ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു. ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഗൾഫ്സ്ട്രീം പിക്ചേഴ്സുമായും, ജോറ്റ് ഫിലിംസുമായും ചേർന്നാണ് ഹോളിവുഡിൽ ദൃശ്യം നിർമ്മിക്കുന്നത്. ഇന്ത്യൻ, ചൈനീസ് വിപണികളിൽ ഗംഭീരമായ വിജയകൊയ്ത്തിന് ശേഷമാണ് ചിത്രം ഹോളിവുഡിലെത്തുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ചിത്രം കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയിലാണ് കൊറിയൻ പരിഭാഷ ഒരുങ്ങുന്നത്. ഹോളിവുഡിനായി ചിത്രം റീമേക്ക് ചെയ്യുന്നതിൽ വളരെയേറെ സന്തോഷം ഉണ്ടെന്ന് പനോരമ സ്റ്റുഡിയോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കുമാർ മംഗത് പഥക് പറഞ്ഞു. ഈ കഥ ലോകമെമ്പാടുമുള്ള പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം, അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ പത്ത് രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക…
Read MoreDay: March 3, 2024
‘നല്ല ബുദ്ധി പക്ഷേ മേലാൽ ഇത് ആവർത്തിക്കരുത്: ഓംലെറ്റ് ഫ്ലിപ്പുചെയ്യാൻ ത്രെഡുകൾ; വൈറൽ വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയ
ഏറ്റവും ജനപ്രിയമായ ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് ഓംലെറ്റുകൾ. ഈ വിഭവം വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാൻ സാധിക്കുമെന്നതും ഇതിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ള കാരണങ്ങളാണ്. എന്നാൽ ഓംലെറ്റ് ഫ്ലിപ്പുചെയ്യാനുള്ള സമയമാകുമ്പോൾ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു പുതിയ വീഡിയോ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വേഗമേറിയതും എളുപ്പവുമായ മാർഗ്ഗം കാണിക്കുന്നു. വീഡിയോയിൽ, ഒരു സ്ത്രീ നീളമുള്ള നൂലുകളുടെ രണ്ട് കഷണങ്ങൾ എടുത്ത് ഗ്രിഡിൽ ക്രോസ് ആകൃതിയിലുള്ള പാറ്റേണിൽ ഇടുന്നു. തുടർന്ന് ഗ്രിഡിലേക്ക് അവ ഒഴിക്കുന്നു. ഓംലെറ്റിന്റെ ഒരു വശം വേവായാൽ ത്രെഡുകൾ ഉപയോഗിച്ച് മുകളിലേക്ക് വലിക്കുകയും തുടർന്ന് അത് മറിക്കുകയും ചെയ്യുന്നു. ഓംലെറ്റ് നന്നായി പാകം ചെയ്തുകഴിഞ്ഞ് അതിൽ നിന്ന് ത്രെഡുകൾ നീക്കം ചെയ്യുന്നു. ഒരാഴ്ചയ്ക്കുള്ളിൽ, വീഡിയോ ഇൻസ്റ്റാഗ്രാമിൽ 53 ദശലക്ഷം വ്യൂസ് നേടി. ആയിരക്കണക്കിന് കാഴ്ചക്കാർ കമൻ്റ് വിഭാഗത്തിൽ രസകരമായ പ്രതികരണങ്ങൾ നൽകി. ഒരു ഉപയോക്താവ്…
Read Moreനടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങൾ
നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുന്നു. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്ദേവ് ആണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം ശനിയാഴ്ച മുംബൈയില്‍ വച്ച് നടന്നു. