പീ​ഡ​ന​ക്കേ​സി​ൽ ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ താ​രം ഡാ​നി ആ​ൽ​വ​സി​ന് ത​ട​വു​ശി​ക്ഷ

ബാ​ർ​സി​ലോ​ന: പീ​ഡ​ന​ക്കേ​സി​ൽ ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ താ​രം ഡാ​നി ആ​ൽ​വ​സി​ന് നാ​ല​ര വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് സ്പാ​നി​ഷ് കോ​ട​തി. മൂ​ന്നു ദി​വ​സ​ത്തെ വി​ചാ​ര​ണ​യ്ക്കു​ശേ​ഷ​മാ​ണ് മൂ​ന്നം​ഗ സ​മി​തി​യു​ടെ വി​ധി.

2022 ഡി​സം​ബ​ർ 31ന് ​പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​നി​ടെ ബാ​ർ​സി​ലോ​ന​യി​ലെ നി​ശാ ക്ല​ബ്ബി​ലെ ശു​ചി​മു​റി​യി​ൽ​വ​ച്ച് യു​വ​തി​യെ ഡാ​നി ആ​ൽ​വ​സ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

യു​വ​തി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് ആ​ൽ​വ​സ് ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ​ലേ​ർ​പ്പെ​ട്ട​തെ​ന്ന് കോ​ട​തി വി​ചാ​ര​ണ​യി​ൽ തെ​ളി​ഞ്ഞു. എ​ന്നാ​ൽ കു​റ്റം ചെ​യ്തി​ട്ടി​ട്ടി​ല്ലെ​ന്ന് ആ​ൽ​വ​സ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

വി​ധി​ക്കെ​തി​രെ താ​ര​ത്തി​ന് അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി 20ന് ​അ​റ​സ്റ്റി​ലാ​യ ഡാ​നി ആ​ൽ​വ്സ് നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

Related posts

Leave a Comment