പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികരണവുമായി സര്‍വകലാശാല ഡീന്‍ എം.കെ നാരായണന്. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്നും, ഉടൻ തന്നെ താൻ ഹോസ്റ്റലിലെത്തി സിദ്ധാർഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ മരണവിവരം ഉടൻ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയതെന്നും പ്രശ്നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും ഡീന്‍ വ്യക്തമാക്കി. ക്രിമിനൽ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ലെന്നും, സർവകലാശാലക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എം.കെ നാരായണന് കൂട്ടിചേർത്തു. ‘ഫെബ്രുവരി 18 നാണ് സിദ്ധാര്ഥന് ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്ഡൻ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചുപറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്. പത്ത് മിനിട്ടിൽ താൻ അവിടെയെത്തി. കുട്ടികൾ പോലീസിനെയും ആംബുലൻസിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അവര്‍…
Read MoreDay: March 3, 2024
കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 23 കാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: വർക്കലയിൽ 23 കാരന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു. 29-ന് കരവാരം ജംഗ്ഷനിലെ പലവ്യഞ്ജന കടയിൽ നിന്നു കേക്ക് വാങ്ങി കഴിച്ചതാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. രാവിലെയോടെ കൂടുതല്‍ അവശനായ വിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിനുവിന്റെ അമ്മ കമല, സഹോദരങ്ങളായ വിനീത്, വിനീത എന്നിവരും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. വിനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreകൊല്ലപ്പെട്ടുവെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല: ക്ലാസിക്കൽ നർത്തകൻ അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവം; പ്രതികരണവുമായി കുടുംബം
കൊൽക്കത്ത: ക്ലാസിക്കൽ നർത്തകനായ അമർനാഥ് ഘോഷ് അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബന്ധുക്കൾ. അമർനാഥ് ഘോഷ് വെടിയേറ്റ് മരിച്ചിട്ട് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും മരണത്തെക്കുറിച്ച് കുടുംബത്തിന് കൂടുതലൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് അമർനാഥ് ഘോഷിന്റെ അമ്മയുടെ സഹോദരൻ ശ്യാമൽ ഘോഷ് പറഞ്ഞു. കുച്ചിപ്പുടിയിലും ഭരനാട്യത്തിലും പ്രഗത്ഭനായ അമർനാഥ് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് നൃത്ത മോഹങ്ങളുമായി അമേരിക്കയിലേക്ക് ചേക്കേറിയത്. അമേരിക്കിയിലെ പഠനത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അമർനാഥ് നാല് ദിവസങ്ങൾക്ക് മുമ്പാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. എന്നാൽ അമർനാഥ് കൊല്ലപ്പെട്ടുവെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് അമ്മയുടെ സഹോദരൻ പറയുന്നു. പോലീസിൽ നിന്നും സർക്കാരിൽ നിന്നും അമർനാഥ് മരിച്ചുവെന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ മറ്റു വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് അമ്മാവൻ ശ്യാമൽ ഘോഷ് പറഞ്ഞു. അമർനാഥ് കൊൽക്കത്തയിലെ സൂരിയിലാണ് താമസിച്ചിരുന്നത്. അതേസമയം, കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക കൗൺസിലറായ സുപർണ റോയും…
Read Moreഎല്ലാ പ്രതികളേയും പിടിക്കണം, കണ്ടു നിന്നവരും എന്റെ കണ്ണിൽ കുറ്റക്കാർ; സിദ്ധാർഥന്റെ അമ്മ
തിരുവനന്തപുരം: മകന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ പ്രതികളേയും പിടിക്കണമെന്നും ഇനിയും ആളുകൾ വരാനുണ്ടെന്നും സിദ്ധാർഥന്റെ മാതാവ് ഷീബ. കണ്ട് നിന്നവരുൾപ്പെടെ തന്റെ കണ്ണിൽ കുറ്റക്കാരാണ്. നീതി ലഭിക്കും വരെ പോരാടാനാണ് തീരുമാനം. ആരൊക്കെ കൂടെ നിന്നാലും ഇല്ലങ്കിലും അവസാനം വരെ പോരാടുമെന്ന് ഷീബ പറഞ്ഞു. കേസിൽ ഉൾപ്പെട്ടവർക്കെല്ലാം തക്കതായ ശിക്ഷ കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൂടുതൽ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. എന്നാൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയുണ്ടെന്ന് സിദ്ധാർഥന്റെ പിതാവ് പറഞ്ഞു. തുടക്കം മുതൽ പ്രതികൾ ഓരോ കള്ളത്തരങ്ങളാണ് പറയുന്നത്. സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് ആദ്യം പറഞ്ഞു. പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി. അതിനാൽതന്നെ കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർ ഭാരവാഹികളാണെന്നും സിദ്ധാർഥന്റെ അച്ഛൻ കൂട്ടിച്ചേർത്തു.