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രങ്ങൾ വരലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐവറി നിറത്തിലുള്ള സില്‍ക്ക് സാരിയും, റോസ് ബ്ലൗസുമാണ് വരലക്ഷ്മി ധരിച്ചിട്ടുള്ളത്. വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് നിക്കൊളായ്യുടെ വേഷം.14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് ഇരുവരും. നിക്കോളയ്യുടെ രണ്ടാം വിവാഹമാണിത്. 2010-ൽ മിസിസ് ഗ്ലാഡ്രാഗ്സ് പട്ടം നേടിയ മോഡൽ കവിതയാണ് നിക്കോളയ്യുടെ ആദ്യ ഭാര്യ. ഈ വർഷം അവസാനത്തോടെ വരലക്ഷ്മിയും നിക്കോളായ്യും തമ്മിലുള്ള വിവാഹം ഉണ്ടാകും എന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. പാൻ ഇന്ത്യൻ തലത്തിൽ വലിയ വിജയം സ്വന്തമാക്കിയ ഹുമാനാണ് വരലക്ഷ്മിയുടെ അവസാനം പ്രദർശനത്തിന് എത്തിയ സിനിമ. മമ്മൂട്ടി…
Read More13-ാം വയസിൽ തുടക്കം: നാല് കോടി മുടക്കി 18 -കാരി ചെയ്തത് 100 പ്ലാസ്റ്റിക് സർജറികൾ; ഒടുവിൽ സംഭവിച്ചത്…
സിനിമാ താരത്തെ പോലെ ആവാനുള്ള ശ്രമത്തിൽ പ്ലാസ്റ്റിക് സർജറിക്കായി 4 മില്യൺ യുവാൻ (563,000 യുഎസ് ഡോളർ) ചെലവഴിച്ച 18 കാരിയായ യുവതി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഷൗ ചുന, 13 വയസ്സുള്ളപ്പോൾ മുതൽ പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. ഷൗ 100-ലധികം ഓപ്പറേഷനുകൾക്ക് വിധേയമായിട്ടുണ്ട്. സ്കൂൾ കാലം മുതൽ തന്റെ രൂപത്തെക്കുറിച്ച് ഉത്കണ്ഠയും വിഷാദവും അവൾക്ക് ഉണ്ടായിരുന്നു. മാത്രമല്ല അവൾ സുന്ദരിയായ തന്റെ അമ്മയെപ്പോലെയല്ലെന്ന് ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും പറഞ്ഞത് ഷൗവിൽ അസ്വസ്ഥത ഉണ്ടാക്കി. പിന്നീട്, ഷാങ്ഹായിലെ ഒരു ഇൻ്റർനാഷണൽ സ്കൂളിൽ പഠിച്ചപ്പോൾ തൻ്റെ സഹപാഠികൾ കൂടുതൽ സുന്ദരികളും ആത്മവിശ്വാസം ഉള്ളവരാണെന്നും അവൾ വിശ്വസിച്ചു. ഷൗവിന് അവരോട് അസൂയയും തോന്നി. അങ്ങനെ തന്റെ രൂപം മെച്ചപ്പെടുത്താൻ അവൾ തീരുമാനിച്ചു. ഷൗവിൻ്റെ അമ്മ അവൾക്ക് 13 വയസ്സുള്ളപ്പോൾ ആദ്യത്തെ ഓപ്പറേഷൻ…
Read Moreഗോസിപ്പുകൾക്ക് വിരാമം; വ്യാജ വാർത്ത പൊളിച്ച് കൈയിൽ കൊടുത്ത് നയന്‍താരയും വിഘ്നേഷും
നയൻതാര ഭര്‍ത്താവ് വിഘ്നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വൈറലായിരുന്നു. നിമിഷ നേരം കൊണ്ടാണ് ആ വാർത്ത അങ്ങാടിപ്പാട്ടായത്. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് ശേഷം വിഘ്നേഷ് ഇന്‍സ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇട്ടു. അത് കണ്ടപ്പോഴാണ് ലേഡി സൂപ്പർസ്റ്റാറിന്റെ ആരാധകർക്ക് സമാധാനം ആയത്. നയന്‍താരയുടെ ഫോട്ടോ തന്നെയാണ് വിഘ്നേഷ് സ്റ്റോറിയായി പങ്കുവച്ചത്. നയൻതാരയുടെ ബ്യൂട്ടി ബ്രാൻഡായ 9 സ്കിൻ വരാനിരിക്കുന്ന അവാർഡ് ഷോയുടെ ടൈറ്റിൽ സ്പോൺസർ ആയിരിക്കുമെന്ന പോസ്റ്ററാണ് അദ്ദേഹം സ്റ്റോറിയായി ഇട്ടിരിക്കുന്നത്. താരദന്പതികൾ തമ്മിൽ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടോയെന്ന ചോദ്യത്തിനു വിരാമമിട്ടുകൊണ്ടാണ് വിഘ്നേഷിന്റെ പുതിയ പോസ്റ്റ്. അതേ സമയം നയൻതാര വിഘ്നേഷിനെ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നതും ആരാധകർക്ക് ആശ്വാസ വാർത്തയായി. 2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഇരുവർക്കും ഉലകം, ഉയിര് എന്നിങ്ങനെ ഇരട്ട…
