറയാൻ പോയ മനുവിനേയും സുഹൃത്തിനേയും സീനിയർ വിദ്യാർഥികൾ തടഞ്ഞു വെക്കുകയും അസഭ്യം വിളിക്കുകയും വീണ്ടും മർദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സീനിയേഴ്സ് തന്റെ ഷർട്ടു വലിച്ചു കീറുകയും മുട്ടുകാലിൽ നിർത്തിയ ശേഷം ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് മനു പറഞ്ഞു. ഇതു കണ്ട മനുവിന്റെ സുഹൃത്തായ അമൽ ടീച്ചറെ വിവരം അറിയിച്ചു. ടീച്ചറും രണ്ടാം വർഷ വിദ്യാർത്ഥികളും എത്തിയാണ് മനുവിനെ…
Read Moreകാത്തിരിപ്പിന് അവസാനം, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യമത്സരക്രമം പ്രഖ്യാപിച്ചു
ചെന്നൈ: കാത്തിരിപ്പിന് അവസാനം, 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യമത്സരക്രമം പ്രഖ്യാപിച്ചു. സീസണ് ഉദ്ഘാടനത്തിൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. മാർച്ച് 22ന് ചെന്നൈ ചെപ്പോക്കിലാണ് ഈ സൂപ്പർ പോരാട്ടം. 2024 സീസണിലെ ആദ്യ 21 മത്സരങ്ങളുടെ ഫിക്സ്ചർ മാത്രമാണ് ബിസിസിഐ പുറത്തുവിട്ടത്. മാർച്ച് 22 മുതൽ ഏപ്രിൽ ഏഴ് വരെയുള്ള മത്സരങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചത്. പൊതുതെരഞ്ഞടുപ്പ് ഇടവേള 21 മത്സരങ്ങൾ മാത്രമാണ് നിലവിൽ പ്രഖ്യാപിച്ചതെങ്കിലും പൊതു തെരഞ്ഞെടുപ്പിന്റെ തീയതി സംബന്ധിച്ച തീരുമാനത്തിനുശേഷം ബാക്കിയുള്ള ഫിക്സ്ചർകൂടി ബിസിസിഐ പ്രഖ്യാപിക്കും. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായാണ് നിലവിൽ ബിസിസിഐ ഇടവേളയിട്ടിരിക്കുന്നത്. മാർച്ച് 22: ചെന്നൈ x ബംഗളൂരു, 8.00 pm മാർച്ച് 23: പഞ്ചാബ് x ഡൽഹി, 3.30 pmകോൽക്കത്ത x ഹൈദരാബാദ്, 7.30 pmമാർച്ച് 24: രാജസ്ഥാൻ x…
Read Moreപീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് തടവുശിക്ഷ
ബാർസിലോന: പീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. മൂന്നു ദിവസത്തെ വിചാരണയ്ക്കുശേഷമാണ് മൂന്നംഗ സമിതിയുടെ വിധി. 2022 ഡിസംബർ 31ന് പുതുവർഷ ആഘോഷത്തിനിടെ ബാർസിലോനയിലെ നിശാ ക്ലബ്ബിലെ ശുചിമുറിയിൽവച്ച് യുവതിയെ ഡാനി ആൽവസ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ സമ്മതമില്ലാതെയാണ് ആൽവസ് ലൈംഗിക ബന്ധത്തിൽലേർപ്പെട്ടതെന്ന് കോടതി വിചാരണയിൽ തെളിഞ്ഞു. എന്നാൽ കുറ്റം ചെയ്തിട്ടിട്ടില്ലെന്ന് ആൽവസ് കോടതിയിൽ പറഞ്ഞു. വിധിക്കെതിരെ താരത്തിന് അപ്പീൽ നൽകാൻ അവസരമുണ്ട്. കഴിഞ്ഞ ജനുവരി 20ന് അറസ്റ്റിലായ ഡാനി ആൽവ്സ് നിലവിൽ ജയിലിലാണ്.