Read Moreഒളിക്കാനും മറയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് ഒന്നുമില്ലെങ്കിൽ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം; സിദ്ധാർഥന്റെ മരണത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: കേരള വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കടുത്ത ശിക്ഷ കുറ്റക്കാർക്ക് നൽകണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സിദ്ധാർഥന്റെ മരണത്തിൽ ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവർക്കുമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. നെടുമങ്ങാട് സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് ഒളിക്കാനും മറയ്ക്കാനുമില്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ‘വളരെ നികൃഷ്ടവും പൈശാചികവുമായ ഒരു അവസ്ഥ വിദ്യാർഥി രാഷ്ട്രീയ മേഖലയിൽ വളരെ വർഷങ്ങളായി നമ്മൾ കാണുന്നുണ്ട്. ഓടിച്ചിട്ടു കൊല്ലുകയും എറിഞ്ഞു കൊല്ലുകയും ചെയ്യുന്നു. സൗഹൃദം വളർത്തേണ്ട പ്രായമാണ്. സത്യാവസ്ഥ ഉറപ്പായും കണ്ടെത്തണം. അതിക്രൂരമായി ശിക്ഷിക്കപ്പെടണം. അവരുടെ അച്ഛനമ്മമാരെ ഓർത്തും ദുഃഖിക്കാനേ സാധിക്കൂ. അവരെന്ത് തെറ്റ് ചെയ്തു? ഇനി ഒരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കരുത്. ഒരു കുടുംബത്തിനും ഇങ്ങനെ ഒരു വേദന അനുഭവിക്കാൻ ഇടവരരുത്. മക്കളുള്ള…
Read Moreലോക ദോശ ദിനം; അറിയാം മികച്ച 5 തരം ദക്ഷിണേന്ത്യൻ ദോശ ഫില്ലിംഗുകൾ
ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ഏറ്റവും സ്വാദിഷ്ടമായ ഒന്നാണ് ദോശ. ഇന്ന് ലോക ദോശ ദിനമാണ്. ഈ വർഷത്തെ ലോക ദോശ ദിനത്തിൽ പരിചയപ്പെടാം ചില വെറൈറ്റി ദോശകൾ. വ്യത്യസ്തമായ ഈ അഞ്ച് ദോശ ഫില്ലിംഗുകളിൽ മുഴുകി ദക്ഷിണേന്ത്യൻ പാചകരീതിയുടെ വൈവിധ്യവും സർഗ്ഗാത്മകതയും അറിയാം. മസാല ദോശയുടെ ക്ലാസിക് രുചികളോ ചോക്കലേറ്റ് ദോശയുടെ നൂതനമായ മധുരമോ ആകട്ടെ, ഓരോരുത്തർക്കും അനുയോജ്യമായ ദോശ ഫില്ലിംഗുണ്ട്. അവയിൽ ചിലതൊക്കെ പരിചപ്പെടാം മസാല ദോശ മസാല ദോശ ദക്ഷിണേന്ത്യൻ ഭക്ഷണവിഭവങ്ങളുടെ മുന്നിൽ തന്നെയുണ്ട്. രുചി നിറച്ച മസാല തന്നെയാണ് മസാല ദോശയുടെ പ്രത്യേകത. ഉരുളക്കിഴങ്ങ്, ഉള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഫില്ലിംഗ് മസാല ദോശയുടെ രുചി കൂട്ടുന്നു. പനീർ ദോശ ഒരു ക്രീമിയുടെ ട്വിസ്റ്റ് ആഗ്രഹിക്കുന്നവർക്ക്, പനീർ ദോശ മികച്ച ചോയിസാണ്. പനീർ ചീസിൻ്റെ മൃദുവായ ക്യൂബുകൾ ദോശയ്ക്കുള്ളിൽ വയ്ക്കുന്നു, ഇത് സമൃദ്ധവും സംതൃപ്തവുമായ രുചി…
Read Moreഅനുസരിച്ചോ ഇല്ലെങ്കിൽ പണി പാളും; മാലിന്യത്തിന് യൂസർ ഫീ ഇല്ലെങ്കിൽ തടവും പിഴയും; ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചു
തിരുവനന്തപുരം: മാലിന്യത്തിന് യൂസർ ഫീ നൽകാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകളിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ഭേദഗതി ബില്ലുകൾക്കു ഗവർണർ അംഗീകാരം നൽകി. കഴിഞ്ഞ നിയമസഭാ സമ്മേളനം അംഗീകരിച്ച ബില്ലുകളിൽ ഇന്നലെ മുംബൈയ്ക്കു പോകുന്നതിനു മുൻപ് ഗവർണർ ഒപ്പുവച്ചു. ഇതു സംബന്ധിച്ച ഓർഡിനൻസിന്റെ കാലാവധി മാർച്ച് ആറിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബില്ലുകൾ ഗവർണർ അംഗീകരിച്ചത്. മാലിന്യശേഖരണത്തിന് യൂസർ ഫീ നൽകാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥരിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾക്കു കനത്ത പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ അടങ്ങിയ ഭേദഗതി ബില്ലുകളാണ് അംഗീകരിച്ചത്. ഹരിതകർമസേനകൾക്കോ നിർദിഷ്ട ഏജൻസികൾക്കോ യൂസർ ഫീ നൽകിയില്ലെങ്കിൽ പ്രതിമാസ ഫീയുടെ 50% പിഴ ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വേർതിരിച്ച മാലിന്യം തദ്ദേശ സ്ഥാപനങ്ങൾക്കോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുകയോ നിശ്ചിത സ്ഥലത്തു നിക്ഷേപിക്കാതിരിക്കുകയോ ചെയ്താൽ 1000 മുതൽ 10,000 രൂപയാണു…
Read Moreപി.സി. ജോർജിന്റെ പരാമർശത്തിൽ അതൃപ്തി; തുഷാർ വെള്ളാപ്പള്ളി പരാതി അറിയിക്കും; ജെപി നദ്ദയുമായി ചർച്ച ഇന്ന്
ആലപ്പുഴ: ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പരാതി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി തുഷാർ വെള്ളാപ്പള്ളി ഇന്ന് ചര്‍ച്ച നടത്തും. പത്തനംതിട്ടയിൽ താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു. താന്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും എതിര്‍ത്തുവെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പരാമർശം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പി.സി. ജോര്‍ജിന്റെ പ്രസ്താവന അനാവശ്യ വിവാദം ഉണ്ടാക്കുമെന്നാണ് ബിഡിജെഎസ് നിലപാട്.
Read Moreസിദ്ധാര്‍ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുമ്പ് പ്രതികള്‍ അഴിച്ചുമാറ്റി; വിസിക്ക് വീഴ്ച ഉണ്ടായെന്നും കണ്ടെത്തല്‍
പൂക്കോട്: വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാര്‍ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിനുമുമ്പ് അഴിച്ചു. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രതികള്‍ തന്നെയാണ് അഴിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണും പ്രതികള്‍ പിടിച്ചു വച്ചിരുന്നു. ഫോണ്‍ തിരികെ നല്‍കിയത് 18ന് രാവിലെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 16നും 17നും വീട്ടുകാര്‍ സിദ്ധാര്‍ഥനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്ഥന് കിടക്കുകയാണെന്നും അറിയിച്ചു. ഈ സമയത്തെല്ലാം സിദ്ധാര്‍ഥന്റെ ഫോണ്‍ പ്രതികളുടെ കൈയിലായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്നതില്‍ സര്‍വകലാശാല വിസി എം.ആര്. ശശീന്ദ്രനാഥന് വീഴ്ച സംഭവിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല. സിദ്ധാര്ഥന് മരിച്ച ദിവസം ഉച്ച മുതല്‍ വിസി കാമ്പസിലുണ്ടായിരുന്നു. ഫെബ്രുവരി 21നാണ്…
Read More