Read Moreലോകത്തിലെ ആദ്യത്തെ കൊലപാതകം: സംഭവം നടന്നത് 430,000 വർഷങ്ങൾക്ക് മുമ്പ്; ഗവേഷകർ പറയുന്നത് ഇങ്ങനെ
ഏറ്റവും പഴക്കം ചെന്ന കൊലപാതകം നടന്നത് എപ്പോഴാണ് എന്ന് അറിയാമോ? ഏകദേശം 430,000 വർഷങ്ങൾക്ക് മുമ്പ് നടന്നു എന്നാണ് ഗവേഷകർ പറയുന്നത്. 2015 -ൽ, ഒരു സ്പാനിഷ് ഗുഹയ്ക്കുള്ളിൽ നിന്നും ശാസ്ത്രജ്ഞർ ഒരു തലയോട്ടി കണ്ടെത്തിയതാണ് ഇതിന്റെയെല്ലാം തുടക്കം. ഈ തലയോട്ടി സ്വാഭാവികമായി മരണപ്പെട്ട ഒരാളുടേതല്ല എന്നും കൊല്ലപ്പെട്ട ഒരാളുടേതാണ് എന്നുമുള്ളതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ആദിമമനുഷ്യവിഭാഗമായ നിയാണ്ടർത്താൽ വംശത്തിൽ പെട്ട ഒരാളുടെ തലയോട്ടിയായിരുന്നു ഇത്. സിമ ഡി ലോസ് ഹ്യൂസോസ് എന്ന സ്ഥലത്ത് ഒരു സെമിത്തേരി പോലെ തോന്നിക്കുന്ന സ്ഥലത്താണ് ഇത് കണ്ടെത്തിയത്. സ്പാനിഷ് ഭാഷയിൽ ‘എല്ലുകളുടെ കുഴി’ എന്നാണ് ഇതിന്റെ അർത്ഥം. അറ്റാപുർക മലനിരകളിലാണ് ഈ കുഴി സ്ഥിതി ചെയ്യുന്നത്. ആ പ്രദേശത്ത് പാലിയൻ്റോളജിസ്റ്റുകൾ കുറഞ്ഞത് 28 പേരുടെയെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അവ ഇന്ന് നമുക്കറിയാവുന്നതുപോലെയുള്ള മനുഷ്യന്റേതായിരുന്നില്ല. മറിച്ച് മനുഷ്യരുടെ പൂർവ്വികരായ ഹോമോ ഹൈഡൽബെർജെൻസിസിൻ്റെ…
Read Moreലാവൻഡർക്കാലം; സിൻഡ്രല്ലയെ പോലെ അതീവ സുന്ദരിയായി മാളവിക
സോഷ്യൽ മീഡിയയിൽ സെൻസേഷണൽ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി മാളവിക മേനോൻ. അഭിനയത്തിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന നടിക്ക് വലിയ ഫാൻ ഫോളോയിംഗാണുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് മലയാളികൾക്കിടയിൽ തരംഗമാവുന്നത്. ഇൻസ്റ്റാഗ്രാമിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. ശരിക്കും ദേവതയെപ്പോലെയാണ് താരം പുതിയ ചിത്രങ്ങളിലുള്ളതെന്നാണ് ആരാധകർ പറയുന്നത്. മോഡലിംഗിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ലുക്കിൽ വന്ന് പലപ്പോഴും താരം ആരാധകരെ ഞെട്ടിക്കാറുമുണ്ട്. വിമർശനങ്ങളെ നേരിടുന്ന താരം മോശം കമന്റുകൾക്ക് ബോൾഡായി മറുപടിയും നൽകാറുണ്ട്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreതാരമാണ് ഈ കൊച്ചുമിടുക്കി: 8-ാം വയസിൽ അർഷിയ ഉയർത്തിയത് 75 കിലോ; വൈറലായി വീഡിയോ
ഹരിയാന സ്വദേശി അർഷിയ ഗോസ്വാമിക്ക് വയസ് എട്ട് ശരീരഭാരം 25 കിലോഗ്രാം. എന്നാൽ തന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ് അർഷിയ ഉയർത്തുന്നത്. ഭാരോദ്വഹനത്തിൽ താരമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. അർഷിയയുടെ സ്വദേശം ഹരിയാനയിലെ പഞ്ച്കുളയാണ്. അച്ഛൻ ജിം ട്രെയിനറായി ജോലി ചെയ്യുന്നു. അർഷികയുടെ പരിശീലനവും ഈ ജിമ്മിൽ തന്നെയാണ്. കുറഞ്ഞ കാലയളവിൽ തന്നെ 60 കിലോഗ്രാം ഉയർത്തി ഏഷ്യൻ റെക്കോർഡ് നേടിയ അർഷിയ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും സ്ഥാനംപിടിച്ചു. ഇൻസ്റ്റഗ്രാമിൽ നിലവിൽ 75 കിലോഗ്രാം ഭാരം ഉയർത്തുന്ന ഈ മിടുക്കിയുടെ വീഡിയോ വൈറലാണ്. വീഡിയോയ്ക്ക് ഇതുവരെ 25 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്. അർഷിയ ഇതാദ്യമായല്ല തരംഗമായി മാറുന്നത്. 