Read Moreഎന്തുകൊണ്ട് സണ്ണി വെയ്നൊപ്പം പ്രത്യക്ഷപ്പെടുന്നില്ല: മറുപടിയുമായി രഞ്ജിനി
സണ്ണി വെയ്നിന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നും ഡാൻസറെന്ന നിലയിൽ അറിയപ്പെടാനാണ് താൽപര്യമെന്നും തുറന്നുപറഞ്ഞ് രഞ്ജിനി. പരസ്പരം ബഹുമാനം നൽകുന്നവരാണ് തങ്ങളെന്നും തിരക്കുകൾ കാരണമാണ് ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതെന്നും അവർ പറയുന്നു. സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. ഒരുമിച്ച് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം തിരക്കാണ്. ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. സണ്ണി വെയ്നിന്റെ ഭാര്യ എന്ന ടാഗ്ലൈൻ എന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്സ്പോഷര്‍ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാൻ ഒന്നിച്ചുള്ള പോസ്റ്റ് ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാഗ്ലൈനിലാണ് വരുക. തുടക്കത്തിൽ അത്തരം കമന്റുകൾ ഒരുപാട് കേട്ടിരുന്നു. ഒന്നരവര്‍ഷമായിട്ട് അങ്ങനെ സംഭവം…
Read Moreമണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയതെങ്കിൽ വിജയിക്കല്ലന്ന് ജാഫർ ഇടുക്കി; കാരണം ഇങ്ങനെ…
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. 1993 ല്‍ ഇറങ്ങിയ ചിത്രം ഇന്നും പ്രക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിൽ തന്നെയാണ്. അതേ സമയം ഇന്ന് മണിച്ചിത്രത്താഴ് റിലീസായാല്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന് ജാഫര്‍ ഇടുക്കി. ഒരു അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കി ഇക്കാര്യം വ്യക്തമാക്കിയത്. ‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയിലെ സസ്പെന്‍സ് എല്ലാവരും ഫോണില്‍ പകര്‍ത്തും. ശോഭനയാണ് നാഗവല്ലി എല്ലാവരും കാണണം എന്ന് പറയും. ഒളിച്ചും പാത്തും ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നെനെ. ഇങ്ങനെയൊരു പ്രശ്നമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി…
Read Moreപാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാട് നാല് വെട്ടിൽ തീർത്തുകളഞ്ഞു; സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം ഇങ്ങനെ…
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം തീര്‍ക്കാനെന്ന് പ്രതി അഭിലാഷിന്റെ മൊഴി. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തനിച്ചാണ് കൊല നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഇയാളുടെ ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം മുറിവുകൾ ഉണ്ടായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Read Moreകായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; രൂക്ഷഗന്ധം ശ്രദ്ധിച്ച ഡ്രൈവർ രക്ഷകനായി
ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. തീ പടരുന്നതിനു മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ബസിൽ ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍നിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്. പോലീസും അഗ്നിശമന സേന ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു.
Read Moreലൈസൻസും ആർസിയും അച്ചടിക്കാൻ പണമില്ലാത്ത മോട്ടോർ വാഹന വകുപ്പിന് അടുത്ത പണി; സേവനങ്ങൾ നിർത്തുകയാണെന്ന് സി-ഡിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് വീണ്ടും പ്രതിസന്ധിയിലേക്ക്. മോട്ടോർ വാഹനവകുപ്പിനുള്ള സേവനങ്ങൾ, ഭീമമായ കുടിശ്ശിക വരുത്തിയതോടെ നിർത്തിവയ്ക്കുന്നതായി സി-ഡിറ്റ് അറിയിച്ചു. ഒരു വർഷത്തെ കുടിശികയായി ആറരക്കോടിയിലേറെ രൂപയാണ് സി-ഡിറ്റിന് നൽകാനുള്ളത്. ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും അച്ചടിക്കാൻ പണമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരമൊരു പ്രതിസന്ധി. സി-ഡിറ്റ് മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഫെസിലിറ്റി മാനേജ്മെന്റ് പ്രോജക്ട് വഴി നിരവധി സേവനങ്ങളാണ് നൽകി വരുന്നത്. എന്നാൽ സേവനത്തിനുള്ള തുക കഴിഞ്ഞ വർഷം ജനുവരി മുതൽ നൽകിയിട്ടില്ല. കുടിശിക ആറുകോടി 58 ലക്ഷം കടന്നു. ഇതിനെ തുടർന്ന് സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ സി-ഡിറ്റ് നല്‍കിയിരുന്നു. ഇതൊക്കൊയായിട്ടും കാര്യങ്ങൾ പ്രയോജനമില്ലാതെ വന്നതോടെയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. സേവനം മാർച്ച് ഒന്നുമുതൽ നൽകില്ല. നിലവിലെ പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന…
Read More