45 കിലോഗ്രാം ഭാരം ഉയർത്തി ആറാം വയസിൽ അർഷിയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെയ്റ്റ്ലിഫ്റ്ററായി അർഷിയ മാറി. തന്റെ പ്രചോദനം ഒളിമ്പിക്സ് മെഡൽ…
Read Moreആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനു കേന്ദ്രസർക്കാർ ശ്രമിക്കുന്നു; ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ ആദിവാസികൾ വേരോടെ പിഴുതെറിയപ്പെടും; ചമ്പൈ സോറൻ
ജാർഖണ്ഡ്: ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആദിവാസികൾക്ക് ആപത്താണ്. ആദിവാസികളുടെ ഭൂമി പാർട്ടി കൊള്ളയടിക്കുകയും വനങ്ങളിൽ നിന്നും കൽക്കരി നിക്ഷിപ്ത പ്രദേശങ്ങളിൽ നിന്നും അവരെ പിഴുതെറിയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനു കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. അത്തരം ശ്രമങ്ങൾക്കെതിരേ സംസ്ഥാനം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനാവകാശ നിയമത്തിൽ ബിജെപി സർക്കാർ ഭേദഗതി വരുത്തി. അതുപോലെ കൽക്കരി ബേറിങ് ഏരിയാ ആക്ട്, ഛോട്ടാനാഗ്പൂർ ടെനൻസി ആക്ട് എന്നിവ ഭേദഗതി ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും ചമ്പൈ സോറൻ പറഞ്ഞു. ജാർഖണ്ഡ് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreറാഗിങ്ങിനെ ചൊല്ലിയുള്ള തർക്കം; കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിയെ മർദിച്ചതായി പരാതി
കോഴിക്കോട്: കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിയെ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളജിലെ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥി സി.ആർ അമലിനെയാണ് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചത്. റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണ കാരണമെന്ന് അമൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും, ഒന്നാം വർഷ വിദ്യാർഥിയുമായ അനുനാഥ് എ.ആർന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ എത്തി തന്നെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് അമൽ പറഞ്ഞു. കോളജിന് സമീപത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദനം. അമലിന്റെ മൂക്കിന്റെ പാലത്തിൽ ചതവും വലത് കണ്ണിന് സമീപം പരിക്കുമുണ്ട്. മർദനത്തിൽ ഗുരുഗരമായി പരിക്കേറ്റ അമലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കിൽ നിന്നു വീണു പരിക്കേറ്റതെന്നാണ് ഇവർ ഡോക്ടര്‍മാരോട് പറഞ്ഞത്. തിരികെ വീട്ടിൽ എത്തിയ ശേഷം വീണ്ടും ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു.…
Read More